Showing posts with label pickle. Show all posts
Showing posts with label pickle. Show all posts

Friday, July 14, 2017

പൈനാപ്പിള്‍ അച്ചാർ

ചേരുവകൾ ,,,,,,,

പൈനാപ്പിള്‍ 1 എണ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 50
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 4 സ്പൂണ്‍
എണ്ണ അര കപ്പ്

ഉണ്ടാക്കേണ്ട വിധം ,,,,,,,

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക.എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് വഴറ്റുക.ഇതില്‍ മഞ്ഞള്‍പ്പൊടി,കായപ്പൊടി ചേര്‍ക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ഇടുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വിനാഗിരിയും ചേര്‍ക്കുക..
സ്വാദിഷ്ടമായ പൈനാപ്പിള്‍ അച്ചാർ റെഡി

കശുമാങ്ങ അച്ചാർ




മുക്കാൽ പഴുപ്പായകശുമാങ്ങ അച്ചാർ ആക്കി വെച്ചിരുന്നു. കശുമാങ്ങ കഷ്ണങ്ങളാക്കി ഉപ്പും ,മത്തൾ പൊടിയും ,കായം പൊടിയും, മുളക് പൊടിയും ,ഉലുവ പൊടിയും, കടുക് പൊടിച്ചതും ചേർത്ത് വെച്ചതായിരുന്നു. ഇപ്പോൾ പാകം വന്ന് കഴിക്കാൻ പാകമായിട്ടുണ്ട്. രുചിയുള്ള അച്ചാറാണ്.

കാന്താരി അച്ചാർ


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,

കാന്താരി മുളക് - രണ്ട്‌ കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട്‌ കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം ,,,,

ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി.
അതിലേക്കു കായവും ഉലുവയും ചേര്‍ക്കുക . കാന്താരിയും ചേര്‍ത്ത്ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്‍ക്കുക .കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം. കാ‍ന്താരി അച്ചാര്‍ തയ്യാര്‍. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി,

Thursday, February 4, 2016

മാങ്ങ അച്ചാർ - സദ്യയ്ക്ക് വേണ്ടിയുള്ളത് mango pickle

mango pickle
mango pickle
ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക
.

Friday, January 29, 2016

മീന്‍ അച്ചാര്‍ fish pickle

fish pickle
fish pickle
സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.
ആവശ്യമായവ :
നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - അര കപ്പ്‌
പച്ചമുളക് - 6 എണ്ണം
ഉലുവ - 1 ടീസ്പൂണ്‍
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
ഉപ്പു - പാകത്തിന്
തയ്യാറാക്കുന്ന വിധം:
നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.........
മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
ടിപ്സ് :
മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..അച്ചാര്‍ കുപിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.
അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം ,എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം .

Sunday, May 24, 2015

ഉള്ളി ചമ്മന്തി ulli chammanthi

 ulli chammanthi
 ulli chammanthi

വേണ്ട സാധനങ്ങള്‍
കുഞ്ഞുള്ളി - 15 എണ്ണം
വറ്റല്‍ മുളക് - - 10 എണ്ണം
കറിവേപ്പില - കുറച്ചു ഇലകള്‍
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ്- പാകത്തിന്
ഉണ്ടാക്കുന്നത്‌ :
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക...ഒരു ബൌളിലെക്ക് മാറ്റി ഉപ്പ് പാകം ആണോന്നു നോക്കി കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് എരിവു നമുക്ക് കഴിയ്ക്കുവാന്‍ തക്ക പാകത്തില്‍ ആക്കുക..
ചൂട് ദോശ / ഇഡ്ഡലി / അപ്പം എന്തിന്റെ കൂടെ വേണേലും കഴിയ്ക്കാം....
ഇനി വരെ ഒരു കാര്യം ചൂട് ചോറിന്റെ കൂടെ ഒരു നുള്ള് ചമ്മന്തി കൂട്ടി കഴിച്ചാല്‍ പ്രത്യേക ഒരു രുചിയാണ്....

Friday, May 8, 2015

ബീഫ് അച്ചാര്‍ beef pickle

beef pickle
Beef pickle
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് : 5 എണ്ണം
ഗരം മസാല : 2 ടീസ്പൂണ്‍
മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
കറിവേപ്പില : 2 sprigs
വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍
വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.
ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.
5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.

Thursday, May 7, 2015

മധുരമുള്ള മാങ്ങ അച്ചാര്‍ Sweet mango pickle

sweet mango pickle
sweet mango pickle
ഒരു കിലോ പച്ച മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടു കൂടി തന്നെ നല്ല നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക (ഓരോ മാങ്ങയും 12 കഷണങ്ങളാക്കാം ).
മാങ്ങാകഷണങ്ങളില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ നേരം വെയ്ക്കുക.
ചുവടിന് നല്ല കട്ടിയുള്ള ഒരു പത്രം ചൂടാക്കി എണ്ണ ഒഴിച്ച് അരടീസ്പൂണ്‍ കടുക്, നാല് വറ്റല്‍ മുളക് രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് താളിക്കുക.
ഇതിലേക്ക് ഉപ്പും, മഞ്ഞള്‍ പൊടിയും ഇട്ട് പുരട്ടിവെച്ചിരിക്കുന്ന മാങ്ങ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് നേരം വഴറ്റുക.
ഇതിലേക്ക് അഞ്ച് ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ ഉലുവപ്പൊടി, ഒരു ടീസ്പൂണ്‍ കായപ്പൊടി, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റി (3 മിനിട്ട് ) ഒന്നര കപ്പ് പുളിവെള്ളം ഒഴിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മാങ്ങാ കഷണങ്ങള്‍ വെന്ത് ചാറാകുന്നതുവരെ ചെറിയ തീയില്‍ ഇട്ട് വേവിക്കുക.
മധുര മാങ്ങ അച്ചാര്‍ തയ്യാര്‍