Home-made Veggie Burger |
വെള്ളകടല കുതിർത്ത്, വേവിച്ചു അരച്ച് വയ്ക്കുക . ഉരുള കിഴങ്ങ് വേവിച്ചു പൊടിച്ച് എടുക്കുക. കിഡ്നി ബീൻസ് ഉണ്ടെങ്കിൽ അതും വെള്ളകടലഉടെ അത്രയും തന്നെ എടുത്ത് കുതിർത്തു , വേവിച്ചു അരച്ച് എടുക്കുക.
ഒരു ചീന ചട്ടിയിൽ സവാള പൊടിയായി അരിഞ്ഞത് + പച്ചമുളക് അരിഞ്ഞത് + ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് + മുളക് പൊടി + മഞ്ഞൾ പൊടി വഴറ്റി എടുക്കുക.
അരച്ചതും വഴറ്റിയതുമായ എല്ലാ സാധനങ്ങളും ഒരുമിച്ച് കുഴക്കുക. ഇതിലേക്ക് 3 സ്പൂണ്‍ റൊട്ടി പൊടിയും ഉപ്പും ചേർത്ത് കുഴച്ചു വയ്ക്കുക.
അര മണികൂർ ഇന് ശേഷം ഓരോ ഉരുളകളാക്കി കൈ കൊണ്ട് പരത്തി പാനിൽ അല്പം എണ്ണ തടവി ഓരോ പുറവും ചൂടാക്കി എടുക്കുക.
പാറ്റി റെഡി !!!!!!
ഇനി ബർഗർ ബണ്‍ എടുത്ത് പാറ്റി വച്ച് അതിന്റെ മുകളിൽ വട്ടത്തിൽ അരിഞ്ഞ സവാള യും തക്കാളി യും വച്ചു ബർഗർ ആക്കി എടുക്കുക..... Enjoy Eating with tomato sauce smile emoticon
പിന്നെ സവാളയും തക്കാളിയും വച്ചതിനു പുറമേ ഞാൻ അല്പ്പം GUACAMOLE ഉം വച്ചു ട്ടോ..
No comments:
Post a Comment