Showing posts with label breakfast recipes. Show all posts
Showing posts with label breakfast recipes. Show all posts

Friday, July 14, 2017

വട്ടയപ്പം vattayappam


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,,
● പച്ചരി ഒന്നര കപ്പ്
●തേങ്ങാ ചിരകിയത് 1/2 മുറി
●ചോറ് 1/2 കപ്പ്
●യീസ്റ്റ് 1/2 ടീസ്പൂണ്
●പഞ്ചസാര ആവശ്യത്തിന്
●ഏലാക്കായ പൊടിച്ചത് 3
●ഉപ്പു പാകത്തിന്
●കിസ്മിസ് കുറച്ചു അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം ,,,,,,,,

പച്ചരി മുതല്‍ യീസ്റ്റ് വരെ ഉള്ളവ നന്നായി അരച്ച് എടുക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് വേണമെങ്കില്‍ കുറച്ചു കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.രുചികരമായ വട്ടയപ്പം റെഡി….

Saturday, December 3, 2016

meen pathiri മീന്‍ പത്തിരി

മീൻ പത്തിരി
meen pathiri

ചേരുവകള്‍ :

1. പുഴുക്കലരി - അര കിലോ
2. തേങ്ങ ചിരകിയത് - ഒരു മുറി

അകത്തു നിറയ്ക്കുവാനുള്ള കൂട്ടിനായുള്ളത് :

3. ദശ കട്ടിയുള്ള മീന്‍ - നാല് കഷണം
4. സവാള കൊത്തിയരിഞ്ഞത് - 200 ഗ്രാം
5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. എണ്ണ - വഴറ്റാന്‍ വേണ്ടത്
7. മഞ്ഞൾപ്പൊടി - കാല്‍ ടീ സ്പൂണ്‍
8. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - പാകത്തിന്
10. പെരുംജീരകം - ഒരു ടേബിള്‍ സ്പൂണ്‍
11. ചുവന്നുള്ളി - അഞ്ച്
12. ഏലയ്ക്കാ പൊടിച്ചത് - നാല്
13. ഉപ്പ് - പാകത്തിന്.
14. പച്ചമുളക് വട്ടത്തിലരിഞ്ഞത് - അഞ്ച്
15. ഇഞ്ചി അരിഞ്ഞത് - ഒരു കഷണം
16. വെളുത്തുള്ളി അരിഞ്ഞത് - ഒന്ന്
17. മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍
18. പുതിനയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
19. കറിവേപ്പില അരിഞ്ഞത് - രണ്ടു കതിർപ്പ്

തയ്യാറാക്കുന്ന വിധം:-

പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചു ചേർത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് അരച്ചെടുത്ത മാവിനുള്ളിൽ വയ്ച്ചു വേവിച്ചെടുക്കുക...!

Friday, December 2, 2016

എഗ്ഗ് ബുർജി egg burgji

എഗ്ഗ് ബുർജി
egg burgi


ചേരുവകൾ :

1. മുട്ട - 2
2. ഉള്ളി - 1
3. തക്കാളി - 1
4. ഇഞ്ചി - ചെറിയ കഷണം
5. പച്ച മുളക് - 1
6. മഞ്ഞൾ പൊടി - ഒരു നുള്ള്
7. മുളക് പൊടി - 1/4 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ്‌ ചെയ്യുക.....!

Friday, January 29, 2016

ബീഫ് കട്ട്‌ലറ്റ് beef cutlet

beef cutlet
beef cutlet

സ്വാദിഷ്ടമായ കട്ട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം.
സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ലത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും.... കട്ട്‌ ലറ്റ് മുട്ടയില്‍ മുക്കി എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട്‌ ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട്‌ ലറ്റ് ഇടാവു.രണ്ടും വശവും നന്നായി മൊരിഞ്ഞു ഗോള്‍ഡന്‍ ബ്രൌണ്‍ ആകണം.അതാണ്‌ ശെരിയായ നിറം.....കട്ട്‌ ലറ്റ് മിക്സ് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ ഒരു ആഴ്ച വരെ സൂക്ഷിക്കാം . പച്ചമുളകിന്റെയും കുരുമുളകിന്റെയും അളവ് എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ....
ആവശ്യമായവ :
ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് - 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ്‌ പൊടി / റെസ്ക് പൊടി – ആവശ്ജ്യതിനു
സവാള - 3 - 4
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന് ,വെളിച്ചെണ്ണ ആണ് നല്ലത്.
തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.നമ്മുടെ വീട്ടില്‍ ഉള്ള അനുയോജ്യമായ ആകൃതി കിട്ടുന്ന എന്ത് വേണേലും ഉപയോഗിക്കാം.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
സ്വാദിഷ്ടമായ, ബീഫ് കട്ട്‌ ലറ്റ് തയ്യാര്‍..

Friday, January 22, 2016

ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

poori and potato curry
poori and potato curry

ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌

2.വെള്ളം , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .

മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ

ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ്‌ പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.

പൂരി

ആട്ട – രണ്ട് കപ്പ്‌

മൈദാ – അര കപ്പ്‌

നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍

ഉപ്പ് , വെള്ളം – പാകത്തിന്

എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട്‌ ചെയ്ത്‌ എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.

ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി

1.ഉരുളകിഴങ്ങ് – 3വലുത്

2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ്‌ (ഫ്രഷ്‌മട്ടര്‍)

(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )

3.തക്കാളി – 3

4. സവാള – 1

5.ഇഞ്ചി – ഒരു ചെറിയ കഷണം

6.തൈര് – അര കപ്പ്‌

7.പച്ചമുളക് – 3

8.ഉപ്പ് – പാകത്തിന്

9.വെള്ളം – പാകത്തിന്

10.എണ്ണ – 3 ടേബിള്‍സ്പൂണ്‍

11.മല്ലിയില – കുറച്ച്‌.

12.ജീരകം – ഒരു നുള്ള്

13.കടുക് – ഒരു നുള്ള്

മസാലകള്‍

1.മല്ലിപൊടി – 1ടി സ്പൂണ്‍

2.മുളക്പൊടി – അര ടി സ്പൂണ്‍

3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .

2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.

3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.

4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക

ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .

( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .

(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.

(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ്‌ ഇളക്കി വഴറ്റുക.

(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച്‌ വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.

(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക

പൂരിയുടെ കൂടയും ഈ കറി നല്ലതാണ്

ഇഡലി\ദോശ Idli Dosa

idli dosa
idli dosa

1.അരി – 1കിലോ ഗ്രാംdosa
2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം
3.ഉപ്പ് – ആവശ്യത്തിന്
ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.
ഏകദേശം 10 മണിക്കൂര്‍ കഴിഞ്ഞു എണ്ണ ദോശ കല്ലില്‍ പുരട്ടി,പുളിച്ച മാവ് ഓരോ തവി ഒഴിച്ച് ദോശ മൊരിച്ചെടുക്കുക .
ഇഡലിക്കാനെങ്കില്‍ ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .സാമ്പാര്‍ \ചമ്മന്തി ഇവയുടെ കൂടെ നല്ലതാണ് .
ഇഡലി\ദോശക്കുമുള്ള തേങ്ങാ ചമ്മന്തി

1.തിരുമ്മിയ തേങ്ങ – ഒരു കപ്പ്‌rava idli
2.ചുമന്നുള്ളി – രണ്ട്
3.മുളക്പൊടി – അര സ്പൂണ്‍
4. എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
5.ഉപ്പ് – ആവശ്യത്തിന്
താളിക്കാന്‍ ആവശ്യമുള്ളത്
1.കടുക് – ഒരു ടീസ്പൂണ്‍
2.വറ്റല്‍ മുളക് -രണ്ട്
3.കറിവേപ്പില – കുറച്ച്‌
4.ചുമന്നുള്ളി – രണ്ട് (വട്ടത്തില്‍ അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
തേങ്ങ ആവശ്യത്തിന് വെള്ളം ഒഴിച്ചു മയത്തില്‍ അരച്ച് എടുക്കുക .എണ്ണ ചൂടാകുമ്പോള്‍ കടുകും മറ്റു സാധങ്ങളും വറുത്ത് കറിയില്‍ ഇടുക

Tuesday, August 25, 2015

മസാല ഇടിയപ്പം Masala idiayappam



ആവശ്യമുള്ള സാധനങ്ങൾ :-
1.
ഇടിയപ്പം - 1 കപ്പ്‌ 
സവാള - 1 എണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 tsp
തക്കാളി - 1 എണ്ണം ചെറുതായി അറിഞ്ഞത്
മഞ്ഞൾ പൊടി - 1 നുള്ള്
മുളക് പൊടി - 1/2 tsp
ഗരം മസാല - 1/2 tsp
മല്ലി ഇല അരിഞ്ഞത് - 1 tbsp
ഉപ്പ് ആവശ്യത്തിന്
2.
വെളിച്ചെണ്ണ - 2tsp
ജീരകം - 1/2 tsp
കറുവ പട്ട - 1/4 ഇഞ്ച്‌ കഷണം
ഗ്രാമ്പൂ - 2 എണ്ണം
കറി വേപ്പില - 1 തണ്ട്
ഇടിയപ്പം ചെറുതായി ഉടച്ചു എടുക്കുക , രണ്ടാമത്തെ ചേരുവകൾ എണ്ണ ചൂടാക്കി അതിൽ മൂപ്പികുക അതിലേയ്ക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് , സവാള , ഇട്ട് വഴറ്റുക , തക്കാളി ഇടുക , മഞ്ഞൾ പൊടി,മുളക് പൊടി , ഗരം മസാല , ഉപ്പ് ഇവ ചേർത്ത് ഇളക്കുക പാകം ശരി ആയാൽ ഇടിയപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി , മുകളിൽ മല്ലി ഇല വിതറുക , ഇനി ചൂടോടെ കഴിച്ചോളു - 2 പേർക്ക് കഴിക്കാം

Saturday, July 4, 2015

മസാല ബ്രെഡ്‌ ഫ്രൈ masala bread fry

masala bread fry
മസാല ബ്രെഡ്‌ ഫ്രൈ masala bread fry 

ആവശ്യമായവ1. കടലമാവ്½ കപ്പ്2. മൈദ: 1 ടീസ്പൂണ്‍3. മുളകുപൊടി : ½ ടീസ്പൂണ്‍4. ഗരംമസാലപ്പൊടി: 1 ടേബിള്‍സ്പൂണ്‍5. ഉപ്പ്: പാകത്തിന്6. ബ്രെഡ് നീളത്തില്‍ രണ്ടായി മുറിച്ചത് : 16 കഷണം7. എണ്ണ: വറുക്കാന്‍ ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വെള്ളം ഒഴിച്ച് കുറുകെ കലക്കി പതിനഞ്ച് മിനിറ്റ് വയ്ക്കുക. അതിനുശേഷം ബ്രെഡ് കഷണങ്ങള്‍ ഓരോന്നായി ഈ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരുക. സോസ് കൂട്ടി കഴിക്കാം.

Friday, February 6, 2015

തുവര പരിപ്പ് വട ( Toor Daal fritters)

Toor Daal fritters
തുവര പരിപ്പ് വട ( Toor Daal fritters)

ആവിശ്യമായ ചേരുവകൾ
1. തുവര പരിപ്പ്, ഒരു കപ്പ്‌ (250g)
2. സവാള , ഒരു വലുത് പൊടിയായി അരിഞ്ഞത്
3. പച്ചമുളക് , 2 എണ്ണം ചെറുതായി അരിഞ്ഞത് ( കുട്ടികളും കഴിക്കാൻ ഉണ്ടെങ്കിൽ കുറച്ചു വലുതായി അരിഞ്ഞോളു, അവർക്ക് എടുത്ത് കളയാൻ എളുപ്പം ആയികോട്ടെ )
4. ഇഞ്ചി (നാടൻ ) , ഒരിഞ്ചു കഷണം , പൊടിയായി അരിഞ്ഞത് (ഫോറിൻ ഇഞ്ചി ആണെങ്കിൽ രണ്ടിഞ്ചു ചേർത്തോ , പരിപ്പല്ലേ ഗ്യാസ് ഏജൻറ്റാ , ഇഞ്ചി വയറിനു നല്ലതാ )
5. കറി വേപ്പില , ഒരു തണ്ട് ചെറുതായി അറിഞ്ഞത്
6. വറ്റൽ മുളക് , ഒന്ന് ചെറുതായി അറിഞ്ഞത്
7. കായപ്പൊടി, കാൽ ടീസ്പൂണ്‍ ( ഇഷ്ട്ടം ഉള്ളവർ മാത്രം ചേർത്താൽ മതി . ഞാൻ കായത്തിന്റെ ഫാൻ ആണ്, പിന്നെ ദഹനത്തിനും നല്ലതാണ് ഇഷ്ട്ടൻ )
8. മല്ലിയില , കുറച്ച് , ചെറുതായി അരിഞ്ഞത് (വീട്ടില് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി , വല്യ നിർബന്ധം ഇല്ല)
9. ഉപ്പ് , ആവിശ്യത്തിന്
10.എണ്ണ ,പൊരിക്കാൻ ആവിശ്യമായത്
പാകം ചെയ്യുന്ന വിധം
1. തുവരപരിപ്പ് കുതിർക്കാൻ വെക്കുക. കുറഞ്ഞത് രണ്ട് മണികൂറെങ്കിലും കുതിരണം.
2. കുതിർന്ന പരിപ്പ് ഒരു അരിപ്പയിൽ ഇട്ടു വെള്ളം വാലാൻ വെക്കുക. ഒട്ടും വെള്ളം ഇല്ലാതെ ആക്കണം.ഒരു ഉണക്ക തുണി ഉപയോഗിച്ച് പ്രസ് ചെയ്യൂന്നതു നല്ലതാണു, പരിപ്പ് നല്ല ഡ്രൈ ആയി കിട്ടും .
3. നന്നായി വെള്ളം വാലിയ പരിപ്പിനെ മിക്സിയിൽ ഇട്ടു ചെറുതായി ഒന്ന് കറക്കിയെടുക്കുക. ഒരുപാട് അരയാൻ പാടില്ല.
4. അരപ്പിൽ അരിഞ്ഞു വെച്ചേകുന്ന ഉള്ളി, മുളകുകൾ, ഇഞ്ചി, കറിവേപ്പില , മല്ലിയില എന്നിവയും കായപ്പൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക.
5. അതിനെ കുറേശ്ശെ ആയി കൈവെള്ളയിൽ എടുത്തു ചെറിയ പരന്ന ആകൃതിയിലുളള വടകൾ ഉണ്ടാക്കി ഒരു എണ്ണ തടവിയ പ്ലേറ്റിൽ നിരത്തുക.
7. ഒരു പാനിൽ പൊരിക്കാനുള്ള എണ്ണ ചുടാക്കി , നന്നായി ചുടാവുംപോൾ വട ആകൃതികൾ ഇട്ടു മൂത്തു കരുമുര ആകുമ്പോൾ കോരി എണ്ണ വാലിയതിനു ശേഷം ഇഷ്ട്ടാനുസരണം കഴിക്കുക, ആസ്വദിക്കുക. ചിലർക്ക് പരിപ്പ് വട പഴത്തിന്റെ കുടെ കഴിക്കാൻ ആണ് ഇഷ്ട്ടം മറ്റു ചിലർക്ക് ചൂടു കടുപ്പത്തിലുള്ള ചായയ്ക്കൊപ്പം.
Notes and Tips:
1. വടകളുടെ ഉള്ളു നന്നായി വേവാൻ ചെറിയ പരന്ന വട ആകൃതികൾ ഉണ്ടാകുക .
2. മാവ് കൈവെള്ളയിൽ വെച്ച് പരത്തി നേരേ തിളക്കുന്ന എണ്ണയിൽ ഇട്ടും വടകൾ ചുട്ടെടുകാം.
3. നേരത്തെ വട ആകൃതികൾ ഉണ്ടാക്കി വെക്കുന്നത് , വടകൾ ഒരേപോലെഎളുപ്പത്തിൽ ഇട്ടു വെന്തു കോരുവാൻ സഹായമാകും.പക്ഷെ ഒരുപാട് നേരം വട ആകൃതികൾ ഉണ്ടാക്കി വെക്കരുത്. അതിന്റെ ചേരുവകളിൽ നിന്നും വെള്ളം ഇറങ്ങി, എണ്ണയിൽ ഇടുമ്പോൾ വട പൊടിഞ്ഞു പോകും.
4. ഈ റെസിപ്പിയിലെ തുവര പരിപ്പിന് പകരം അതെ അളവ് കടല പരിപ്പും ചേർത്തു പരിപ്പ് വടകൾ ഉണ്ടാകാം.

ഇറച്ചി പത്തിരി irachi pathiri


irachi pathiri
irachi pathiri
irachi pathiri

irachi pathiri

മട്ടെന്‍ മുളകുപൊടി ,മഞ്ഞള്‍പൊടി ,കുരുമുളകുപൊടി ,ഗരം
മസാല ഇട്ടു വേവിക്കുക . (ഇറച്ചി ഇല്ലെങ്ങില്‍ മീന്‍ ,മുട്ട
കൊണ്ട് ഉണ്ടാക്കാം ) സവാള ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി
കറിവേപ്പില,മല്ലില ചെറുതായി അരിഞ്ഞു എണ്ണ ഒഴിച്ച് വഴാറ്റി .മട്ടെന്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് നല്ലപോലെ റോസ്റ്റ് ചെയ്ത്. ആട്ട ( മൈദാ ) ചപ്പാത്തി പോലെ വളരെ കനം
കുറച്ച്‌പരത്തി ഇഷ്ടമുള്ള ഷേപ്പില്‍ സമോസാ പോലെ മട്ടെന്‍
കുട്ട് ഉള്ളില്‍ വെച്ച് ഡിപ്പ് ഫ്രൈ ചെയ്യാം ,വളരെ എണ്ണ
കുറച്ച്‌ പാനില്‍ ഷാലോ ഫ്രൈ ചെയ്യാം ,ആവിയില്‍ പുഴുങ്ങി
എടുക്കാം .....

മീന്‍ പത്തിരി meen pathiri

fish pathiri
fish pathiri


1. മീന്‍ [അയക്കൂറ] - അര കിലോ
2. മൈദ മാവ് - കാല്‍ കപ്പ്
3. മുളക് പൊടി - ഒരു ടിസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - ഒരു ടിസ്പൂണ്‍
5. സബോള - കാല്‍ കിലോ
6. പച്ചമുളക് - മൂന്ന്‍ എണ്ണം
7. വെള്ളം - ഒരു കപ്പ്
8.വെളുത്തുള്ളി - നാല് അല്ലി
9. ഏലക്കായ - രണ്ടെണ്ണം
10. മല്ലിയില - കുറച്ച്
11. കറിവേപ്പില - കുറച്ച്
12. ഉപ്പ്,എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് മസാല പുരട്ടി വറുത്തെടുക്കുക. കനം കുറച്ചരിഞ്ഞ സബോളയും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും നന്നായി വഴറ്റിയെടുക്കുക. അതിലേയ്ക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തതും ഏലക്കാ പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയ്യാറാക്കുക.
മൈദയും, വെള്ളവും, ഉപ്പും ഒരു മുട്ടയും കലക്കി വെള്ളപ്പച്ചട്ടിയില്‍ പാലട ഉണ്ടാക്കുക. രണ്ടു പാലടയുടെ ഉള്ളില്‍ ഈ മസാല വെച്ച് ഒട്ടിക്കുക. ഈ അപ്പച്ചട്ടിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് രണ്ട് ഭാഗവും ബ്രൌണ്‍ നിറത്തില്‍ പൊരിച്ചെടുക്കുക.

Friday, January 30, 2015

കപ്പ മസാല കറി Kappa masala Curry

Kappa Masala Curry
Kappa Masala Curry


  1. കപ്പ
  2. സവാള - 2 എണ്ണം നീളത്തിൽ ഖനം കുറച്ചു അരിഞ്ഞത്
  3. മല്ലിപ്പൊടി - 1/2 സ്പൂണ്‍
  4. മുളകുപൊടി - എരുവിന് ആവശ്യമായത്
  5. മഞ്ഞൾപ്പൊടി - 1/4 സ്പൂണ്‍
  6. ഗരം മസാല - 1/2 സ്പൂണ്‍
  7. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 സ്പൂണ്‍
  8. എണ്ണ - 1 സ്പൂണ്‍
  9. തേങ്ങാപ്പാൽ
  10. കറിവേപ്പില
കപ്പ തൊലികളഞ്ഞ് ചെറുകഷ്ണങ്ങളാക്കി വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
കപ്പ വെന്താൽ വെള്ളം ഊറ്റി കളയുക
ചൂടായ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്കു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക
ഇതിലേക്ക് സവാള അരിഞ്ഞതും അല്പം ഉപ്പും ചേർത്ത് വഴറ്റുക
സവാള മയം ആയാൽ അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞളും ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് കപ്പ ചേർത്ത് ഇളക്കുക
ഇനി തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് തിളപ്പിച്ചെടുക്കുക
കപ്പ മസാല തയ്യാർ

Milk Fudge/ Pal Peda

Milk Fudge
Milk Fudge


  1. Milk Powder - 3/4 cups
  2. Condensed milk - 200gm
  3. Butter - 4 tbsp
  4. Cardamom - 2 (peel and crush the seeds)
  5. Almonds/Pista/Cashew/Raisins - a few
1.Melt the butter in a heavy bottomed vessel.
2.Add the condensed milk and milk powder and mix well. Cook on low to medium flame, stirring constantly, till it becomes a thick paste.Add cardamom powder and mix well.
3.Turn off heat and allow to cool.Lightly grease your fingers and palm, shape the milk powder mixture into small balls and flatten them slightly.
4.Decorate with any nuts of your choice.Store it in an air tight container. Cool it and serve.

Saturday, January 24, 2015

Home-made Veggie Burger

Home-made Veggie Burger
Home-made Veggie Burger
പാറ്റി ഉണ്ടാക്കുന്ന വിധം :
വെള്ളകടല കുതിർത്ത്, വേവിച്ചു അരച്ച് വയ്ക്കുക . ഉരുള കിഴങ്ങ് വേവിച്ചു പൊടിച്ച് എടുക്കുക. കിഡ്നി ബീൻസ് ഉണ്ടെങ്കിൽ അതും വെള്ളകടലഉടെ അത്രയും തന്നെ എടുത്ത് കുതിർത്തു , വേവിച്ചു അരച്ച് എടുക്കുക.
ഒരു ചീന ചട്ടിയിൽ സവാള പൊടിയായി അരിഞ്ഞത് + പച്ചമുളക് അരിഞ്ഞത് + ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് + മുളക് പൊടി + മഞ്ഞൾ പൊടി വഴറ്റി എടുക്കുക.
അരച്ചതും വഴറ്റിയതുമായ എല്ലാ സാധനങ്ങളും ഒരുമിച്ച് കുഴക്കുക. ഇതിലേക്ക് 3 സ്പൂണ്‍ റൊട്ടി പൊടിയും ഉപ്പും ചേർത്ത് കുഴച്ചു വയ്ക്കുക.
അര മണികൂർ ഇന് ശേഷം ഓരോ ഉരുളകളാക്കി കൈ കൊണ്ട് പരത്തി പാനിൽ അല്പം എണ്ണ തടവി ഓരോ പുറവും ചൂടാക്കി എടുക്കുക.
പാറ്റി റെഡി !!!!!!
ഇനി ബർഗർ ബണ്‍ എടുത്ത് പാറ്റി വച്ച് അതിന്റെ മുകളിൽ വട്ടത്തിൽ അരിഞ്ഞ സവാള യും തക്കാളി യും വച്ചു ബർഗർ ആക്കി എടുക്കുക..... Enjoy Eating with tomato sauce smile emoticon
പിന്നെ സവാളയും തക്കാളിയും വച്ചതിനു പുറമേ ഞാൻ അല്പ്പം GUACAMOLE ഉം വച്ചു ട്ടോ..

Friday, January 16, 2015

Bombay Omelette Bread Toast

Bombay Omelette Bread Toast
1. ബ്രെഡ്‌ സ്ലൈസ് - 12

2. മുട്ട - 6
സവാള - 1 വലുത് 
പച്ചമുളക് - 6 (എരിവുള്ളതാണോ എന്ന് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതായിരിക്കും - ഞാൻ പണി തന്നു എന്ന് പറഞ്ഞാലുണ്ടല്ലോ ഇടി പാർസൽ ആയി അയക്കും)
ഇഞ്ചി - ചെറിയ കഷണം (ഒരു ചെറ്യേ സ്പാന്നെർ ഇങ്ങു എടുത്തേ)
മല്ലിയില - 3 ടേബിൾ സ്പൂണ്‍ 
തേങ്ങ തിരുമ്മിയത്‌ - 6 ടേബിൾ സ്പൂണ്‍ 
ഉപ്പു ആവശ്യത്തിനു 

മുട്ട പൊരിക്കുന്നത് മനസ്സില് ധ്യാനിച്ച് 2)മത് പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചു യോജിപ്പിക്കുക 

പാൻ അടുപ്പത് വെച്ച് ബട്ടർ, നെയ്‌, എന്നിവയിൽ ഏതെങ്കിലും ഒന്ന് (ഒക്കെ നിങ്ങടെ ഇഷ്ടം) മയത്തിനു പാനിൽ പുരട്ടുക. 
ബ്രെഡ്‌ സ്ലൈസ് പാനിൽ വെച്ച് വച്ച് അതിനു മേലെ മുട്ട മിശ്രിതം നിരത്തി ഒന്ന് ചൂടാകുമ്പോൾ തിരിച്ചു ഇട്ടു, മറ്റേ സൈഡിലും മുട്ട മിശ്രിതം നിരത്തി തിരിച്ചിട്ടു റോസ്റ്റ് ചെയ്യുക. വേണെമെങ്കിൽ ടോസ്ടിനു മേലെ നെയ്‌ ഒന്നൂടെ പുരട്ടി രണ്ടു വശോം മൊരിക്കാം.

അതി രാവിലെ 10 മണിക്ക് ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുന്ന ദിവസങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഐറ്റം ആണ്. ഇന്ന് അങ്ങിനെ ഒരു ഭാഗ്യം എനിക്കുണ്ടായി - നിങ്ങള്ക്കുണ്ടാകുന്ന ദിവസങ്ങളിൽ ഇത് പയറ്റിക്കോളൂ