Saturday, January 17, 2015

അടുക്കള ജോലി എളുപ്പമാക്കാന്‍ ചില പൊടി കൈകള്‍


അറിഞ്ഞു ചെയ്താല്‍ ആര്‍ക്കും അടുക്കള ജോലി എളുപ്പമാക്കാം. അനേകകാലങ്ങളായി അടുക്കളകളില്‍ ചെയ്ത് തെളിഞ്ഞ അറിവുകള്‍ അനവധിയാണ്.

 1. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ്, വഴുതനങ്ങ എന്നിവ കഷണങ്ങളാക്കിയശേഷം നിറം മാറാതിരിക്കാന്‍ വെള്ളത്തില്‍ അല്പം ഉപ്പിട്ടു സൂക്ഷിക്കുക.
 2. കുങ്കുമപ്പുവിന്റെ നിറവും മണവും കൂടുതല്‍ ലഭിക്കുന്നതിനായി ചൂടുപാലിലോ ചൂടുവെള്ളത്തിലോ 10 മിനിറ്റ് കുതിര്‍ത്ത ശേഷം ഉപയോഗിക്കുക. 
3. കോളിഫ്‌ളവറിനുള്ളിലെ ചെറുപ്രാണികള്‍ പോകുന്നതിന് ചെറുചൂടുവെള്ളത്തില്‍ വിനാഗിരിയോ ഉപ്പോ ചേര്‍ത്ത് 15 മിനിറ്റ് വെച്ച ശേഷം പുതിയ വെള്ളത്തില്‍ കഴുകി ഉപയോഗിക്കുക. 
4. ആപ്പിള്‍ മുറിച്ചശേഷം നിറം മാറാതിരിക്കാന്‍ അല്പം ചെറുനാരങ്ങാനീര് പുരട്ടിവയ്ക്കുക. 
5. നല്ല തിളയക്കുന്ന ചൂടോടുകൂടി കുപ്പികളില്‍ ജാം നിറയ്ക്കുമ്പോള്‍ ഒരു തടിയുടെ പുറത്തുവെച്ച് നിറയക്കുക. അല്ലെങ്കില്‍ കുപ്പി പൊട്ടിപ്പോകാനിടയുണ്ട്. 
6. മീനിന്റെ മണം പോകാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത മാവ് തയ്യാറാക്കി മീനില്‍ പുരട്ടി 30 മിനിറ്റ് വെച്ച ശേഷം കഴുകി ഉപയോഗിക്കുക. 
7. മത്സ്യവും മാംസവും അധികം വാങ്ങിയാല്‍ ഓരോ പ്രാവശ്യവും ഉപയോഗിക്കാനുള്ളവ ചെറിയ പായ്ക്കറ്റിലാക്കി വയ്ക്കുക. ഫ്രിസറില്‍ നിന്നും പുറത്തെടുത്ത് തണുപ്പിച്ചിട്ട് വീണ്ടും ഫ്രീസറില്‍ വയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. 
8. ഉലുവയിലയുടെ കയ്പുരസം മാറ്റുന്നതിന് ഇലയില്‍ അല്‍പം ഉപ്പു പുരട്ടി 30 മിനിറ്റ് വെച്ചിട്ട് പിഴിഞ്ഞുകളഞ്ഞ് കഴുകി ഉപയോഗിക്കുക. 9. പാവയ്ക്കയുടെ കയ്പ് മാറ്റാന്‍ അരിഞ്ഞിട്ട് ഉപ്പു പുരട്ടി അല്പസമയം വെച്ചിട്ട് പിഴിഞ്ഞശേഷം ഉപയോഗിക്കുക. 
10. ചപ്പാത്തിക്കും ദോശയ്ക്കും വെവ്വേറെ തവ ഉപയോഗിക്കുക. 
11. ദോശ തയ്യാറാക്കുന്ന തവ അധികം ചൂടായാല്‍ അല്‍പം വെള്ളം തളിച്ച് കൊടുത്തിട്ട് മാവ് ഒഴിക്കുക. 
12. മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ അല്പം ഉപ്പോ വിനാഗിരിയോ ചേര്‍ക്കുക. 
13. മുട്ടയുടെ മഞ്ഞക്കരു അധികം വന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഒരു കുപ്പിയിലാക്കി വേറൊരു പാത്രത്തില്‍ വെള്ളത്തില്‍ വെച്ചാല്‍ ഉണങ്ങിപ്പാകാതിരിക്കും. 
14. വൈറ്റ് സോസ് തയ്യാറാക്കുമ്പോള്‍ ചെറുതീയില്‍ തയ്യാറാക്കുകയോ അടുപ്പില്‍ നിന്നും #്‌ല്പസമയം മാറ്റിപ്പിടിച്ചു തയ്യാറാക്കുകയോ വേണം. 
15. ഉരുളക്കിഴങ്ങ് പൊടിക്കുമ്പോള്‍ ചൂടുപാല്‍ ചേര്‍ത്ത് പൊടിച്ചാല്‍ നല്ല മയത്തില്‍ ലഭിക്കും. 
16. പഴങ്ങള്‍ മുറിക്കുമ്പോള്‍ നിറം മാറാതിരിക്കാന്‍ സ്റ്റീലിന്റെ കത്തി ഉപയോഗിക്കണം. 
17. കേക്ക് തയ്യാറാക്കിക്കഴിഞ്ഞ് കൂടുതല്‍ സമയം ഓവനില്‍വെച്ചിരുന്നാല്‍ ഉണങ്ങിപ്പോകും. കുറഞ്ഞ ചൂടില്‍ തയ്യാറാക്കിയാലും കേക്ക് മയം പോയി ഉണങ്ങിപ്പോകും. 
18. ദോശ, അപ്പം, എന്നിവ തവയില്‍ പിടിച്ചിരുന്നാല്‍ ഒരു ഫോര്‍ക്കില്‍ സവാള നീളത്തില്‍ രണ്ടാക്കിയതു പിടിച്ച് ഉരച്ചാല്‍ മതി. 
19. പയറുവര്‍ഗ്ഗങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിച്ചാല്‍ വേഗം വെന്തു കിട്ടും. 
20. പരിപ്പ് വേവിക്കുമ്പോള്‍ തിളച്ചുപാകാതിരിക്കാന്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. 
21. കുക്കിങ് സോഡാ ഉപയോഗിച്ചാല്‍ പാചകസമയം ലാഭിക്കാമെങ്കിലും തയാമീന്‍ നഷ്ടപ്പെടും. 
22. അരി വേവിക്കുന്നതിനുമുമ്പ് അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.. വേവിക്കുമ്പോള്‍ അല്പം നാരങ്ങാനീരു ചേര്‍ത്താല്‍ അരിക്കു നല്ല വെള്ളനിറം ലഭിക്കും. 
23. പച്ചക്കറികളിലെ വിറ്റാമിനുകളും മിനറലുകളും അല്പംപോലും നഷ്ടപ്പെടാതിരിക്കുവാന്‍ തൊലി അല്പം മാത്രം മാറ്റുക. 
24. സലാഡ് തയ്യാറാക്കുമ്പോള്‍ ഇലകളും പച്ചക്കറികളും ഐസ് വെള്ളത്തിലിട്ടിരുന്നാല്‍ ദൃഡമായിരിക്കും. അതുപോലെ തന്നെ സലാഡ് വിളമ്പുന്ന സമയത്തേ മയോണൈസും ഡ്രസ്സിങ്ങും ഉപയോഗിക്കാവൂ. 
25. ജലാറ്റിന്‍ തണുത്ത വെള്ളത്തില്‍ കുതിര്‍ത്തശേഷം ഉരുക്കി ഉപയോഗിക്കുക. ഉപയോഗിക്കുന്നതിനു തൊട്ടു മുന്‍പു മാത്രമേ ഇങ്ങനെ ചെയ്യാവൂ. 
26. ജെല്ലി ചേര്‍ത്തു തയ്യാറാക്കുന്ന മധുരങ്ങള്‍ അധികസമയം ഫ്രീസറില്‍ വെച്ചിരുന്നാല്‍ ക്രിസ്റ്റലുകള്‍ ഉണ്ടാകും. 
27. ഫ്രീസറില്‍ മോള്‍ഡില്‍ വെച്ച സാധനങ്ങള്‍ അല്പസമയം ചെറുചൂടുവെള്ളത്തില്‍ പിടിച്ചശേഷം മറിച്ചിട്ടാല്‍ വേഗം ഇളകിപ്പോരും.

No comments:

Post a Comment