Thursday, May 7, 2015

മധുരമുള്ള മാങ്ങ അച്ചാര്‍ Sweet mango pickle

sweet mango pickle
sweet mango pickle
ഒരു കിലോ പച്ച മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടു കൂടി തന്നെ നല്ല നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക (ഓരോ മാങ്ങയും 12 കഷണങ്ങളാക്കാം ).
മാങ്ങാകഷണങ്ങളില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ നേരം വെയ്ക്കുക.
ചുവടിന് നല്ല കട്ടിയുള്ള ഒരു പത്രം ചൂടാക്കി എണ്ണ ഒഴിച്ച് അരടീസ്പൂണ്‍ കടുക്, നാല് വറ്റല്‍ മുളക് രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് താളിക്കുക.
ഇതിലേക്ക് ഉപ്പും, മഞ്ഞള്‍ പൊടിയും ഇട്ട് പുരട്ടിവെച്ചിരിക്കുന്ന മാങ്ങ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് നേരം വഴറ്റുക.
ഇതിലേക്ക് അഞ്ച് ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ ഉലുവപ്പൊടി, ഒരു ടീസ്പൂണ്‍ കായപ്പൊടി, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റി (3 മിനിട്ട് ) ഒന്നര കപ്പ് പുളിവെള്ളം ഒഴിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മാങ്ങാ കഷണങ്ങള്‍ വെന്ത് ചാറാകുന്നതുവരെ ചെറിയ തീയില്‍ ഇട്ട് വേവിക്കുക.
മധുര മാങ്ങ അച്ചാര്‍ തയ്യാര്‍ 

No comments:

Post a Comment