Showing posts with label lunch. Show all posts
Showing posts with label lunch. Show all posts

Friday, July 14, 2017

തലശ്ശേരി ദം ബിരിയാണി thalasheri dum biriyani

ചേരുവകൾ ,,,,,,,,
1. ചെറിയ ബസ്മതി അരി – 1 1/2 Kg
2. ചിക്കന്‍ – 2 1/2 Kg
3. നാടൻ നെയ്യ് - 250 ഗ്രാം
4. സവാള – 10 എണ്ണം
5. തക്കാളി – 10 എണ്ണം
6. പച്ചമുളക് – 10 -12 എണ്ണം
7. ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുളളി - 3-4 ചതച്ചത്
9. പൊതീനയില - ഒരു പിടി 
10. മല്ലിയില - ഒരു പിടി 
11. നാരങ്ങനീര് - 2 ടീ സ്പൂണ്‍
12. അണ്ടിപ്പരിപ്പ് - 25 ഗ്രാം
13. ഉണക്കമുന്തിരി - 25 ഗ്രാം
14. ഗരം മസാല - 1 ടീ സ്പൂണ്‍
15. കറുവപ്പട്ട - 4 കഷണം 
16. ഗ്രാമ്പൂ - 4
17. ഏലയ്ക്കാ - 5
18. റോസ് റോസ് വാട്ടര്‍- 1 1- 1 1/2 ടീ സ്പൂണ്‍
19. കുങ്കുമപ്പൂ 1/4 ടി സ്പൂണ്‍
 പാലില്‍ കലക്കിയത്തയ്യാറാക്കുന്ന വിധം ,,,,,,,,ഒരു പാത്രത്തിൽ 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ഇതിനെ ബിസ്ത എന്ന് പറയും.ഇനി ഒരു പാത്രത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങൾ ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, അല്പം പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയിടുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.

പപ്പടവട pappada vada


ചേരുവകൾ ,,,,,,,,

ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന് 
എള്ള് - അര ടീ സ്പൂണ്‍
എണ്ണ - വറുക്കാന്‍
ജീരകം - ഒരു നുള്ള്
പപ്പടം - 25 എണ്ണം

തയാറാക്കുന്ന വിധം ,,,,,,,,,

ഗോതമ്പുപൊടിയില്‍ വെള്ളം ചേര്‍ത്ത് കലക്കുക. ഇതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ക്കുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ കൂട്ടില്‍ മുക്കി പൊരിച്ചെടുക്കുക. വായു കടക്കാത്ത ടിന്നില്‍ അടച്ചു വച്ചു സൂക്ഷിക്കാം.

തലശേരി ദം മീൻ ബിരിയാണി thalasheri dum biriyani



ചേരുവകള്‍ ,,,,,,,,,,,,,,

അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം 
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍ 
ഉപ്പ്‌: ആവശ്യത്തിന്‌ 
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍ 
സവാള നീളത്തില്‍ അരിഞ്ഞത്‌: ഒരു കി.ഗ്രാം 
പച്ചമുളക്‌: 18 എണ്ണം 
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍ 
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍ 
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം 
വെള്ളം : കാല്‍ കപ്പ്‌ 
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍ 
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍ 
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍ 
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍ 
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌ 
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌ 
നെയ്യ്‌: 100 ഗ്രാം 
ഓയില്‍: 100 ഗ്രാം 
ബിരിയാണി കളര്‍: ഒരു നുള്ള്‌ 
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍ 
പുതിനയില, മല്ലിയില: ആവശ്യത്തിന്‌ 

തയ്യാറാക്കുന്ന വിധം ,,,,,,,,,,,

ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക. 

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.

ചിക്കന്‍ ബട്ടര്‍ മസാല chicken butter masala




എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ ബട്ടര്‍-100 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌-2 ടീസ്‌പൂണ്‍ ഇഞ്ചി-1 കഷ്‌ണം അരിഞ്ഞത്‌ തക്കാളി-3 മുളകുപൊടി-1 ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍ കസൂരി മേത്തി-4 ടേബിള്‍സ്‌പൂണ്‍ ഫ്രഷ്‌ ക്രീം-1 കപ്പ്‌ ഉപ്പ്‌ ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.

ഘീ റൈസ് (നെയ്‌ച്ചോർ)


വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫാൻസി സംഭവം!
ഘീ റൈസ് (നെയ്‌ച്ചോർ)
************************************
ബാസ്മതി റൈസ് -1 1/2 കപ്പ് 
ചൂട് വെള്ളം -3 കപ്പ് 
സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് -1
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 tb സ്പൂൺ
ഏലക്ക -3,ഗ്രാമ്പൂ-2 ,പട്ട -ചെറിയ കഷ്ണം ,ബേലീഫ് -1
നെയ്യ്,ഉപ്പ്,കാഷ്യു,കിസ്മിസ് -ആവശ്യത്തിന്.
അരി കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക.പാനിൽ നെയ്‌ചൂടാക്കി കാഷ്യു കിസ്മിസ് വറുത്തു മാറ്റിവെക്കുക.ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു സ്പൂൺ നെയ് ഒഴിച്ച് ചൂടാക്കുക.ഇഞ്ചി -വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക. തീയ് കുറച്ച ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന അരിചേർത്തു നന്നായി ഇളക്കിയെടുക്കുക.ചൂടുവെള്ളംഒഴിച്ചശേഷം ഗ്രാമ്പൂ,ഏലക്ക,പട്ട,ബേയ് ലീഫ് എന്നിവയും ഉപ്പും ചേർത്ത് നന്നായി ഇളക്കി വറുത്തു വെച്ചിരിക്കുന്ന ഉള്ളിയിൽനിന്നും ഒരു സ്പൂണും ചേർത്ത് below മീഡിയം ഫെയ്മിൽ അടച്ചു വേവിക്കുക.10 -15 മിനിറ്റ് മതിയാകും.ഇടക്ക് മൂടിതുറന്നു ചെറുതായി ഇളക്കുക.വറുത്തു വെച്ചിരിക്കുന്ന കാഷ്യു,കിസ്മിസ്,ഉള്ളി,മല്ലിയില എന്നിവ ചേർത്ത് അലങ്കരിക്കാം.രണ്ടു സ്പൂൺ ചൂടുപാലിൽ ഒരു നുള്ള് കുങ്കുമപ്പൂവ്‌ അഞ്ച് മിനിട്ടു വെച്ചശേഷം ചേർത്തിളക്കിയാൽ കൂടുതൽ രുചിയും മണവും നിറവും കിട്ടും!

നാരങ്ങാ ചോറ്


ചേരുവകൾ ,,,,,,

അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌
എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്‌
ഉപ്പ് – അര ടി സ്പൂണ്‍
താളിക്കാന്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2
കറി വേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍
കപ്പലണ്ടി – കാല്‍ കപ്പ്‌
നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം ,,,,,,
(1)
1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .
2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .
3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .
3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .
4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .
5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .
6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.

പൈനാപ്പിള്‍ അച്ചാർ

ചേരുവകൾ ,,,,,,,

പൈനാപ്പിള്‍ 1 എണ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 50
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 4 സ്പൂണ്‍
എണ്ണ അര കപ്പ്

ഉണ്ടാക്കേണ്ട വിധം ,,,,,,,

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക.എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് വഴറ്റുക.ഇതില്‍ മഞ്ഞള്‍പ്പൊടി,കായപ്പൊടി ചേര്‍ക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ഇടുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വിനാഗിരിയും ചേര്‍ക്കുക..
സ്വാദിഷ്ടമായ പൈനാപ്പിള്‍ അച്ചാർ റെഡി

പാലക്ക് പനീര്‍




ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്) -നൂറ്റമ്പത്ഗ്രാം
പാലക്ക് - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് - മുക്കാല്‍ സ്പൂണ്‍
പച്ചമുളക് പെയ്സ്റ്റ് - അരസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം

പാലക്ക്, ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് പെയ്സ്റ്റ് എന്നിവ കുക്കറില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് വെയ്ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവോള ഇട്ട് വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക് വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക് പനീരും പാലക്കും ഇട്ടിളക്കുക. പാലക് പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം

Saturday, December 3, 2016

ചിക്കന്‍ ഫ്രൈഡ് റൈസ് chicken fried rice

chicken fried rice
chicken fried rice



ചേരുവകൾ :

1. റൈസ് - രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്)
2. ചിക്കന്‍ - പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി ,വെളുത്തുള്ളി
പേസ്റ്റ്..കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ,ഒരു ടീസ്പൂണ്‍ മുളക്
പൊടിയും ഉപയോഗിച്ച് അര മണിക്കൂര്‍ വെച്ചതിനു ശേഷം നന്നായി
വെളുത്തുള്ളി -രണ്ടെണ്ണം (ചെറുതായി അരി ന്നത് )
ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ എണ്ണയില്‍ വറുത്തെടുക്കുക ....

3. എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
4. സവാള - ഒരെണ്ണം (ചെറുത്)
5. കാരറ്റ്‌ - ഒരെണ്ണം
6. ബീന്സ് - ഒരു കപ്പ്‌
7. കാബേജ് - കാല്‍ കപ്പ്‌
8. ക്യാപ്സിക്കം - ഒരു കപ്പ്‌
9. കുരുമുളക് പൊടി - അര ടീസ്പൂണ്‍
10. ചില്ലി സോസ് - ഒരു ടീസ്പൂണ്‍
11. സോയ സോസ് - രണ്ടു ടീസ്പൂണ്‍
12. ടോമടോ സോസ് - രണ്ടു ടീസ്പൂണ്‍
13. മുട്ട - രണ്ടെണ്ണം ( അര ടീസ്പൂണ്‍ എണ്ണയില്‍ ഒരു നുള്ള് ഉപ്പും ,ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു നന്നായി വറുത്തെടുക്കുക ).
14. ഉപ്പ് - ആവശ്യത്തിന്
15. മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക. അതിനു ശേഷം കാരറ്റ്‌ , ബീൻസ്, കാബേജ്, സവാള, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിനു ശേഷം കാപ്സികം, ചില്ലി സോസ്, ടോമടോ സോസ്, സോയ സോസ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക. അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ പീസ്‌ ചെറിയ കഷണങ്ങള്‍ ആക്കി അതിലേക്കിട്ട് നന്നായി ഇളക്കി ഇറക്കി വെക്കുക.

ഒരു പാത്രം അടുപ്പില്‍ വെച്ചു, ചൂടായതിനുശേഷം ശേഷം അര ടീസ്പൂണ്‍ നെയ്യ്‌ (ആവശ്യമുണ്ടെങ്കില്‍ ടേസ്റ്റ് കൂടും) രണ്ടു ടീസ്പൂണ്‍ എണ്ണയും ഒയിച്ചു കഴുകി വൃത്യക്കിയ അരി നന്നായി വറുക്കുക. അതിലേക്കു മൂന്ന് കപ്പ്‌ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്ത്ത് (വേണമെങ്കില്‍ ഒരു ഏലക്കായ,ഒരു കരാമ്പു, ഒരു കഷണം കറുവപ്പട്ട .....ഇവ കൂടി ഇട്ടു കൊടുക്കാം ) ഗി റൈസ് ഉണ്ടാക്കുന്നത് പോലെ വേവിച്ചെടുക്കുക. അതിനു ശേഷം
ആദ്യം ഉണ്ടാക്കിയ വെജിറ്റബിൾ ചിക്കന്‍ മിക്സിലേക്ക് റൈസ് കുറച്ച് കുറച്ച ഇട്ടു ഇളക്കി മിക്സ്‌ ചെയ്യാവുന്നതാണ്. അതിലേക്കു മുട്ട വറുത്തതും മല്ലിയിലയും കൂടി ചേർത്തു വിളമ്പാം....!

Friday, December 2, 2016

വറുത്തരച്ച ചൂര കറി varutharacha choora curry

വറുത്തരച്ച ചൂര കറി  varutharacha choora curry
വറുത്തരച്ച ചൂര കറി  varutharacha choora curry 


ചേരുവകൾ :

1. ചൂര മീൻ - 1/2 കിലോ (ചതുര കഷണങ്ങൾ)
2. ഉലുവ - 1/4 ടി സ്പൂണ്‍
3. തേങ്ങ - 6 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു ഉലുവ ഇട്ടു നല്ല ചൂടിൽ മൂപ്പിക്കുക (എണ്ണ വേണ്ട)
ഇനി അതിലേക്കു തേങ്ങ ചേർത്ത് കരിയാതെ മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ 4 കൊച്ചുള്ളി അരിഞ്ഞതും അഞ്ചാറു ഇതൾ കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിക്കുക. തേങ്ങ ബ്രൌണ്‍ നിറമായി വരുമ്പോൾ അതിലേക്ക് 1 ടി സ്പൂണ്‍ മുളക്പൊടി + 1 ടി സ്പൂണ്‍ മല്ലിപൊടി + 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിച്ചു വാങ്ങി ഇളക്കി തണുപ്പിക്കുക. ഇനി ഇത് ചട്ണി ജാറിൽ ഇട്ടു ഒരു ചെറിയ ഉരുളവാളൻപുളി കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു ചട്ടിയിൽ മീൻ കഷണങ്ങൾ നിരത്തുക.
അതിലേക്കു 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ചേര്ക്കുക, 1/2 ടി സ്പൂണ്‍ ഇഞ്ചി കൊത്തി അരിഞ്ഞതും
ഒരു നല്ല മുരിങ്ങക്ക ചീവി വൃത്തിയാക്കി കഷണിച്ചു നെടുകെ കീറി ഇതിലേക്ക് ചേർക്കുക. ഒരു നല്ല തക്കാളി കൂടി ചതുര കഷണങ്ങളാക്കി ചേർക്കുക, ആവശ്യത്തിനു ഉപ്പും. അരപ്പ് അല്പം വെള്ളം കൂടി ചേർത്ത് മീൻ ചട്ടിയിലേക്ക് ഒഴിക്കുക (ഇത് നല്ല കുറുകിയ കരിയായിരിക്കണം.. അതിനാൽ വെള്ളം കുറച്ചു ചേർക്കുക.. തക്കളിയിൽ നിന്നും വെള്ളം ഇറങ്ങും, അതും ഓർക്കുക) അരപ്പ് തിളച്ചാൽ, തീ കുറച്ചു ചട്ടി മൂടി വച്ച് മീൻ ചാറ് കുറുകി വരുന്ന വരെ വറ്റിക്കുക ഇനി ഉലുവ കടുക് കൊച്ചുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചു കറി താളിക്കുക...!

എഗ്ഗ് ബുർജി egg burgji

എഗ്ഗ് ബുർജി
egg burgi


ചേരുവകൾ :

1. മുട്ട - 2
2. ഉള്ളി - 1
3. തക്കാളി - 1
4. ഇഞ്ചി - ചെറിയ കഷണം
5. പച്ച മുളക് - 1
6. മഞ്ഞൾ പൊടി - ഒരു നുള്ള്
7. മുളക് പൊടി - 1/4 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ്‌ ചെയ്യുക.....!

Thursday, February 4, 2016

രസം RASAM

rasam
rasam

കായം - കാൽ ടീസ്പൂൺ

മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 2
ജീരകം - 1/4 ടീസ്പൂൺ
garlic - 3 അല്ലി, ചതച്ചത്
എണ്ണ - 1 ടീസ്പൂൺ
പുളി, ശർക്കര, മഞ്ഞൾപൊടി
പരിപ്പ് - ഒരു പിടി
കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ

തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്‌, കുരുമുളക് പൊടി എന്നിവ ഇടുക.

Friday, January 22, 2016

നാരങ്ങ ചോറ് / Lemon rice

നാരങ്ങ ചോറ് / Lemon rice
നാരങ്ങ ചോറ് / Lemon rice
അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍

വെള്ളം – മുക്കാല്‍ കപ്പ്‌

ഉപ്പ് – അര ടി സ്പൂണ്‍

താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

കറി വേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

കപ്പലണ്ടി – കാല്‍ കപ്പ്‌

നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

(1)

1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .

2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .

3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .

2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .

3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .

6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

(ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.)

Tuesday, May 12, 2015

മീന്‍ വരട്ടിയത്‌

ചേരുവകള്‍
1. അയക്കൂറ- ചെറുതായി മുറിച്ചത്‌ (300 ഗ്രാം)
2. സവാള- രണ്ടെണ്ണം
3. ഇഞ്ചി- 20 ഗ്രാം
4. പച്ചമുളക്‌- 20 ഗ്രാം
5. വെളുത്തുള്ളി- 20 ഗ്രാം
6. തക്കാളി- ഒന്ന്‌
7. മുളകുപൊടി- 25 ഗ്രാം
8. മഞ്ഞള്‍പൊടി- 5 ഗ്രാം
9. കുരുമുളക്‌ പൊടി- 5 ഗ്രാം
10. മല്ലിപ്പൊടി- 15 ഗ്രാം
11. പെരുംജീരകപൊടി- 5 ഗ്രാം
12. കറിവേപ്പില- രണ്ടു തണ്ട്‌
13. വെളിച്ചെണ്ണ- ആവശ്യത്തിന്‌
14. ഉപ്പ്‌-പാകത്തിന്‌
പാകം ചെയ്യുന്ന വിധം
ചെറുതായി മുറിച്ച മീന്‍ കുറച്ച്‌ മസാല പുരട്ടി (മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകുപൊടി) വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക്‌ ഉപ്പ്‌, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌ പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. അതിനുശേഷം വറുത്ത മീനും പെരുംജീരകപ്പൊടിയും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന്‌ ചൂടോടെ ഉപയോഗിക്കാം.

Thursday, May 7, 2015

സ്പൈസി ചിക്കന്‍ മജ്ബൂസ് spicy chicken majboos

spicy chicken majboos
ചിക്കന്‍ - 1 കിലൊ
ബസ്മതി അരി - ½ കിലോ 
സവോള - 2 എണ്ണം
ഇഞ്ചി - 1 എണ്ണം ( മീഡിയം വലുപ്പത്തില്‍ )
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 11/2 ടേബിള്‍ സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
പട്ട - 1 ചെറിയ കഷണം
ഗ്രാമ്പു - 3 എണ്ണം
ഏലക്ക - 4 എണ്ണം
ഡ്രൈ ലെമണ്‍ - 2 എണ്ണം
നെയ്യ് - 2 ടീസ്പൂണ്‍
എണ്ണ , ഉപ്പു - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി , ½ ടീസ്പൂണ്‍ ഗരം മസാല , ആവശ്യത്തിനു ഉപ്പു പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
അതിനു ശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവില്‍ വറുത്തെടുക്കുക.
അരി 20 മിനുട്ട് കുതിര്‍ക്കാന്‍ വെക്കുക .
ഡ്രൈ ലെമണ്‍ കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക.
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി വെക്കുക.
ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചെറുതായി വറുത്തു അതിലേക്കു ഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. സവാളയും കൂടി ചേര്‍ത്തു വഴറ്റുക. പച്ച മണം മാറിക്കഴിഞ്ഞു അരിഞ്ഞ തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക.
കുതിര്‍ന്ന ഡ്രൈ ലെമണ്‍ ഇതിലേക്ക് പതുക്കെ ചതച്ചു ചേര്‍ക്കുക.
ഇതിലേക്ക് ചിക്കന്‍ ക്യൂബ് , കുരുമുളക് ചതച്ചതും, ½ ടീസ്പൂണ്‍ ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് 6 ½ ഗ്ലാസ്‌ വെള്ളം ചേര്‍ത്തു തിളപ്പിക്കുക.
നന്നായി തിളക്കുമ്പോള്‍ അരി കഴുകി ഇടുക. അതിനൊപ്പം തന്നെ വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. തിളപ്പിക്കുക.
ചെറു തീയില്‍ 20 മിനുട്ട് വേവിക്കുക.
മല്ലിയില വിതറി ഇളക്കിയെടുക്കാം .

Monday, May 4, 2015

മത്തി റോസ്റ്റ് Fish Roast - Mathi/Sardine

chaala roast
ചേരുവകള്‍
മത്തി -8 എണ്ണം
സവാള -2
ഇഞ്ചി വെളുതുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 4-5
കുരുമുളക് ചതച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
ഉലുവപൊടി – ¼ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പു ,എണ്ണ – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി കഴുകിയതിനു ശേഷം ഇരു വശവും വരയുക
ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുതുള്ളി പേസ്റ്റ്, ഉപ്പു, മഞ്ഞള്‍പൊടി, ഉലുവപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളക് ചതച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് മീന്‍ വറുത്തു മാറ്റി വെയ്ക്കുക
ഇനി മസാല തയ്യാറാക്കുന്നതിനായി അതേ എണ്ണയില്‍ തന്നേ കറിവേപ്പില, പച്ചമുളക്,സവാള ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
അതിലേക്ക് ബാക്കി ഇരിക്കുന്ന കുരുമുളക് ചതച്ചത്,ഉപ്പു, എന്നിവ
ചേര്‍ത്ത് നന്നായി വീണ്ടും വഴറ്റുക .
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക .
പൊടിഞ്ഞു പോകാതെ നോക്കണം. 5 മിനുട്ട് മൂടി വച്ചു ചെറുതീയില്‍ വയ്ക്കുക.
മസാല എല്ലാം മീനില്‍ പിടിക്കുന്നതിനു വേണ്ടിയാണു .
അതിനു ശേഷം തീ അണക്കാം.
രുചികരമായ മത്തി റോസ്റ്റ് തയ്യാര്‍ .

Tuesday, February 3, 2015

കിഡ്സ്‌ ബിരിയാണി

kids biriyani
kids biriyani

ഇത് ചെറിയ കുട്ടികള്‍ക്കുള്ളതാണ്. എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും .
ആവശ്യമുള്ള സാധനങ്ങള്‍
-----------------------------------------
ബസ്മതി അരി -ഒരു കപ്പ്‌
വെള്ളം -രണ്ട് കപ്പ്‌
നെയ്യ്/വെളിച്ചെണ്ണ- നാല് സ്പൂണ്‍
അണ്ടിപ്പരിപ്പ്-അഞ്ച് എണ്ണം
ഉണക്ക മുന്തിരി-പത്ത്
ഉരുളക്കിഴങ്ങ് -ഒരു ചെറിയ കഷ്ണം
കാരറ്റ്-ഒരു ചെറിയ കഷ്ണം
ബീന്‍സ്‌-രണ്ട്
ജീരകം(ചെചെറുത്‌)-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി-അരടീ സ്പൂണ്‍
ബിരിയാണി മസാല -ഒരു നുള്ള്
കുരുമുളക് പോടി-ഒരു നുള്ള്
തൈര്-മൂന്നു സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-രണ്ട് ഇല
മല്ലിയില അരിഞ്ഞത്-ഒരു സ്പൂണ്‍
പുതിന-നാല്
ഉണ്ടാക്കുന്ന വിധം
-------------------------------------
പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് തീ കത്തിക്കുക.ചൂടാവുമ്പോള്‍ നെയ്യോഴിക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ജീരകം ഇടുക.നല്ല മണം വരുമ്പോ അണ്ടിപ്പരിപ്പ്,വലിയ ഉള്ളി അരിഞ്ഞത്
ഉണക്ക മുന്തിരിഎന്നിവ ഇട്ട് വഴറ്റുക.ഇതിലേക്ക് എല്ലാ പച്ചക്കറികളും ഇലകളും തൈരും മാസപൊടികളും ഉപ്പും ഇടുക.എന്നിട്ട് നന്നായി വഴറ്റുക.നല്ല മണമൊക്കെ വരുമ്പോ
വെള്ളം ഒഴിക്കുക.വെള്ളം തിളക്കുമ്പോ അരി കഴുകി ഇട്ട് നന്നായി ഇളക്കുക.തിളക്കാന്‍ തുടങ്ങുമ്പോ കുക്കര്‍ അടച്ചു വക്കുക.ഒരു രണ്ട് വിസില്‍ അടിക്കുമ്പോ തീ ഓഫ്‌
ചെയ്യാം.ആവി പോയി കഴിയുമ്പോ തുറന്നു വേണമെങ്കില്‍ ഇത്തിരി കൂടെ നെയ്യൊഴിച്ച് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
എന്‍റെ കുക്കറില്‍ രണ്ട് വിസില്‍ ആയാല്‍ വേവ് പാകമാണ്.രണ്ടോ മൂന്നോ മിനുട്ട് മതി. ഇനി ചിക്കണോ മീനോ വേണമെങ്കില്‍ എല്ല് കളഞ്ഞ് ഇടാം . കാരറ്റ്‌ മാത്രം ഇട്ടാല്‍ ഓറഞ്ച്
ബിരിയാണി ആവും. പൊതിനാ അരച്ച് ചേര്‍ത്താല്‍ ഗ്രീന്‍ ബിരിയാണി ആവും. ഓരോദിവസം ഓരോ കളര്‍ ഉണ്ടാക്കി കുട്ടികളെ സന്തോഷിപ്പിക്കാം.

Saturday, January 31, 2015

മാങ്ങ ചമ്മന്തി

mango pickle

മാങ്ങ ചമ്മന്തി

മാങ്ങ 1
തേങ്ങ ചിരകിയത് 6 tablespoon
ചീനമുളക് 8 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 1 teaspoon
എല്ലാം കൂടി മിക്സിയില്‍ ഒററ അടി,,ശേഷം എണ്ണ ഒററിച്ച് ഇളക്കുക..,സംഗതി കൂള്‍

Sunday, January 25, 2015

ചിക്കന് ബിരിയാണി Chicken Biriyani

chicken biriyani
chicken biriyani

Prep time
30 mins
Cook time
60 mins
Total time
1 hour 30 mins
Serves
5
Cuisine
Indian
“ബിരിയാന്” എന്ന ഇറാനിയന് പദത്തില് നിന്നാണ്
ബിരിയാണി ഉണ്ടായത്. അതിനാല്
ഇതിന്റെ ഉറവിടം ഇറാന് ആണെന്ന്
കരുതപ്പെടുന്നു. പണ്ട്
അരിയും ആടിന്റെ കാലും ചേര്ത്താണ്
ബിരിയാണി ഉണ്ടാക്കിക്കൊണ്ടിരുന്നത്.
എന്നാല് ഇന്ന് വിവിധ തരത്തിലുള്ള ബിരിയാണികള്
ലഭ്യമാണ്.
ചേരുവകള്

  1. കോഴിയിറച്ചി – 1 kg
  2. ബിരിയാണി അരി – 4 കപ്പ്
  3. ചൂടുവെള്ളം – 7 കപ്പ്
  4. നെയ്യ് – 3 ടേബിള്സ്പൂണ്
  5. സവാള – 4 എണ്ണം
  6. ഇഞ്ചി – 1 ഇഞ്ച് കഷണം
  7. വെളുത്തുള്ളി – 8 അല്ലി
  8. പച്ചമുളക് – 4 എണ്ണം
  9. തക്കാളി – 2 എണ്ണം
  10. തൈര് – ½ കപ്പ്
  11. കശുവണ്ടി – 15 എണ്ണം
  12. ഉണക്ക മുന്തിരി – 15 എണ്ണം
  13. പഞ്ചസാര – 1 ടീസ്പൂണ്
  14. മുളകുപൊടി – ½ ടേബിള്സ്പൂണ്
  15. മല്ലിപൊടി – 3 ടേബിള്സ്പൂണ്
  16. മഞ്ഞള്പൊടി – 1 നുള്ള്
  17. ഗരംമസാല – ½ ടീസ്പൂണ്
  18. കറുവാപട്ട – 3 കഷ്ണം
  19. ഗ്രാമ്പു – 10 എണ്ണം
  20. ഏലയ്ക്ക – 5 എണ്ണം
  21. കുരുമുളക് – 10 എണ്ണം
  22. മല്ലിയില – 4 ഇതള്
  23. പുതിന – 5 ഇല
  24. പൈനാപ്പിള് അരിഞ്ഞത് – ½ കപ്പ്
  25. വെളിച്ചെണ്ണ – 3 ടേബിള്സ്പൂണ്
  26. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. അരി വൃത്തിയായി കഴുകിയ ശേഷം ½
മണിക്കൂര് കുതിര്ത്തു വയ്ക്കുക.
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,
ഉപ്പ് എന്നിവ അരച്ച ശേഷം തൈര്
ചേര്ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്
പുരട്ടി കുറഞ്ഞത് ½ മണിക്കൂര്
വയ്ക്കുക.
3. പാനില് 1 ടേബിള്സ്പൂണ് നെയ്യ്
ചൂടാക്കി കശുവണ്ടിയും ഉണക്ക
മുന്തിരിയും വറുത്ത് കോരുക.
പിന്നീട് ഒരു സവാള
(ചെറുതായി അരിഞ്ഞ്) ഇട്ട് ഗോള്ഡന്
നിറമാകുന്ന വരെ വഴറ്റിയ ശേഷം 1
ടീസ്പൂണ് പഞ്ചസാര ചേര്ത്ത്
ഇളക്കുക.
4. പാനില് 3 ടേബിള്സ്പൂണ്
വെളിച്ചെണ്ണ ഒഴിച്ച് 3
സവാള (അരിഞ്ഞത്) ഉപ്പും ചേര്ത്ത്
വഴറ്റുക. ഗോള്ഡന് നിറമാകുമ്പോള്,
തീ കുറച്ച
ശേഷം മുളകുപൊടി,
മഞ്ഞള്പൊടി, മല്ലിപൊടി,
ഗരം മസാല എന്നിവ ചേര്ത്ത് രണ്ട്
മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക്
കഷ്ണങ്ങളാക്കിയ തക്കാളി ചേര്ത്ത്
വഴറ്റുക.
5. കോഴിയിറച്ചി ചേര്ത്ത് നല്ല തീയില് 5
മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട്
ഒരു കപ്പ് വെള്ളം ചേര്ത്ത്
അടച്ചു വച്ച് വേവിക്കുക. (തിളയ്ക്കാന്
തുടങ്ങുമ്പോള് തീ കുറയ്ക്കുക)
6. മറ്റൊരു പാത്രത്തില് 1
ടേബിള്സ്പൂണ് നെയ്യ്
ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട,
കുരുമുളക് എന്നിവ ഇട്ട് ഇളക്കുക.
ഇതിലേയ്ക്ക് അരി ചേര്ത്ത് 2 മിനിറ്റ്
ഇളക്കുക. 7കപ്പ്
ചൂടുവെള്ളവും ആവശ്യത്തിന്
ഉപ്പും ചേര്ത്ത് തീ കുറച്ച്
അടച്ചുവച്ച് വേവിക്കുക.
(അരി അധികം വെന്ത്
പോകാതിരിക്കാന്
പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്
ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ്
അതിന്റെ പാകം.)
7. ദം ചെയ്യുന്നതിനുള്ള
പാത്രത്തിന്റെ ചുവട്ടില് നെയ്യ്
പുരട്ടി ചോറും ചിക്കനും ഇടവിട്ട്
അടുക്കടുക്കായി നിരത്തുക
(ഏറ്റവും മുകളിലത്തേയും
ഏറ്റവും താഴത്തേയും അടുക്കുകള്
ചോറ് ആയിരിക്കണം). വറുത്ത സവാള,
കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്,
മല്ലിയില, പുതിനയില
എന്നിവയും ഇടവിട്ട് ചേര്ക്കുക.
ഏറ്റവും മുകളില് 1 ടേബിള്സ്പൂണ്
നെയ്യ് ഒഴിച്ച്
പാത്രം അടയ്ക്കുക.
8. കട്ടിയുള്ള ദോശക്കല്ല്
ചൂടാക്കി ബിരിയാണി നിറച്ച
പാത്രം അതിനു മുകളില് വച്ച്
ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക.
അതിനുശേഷം തീ അണച്ച്
വീണ്ടും 10 മിനിറ്റ്
നേരം അടച്ച് വയ്ക്കുക.
9. ബിരിയാണി തയ്യാര്.
സാലഡും പപ്പടവും അച്ചാറും
ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്
.
കുറിപ്പ്
1) മുന്കൂട്ടി ചൂടാക്കിയ ഓവനില്
വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്
.
2)
കോഴിയിറച്ചി വിനാഗിരിയോ നാരങ്ങാനീരോ ഒഴിച്ച്
കഴുകിയാല് ഉളുമ്പ് മണം മാറിക്കിട്ടും

Special beef fry!

Special beef fry
Special beef fry

Ingredients:
1. Beef- 1 kg
2. Soya sauce- 1 spoon
3. Chilly powder- 3 spoon
4. Coriander powder- 1 spoon
5. Pepper power- 1 spoon
6. Turmeric powder- 1/2 spoon
7. Ginger garlic paste- 2 spoon
8. Salt to taste
Mix all the ingredients and pressure cooker it for 4 whistles.
Take a pan, add 2 spoons olive oil. Make it hot . Add small pieces of 2 garlic, half spoon ginger , 1 cup onion and green leaves. Then add the beef which is already cooked. Fry it properly and serve.