Showing posts with label vegetarian. Show all posts
Showing posts with label vegetarian. Show all posts

Friday, July 14, 2017

ആലൂ പാലക് മസാല alu palakk masala


ചേരുവകൾ ,,,,,,,,

ഉരുളക്കിഴങ്ങ്-3 
പാലക്-കാല്‍കിലോ 
പച്ചമുളക്-3 
വെളുത്തുള്ളിൃ-4 
തക്കാളി-1 
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ 
മുളകുപൊടി-1 ടീസ്പൂണ്‍ 
മല്ലിപ്പൊടി-2 ടീസ്പൂണ്‍ 
ജീരകം-1 ടീസ്പൂണ്‍ 
കടുക്-1 ടീസ്പൂണ്‍ 
വയനയില-1 
ഉപ്പ് 
എണ്ണ 

തയ്യാറാക്കുന്ന വിധം ,,,,,,,,,

ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കുക. പാലക് നല്ലപോലെ കഴുകി ചെറുതായി അരിയുക. ഒരു പാത്രത്തില്‍ എണ്ണയൊഴിയ്ക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിയ്ക്കുക. വയനയില ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചേര്‍ക്കണം. ഇതിലേക്ക് വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കണം. തക്കാളിയും അരിഞ്ഞിട്ട് ഇളക്കണം. തക്കാളി ഒരുവിധം ഉടഞ്ഞുകഴിയുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് ഇളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കണം. മേമ്പൊടി ഈ കറി വേവാന്‍ അധികം വെള്ളമൊഴിയ്ക്കരുത്. പാലക് ഉടഞ്ഞുപോകും. വേണമെങ്കില്‍ അല്‍പം വെള്ളം തളിച്ചു കൊടുക്കുക. ഉരുളക്കിഴങ്ങ് നേരത്തെ പുഴുങ്ങിയെടുത്തും ഈ കറിയുണ്ടാക്കാം....

വട്ടയപ്പം vattayappam


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,,
● പച്ചരി ഒന്നര കപ്പ്
●തേങ്ങാ ചിരകിയത് 1/2 മുറി
●ചോറ് 1/2 കപ്പ്
●യീസ്റ്റ് 1/2 ടീസ്പൂണ്
●പഞ്ചസാര ആവശ്യത്തിന്
●ഏലാക്കായ പൊടിച്ചത് 3
●ഉപ്പു പാകത്തിന്
●കിസ്മിസ് കുറച്ചു അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം ,,,,,,,,

പച്ചരി മുതല്‍ യീസ്റ്റ് വരെ ഉള്ളവ നന്നായി അരച്ച് എടുക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് വേണമെങ്കില്‍ കുറച്ചു കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.രുചികരമായ വട്ടയപ്പം റെഡി….

പപ്പടവട pappada vada


ചേരുവകൾ ,,,,,,,,

ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന് 
എള്ള് - അര ടീ സ്പൂണ്‍
എണ്ണ - വറുക്കാന്‍
ജീരകം - ഒരു നുള്ള്
പപ്പടം - 25 എണ്ണം

തയാറാക്കുന്ന വിധം ,,,,,,,,,

ഗോതമ്പുപൊടിയില്‍ വെള്ളം ചേര്‍ത്ത് കലക്കുക. ഇതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ക്കുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ കൂട്ടില്‍ മുക്കി പൊരിച്ചെടുക്കുക. വായു കടക്കാത്ത ടിന്നില്‍ അടച്ചു വച്ചു സൂക്ഷിക്കാം.

സോയ ഫ്രൈ soya fry


ചേരുവകള്‍ ,,,,,,,
സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ.

മസാലപ്പൊടി- 3 നുള്ള്.

കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.

സോയ ഫ്രൈ തയാറാക്കുന്നത് .,,,,,,

കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.

ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഉള്ളി ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.

തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.

ചക്ക കേസരി



പഴുത്തവരിക്ക ചക്കച്ചുള പത്തെണ്ണം കുരുമാറ്റി മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കുക . 

പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടിപരിപ്പ് വറുത്ത് മാറ്റി, അതിലേക്ക് ഒരു കപ്പ് റവ വറുക്കുക.

റവ മൂത്തു വന്നാൽ രണ്ടു കപ്പ് വെള്ളമൊഴിച്ച് വേവിക്കുക.വെള്ളം വറ്റി വരുമ്പോൾ പേസ്റ്റാക്കിയ ചക്ക ചേർത്ത് നന്നായി രണ്ടു മിനുട്ട് വരട്ടുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കി കൊടുക്കുക. 

ഒരു വിധം കട്ടിയാവാൻ തുടങ്ങുമ്പോൾ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് വീണ്ടും വരട്ടുക. ഏകദേശം വരണ്ടു വരുമ്പോൾ ഏലക്കാപ്പൊടി, വറുത്ത അണ്ടിപരിപ്പ് ചേർക്കുക. പാത്രത്തിൽ നിന്നു വിട്ടു വരുന്ന പാകമായാൽ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കോ, മോൾഡിലോക്കോ മാറ്റുക. 
ചക്ക കേസരി റെഡി ….

നാരങ്ങാ ചോറ്


ചേരുവകൾ ,,,,,,

അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌
എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്‌
ഉപ്പ് – അര ടി സ്പൂണ്‍
താളിക്കാന്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2
കറി വേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍
കപ്പലണ്ടി – കാല്‍ കപ്പ്‌
നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം ,,,,,,
(1)
1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .
2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .
3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .
3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .
4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .
5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .
6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.

പൈനാപ്പിള്‍ അച്ചാർ

ചേരുവകൾ ,,,,,,,

പൈനാപ്പിള്‍ 1 എണ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 50
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 4 സ്പൂണ്‍
എണ്ണ അര കപ്പ്

ഉണ്ടാക്കേണ്ട വിധം ,,,,,,,

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക.എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് വഴറ്റുക.ഇതില്‍ മഞ്ഞള്‍പ്പൊടി,കായപ്പൊടി ചേര്‍ക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ഇടുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വിനാഗിരിയും ചേര്‍ക്കുക..
സ്വാദിഷ്ടമായ പൈനാപ്പിള്‍ അച്ചാർ റെഡി

പാലക്ക് പനീര്‍




ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്) -നൂറ്റമ്പത്ഗ്രാം
പാലക്ക് - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് - മുക്കാല്‍ സ്പൂണ്‍
പച്ചമുളക് പെയ്സ്റ്റ് - അരസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം

പാലക്ക്, ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് പെയ്സ്റ്റ് എന്നിവ കുക്കറില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് വെയ്ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവോള ഇട്ട് വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക് വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക് പനീരും പാലക്കും ഇട്ടിളക്കുക. പാലക് പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം

Saturday, December 3, 2016

കാരറ്റ് ബർഫി carat burfi


carat burfi
carat burfi



തയ്യാറാക്കുന്ന വിധം :

ഒരു പാനിൽ 250 ഗ്രാം കാരറ്റ് ഗ്രേറ്റ് ചെയ്ത് 1/2 കപ്പ് മിൽക്ക് ചേർത്ത് വേവിക്കുക.
കാരറ്റ് പകുതി വേവാകുമ്പോൾ 1/2 കപ്പ് മിൽക്കും 1/3 കപ്പ് സുഗറുംചേർത്ത് വേവിക്കുക. വറ്റിത്തുടങുമ്പോൾ 4 സ്പൂൺ നെയ്യ് അൽപാൽപമായി ചേർക്കുക. ഇതിലേക്ക് 2 വലിയ സ്പൂൺ മിൽക്ക് പൗഡർ അൽപം വെള്ളത്തിൽ കലക്കി ചേർക്കുക. ഒരു ടീസ്പൂൾ പനിനീരും ചേർത്ത് ഉരുണ്ട് വരുന്ന പരുവത്തിലാകുമ്പോൾ നെയ്യ് തടവിയ പളേറ്റിലേക്ക് മാറ്റി അമർത്തുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് തണുപ്പിച്ചും കഴിക്കാം.....!


Friday, December 2, 2016

എഗ്ഗ് ബുർജി egg burgji

എഗ്ഗ് ബുർജി
egg burgi


ചേരുവകൾ :

1. മുട്ട - 2
2. ഉള്ളി - 1
3. തക്കാളി - 1
4. ഇഞ്ചി - ചെറിയ കഷണം
5. പച്ച മുളക് - 1
6. മഞ്ഞൾ പൊടി - ഒരു നുള്ള്
7. മുളക് പൊടി - 1/4 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ്‌ ചെയ്യുക.....!

Friday, May 27, 2016

ഓലൻ oalan




ആവശ്യമുള്ള സാധനങ്ങള്‍:
കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം വന്പപയര്‍ ‍-100ഗ്രാം പച്ചമുളക് -അഞ്ചെണ്ണം വെളിച്ചെണ്ണ- പാകത്തിന് തേങ്ങ -ഒരു മുറി ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ടു തണ്ട് .

പാകം ചെയ്യുന്ന വിധം:
കുമ്പളങ്ങ അരിഞ്ഞതും വന്പവയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത്വ വേവിയ്ക്കുക. ഇതിലേയ്ക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്ക്കു ക. കഷണങ്ങള്‍ നന്നായി വെന്തശേഷം ഒന്നാം പാല്‍ ഒഴിക്കുക. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്ത് വാങ്ങുക

Monday, May 23, 2016

കട്ടി പരിപ്പ് കറി dal parippu


തുവര അല്ലെങ്കില്‍ ചെറുപയര്‍ പരിപ്പ്- ഒരു കപ്പ്‌ (Dal Parippu) 
വെള്ളം- കട്ടിയായി കുറുകാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
നെയ്യ്‌- രണ്ടു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പരിപ്പ് ചെറുതായി ഒന്ന് വരുത്ത ശേഷം കഴുകിയെടുക്കുക. എന്നിട്ട് പരിപ്പിന് മുകളില്‍ വെള്ളം നില്ക്കുണന്ന വിധത്തില്‍ അര ടീസ്പൂണ്‍ മഞ്ഞ പൊടി ഇട്ടു വേവിക്കുക. വെള്ളം തിളക്കുമ്പോള്‍ തീ കുറക്കണം. (വെള്ളം കുറയുന്നതിന് അനുസരിച്ച് മാത്രം ഒഴിച്ചാല്‍ മതി. കൂടുതല്‍ ആയി പോവരുത്.) ചെറുതീയില്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും നെയ്യും ചേര്ത്ത്്‌ നന്നായി ഇളക്കുക. കട്ടി പരിപ്പ് കറി റെഡി.
-------------------------------------------
പരിപ്പ്

ആവശ്യമുള്ള സാധനങ്ങള്
‍ചെറുപരിപ്പ് -250ഗ്രാം
പച്ചമുളക് -4എണ്ണം
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -പാകത്തിന്
തേങ്ങ -ഒരുമുറി
ജീരകം -കാല്‍ സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം ചെറുപരിപ്പ് പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്ത്ത് നന്നായി അരയ്ക്കുക. പരിപ്പ് വേവിച്ചതിലേയ്ക്കു അരപ്പ് ചേര്ക്കു ക. അരപ്പു വെന്തു കഴിയുമ്പോള്‍ കറിവേപ്പില ഇട്ട് വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നുമിറക്കുക.

Friday, April 29, 2016

കാബേജ് തോരൻ cabbage thoran

cabbage thoran




ആവശ്യമുള്ള സാധനങ്ങള്‍ കാബേജ് (അരിഞ്ഞത്) -500ഗ്രാം
തേങ്ങ -ഒരു പകുതി (ചിരകിയത്)
പച്ചമുളക് -നാലെണ്ണം(നെടുകെ പിളര്ന്നഞത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ട് തണ്ട്
മഞ്ഞള്‍ ‍-പാകത്തിന്
കടുക് -25ഗ്രാം
വറ്റല്‍ മുളക് -രണ്ടെണ്ണം
ഉഴുന്നുപരിപ്പ് -അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേര്ത്ത്് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേര്ത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂന്നു മിനുറ്റിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂര്ണ്ണുമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക

Thursday, April 28, 2016

അവിയല്‍ aviyal




ആവശ്യമുള്ള സാധനങ്ങള്‍
അവിയലിന് സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ പച്ചമുളക് - 8-10 എണ്ണം.
തേങ്ങ ചിരകിയത് - ആവശ്യത്തിന് വേണം. പിശുക്ക് പാടില്ല.
പുളി - ആവശ്യത്തിന്. പുളിക്ക് പകരം തൈരോ, മാങ്ങയോ ഉപയോഗിക്കാം.
ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ഒക്കെ ആവശ്യം പോലെ

ഉണ്ടാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക (കുക്കറില്‍ വേവിയ്ക്കരുത്). ഒന്നു ചൂടായാല്‍ പുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കികൊടുക്കുക. തേങ്ങ ജീരകം ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കില്‍ വെള്ളം ചേര്‍ക്കാതെ ഒന്നു തിരിച്ചെടുത്താല്‍ മതിയാവും.

കഷ്ണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.

Thursday, February 4, 2016

രസം RASAM

rasam
rasam

കായം - കാൽ ടീസ്പൂൺ

മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 2
ജീരകം - 1/4 ടീസ്പൂൺ
garlic - 3 അല്ലി, ചതച്ചത്
എണ്ണ - 1 ടീസ്പൂൺ
പുളി, ശർക്കര, മഞ്ഞൾപൊടി
പരിപ്പ് - ഒരു പിടി
കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ

തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്‌, കുരുമുളക് പൊടി എന്നിവ ഇടുക.

മാങ്ങ അച്ചാർ - സദ്യയ്ക്ക് വേണ്ടിയുള്ളത് mango pickle

mango pickle
mango pickle
ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക
.

Friday, January 29, 2016

സീബ്രാ കേക്ക്

zebra cake
zeebra cake
ആവശ്യമായവ :
മൈദാ / Self raising flour - രണ്ടു കപ്പ്‌
ബേക്കിംഗ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - അര ടീസ്പൂണ്‍
എണ്ണ - 1 കപ്പ്‌
പഞ്ചസാര - ഒരു കപ്പ് എടുത്തു പൊടിച്ചത്
മുട്ട - 3 എണ്ണം
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
കൊക്കോ പൌഡര്‍ - 3 ടേബിള്‍ സ്പൂണ്‍
ഒരു ബൌളില്‍ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും മൂന്നു പ്രാവശ്യം അരിയ്ക്കുക / ഇടയുക.
ഒരു ബൌളില്‍ മുട്ടയും പഞ്ചസാര പൊടിച്ചതും കൂടി ബീറ്റർ ഉപയോഗിച്ച് നല്ലത് പോലെ ബീറ്റ് ചെയ്യുക, എണ്ണയും വാനില എസ്സൻസും കൂടി ചേർത്ത് ബീറ്റ് ചെയ്യുക.ഇനി ഇതിലേക്ക് മൈദാ മിക്സ് മൂന്നു പ്രാവശ്യമായി ചേര്‍ത്ത് മിക്സ് ചെയുക. മിക്സ് ചെയ്ത ശേഷം കേക്ക് ബാറ്റര്‍ കട്ടിയാണെങ്കില്‍ മാത്രം കാല്‍ കപ്പ്‌ പാല്‍ കൂടി ചേര്‍ത്തു മിക്സ് ചെയ്യുക.
ഇനി ഈ ബാറ്റര്‍ രണ്ടായി ഡിവൈഡ് ചെയ്യുക.
മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ പൌഡര്‍ എടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക,ഇത് ഡിവൈഡ് ചെയ്തു വെച്ചിരിയ്ക്കുന്ന ബാറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ത്ത് മിക്സ് ചെയ്തുക.
ബേക്കിംഗ് പാന്‍ / ടിന്‍ ബട്ടര്‍ പുരട്ടി ബേക്കിംഗ് പേപ്പര്‍ വെച്ചതിനു ശേഷം ബാറ്റര്‍ ഒഴിയ്ക്കണം.
ഇവിടെയാണ്‌ ഈ കേക്കിന്റെ ഡിസൈന്‍ കിട്ടുന്നത് എങ്ങനെയാണെന് നോക്കേണ്ടത്................................
ഒരു റൌണ്ട് കേക്ക് പാന്‍ എടുക്കണം.ബട്ടര്‍ പേപ്പര്‍ വെച്ച ശേഷം ആദ്യം മൂന്നു ടേബിള്‍ സ്പൂണ്‍ പ്ലെയിന്‍ ബാറ്റര്‍ പാനിന്റെ നടുവിലായി ഒഴിയ്ക്കുക.ഇനി പ്ലെയിൻ ബാറ്റര്‍ ഒഴിച്ചതിന്റെ നടുവിലായി മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ ബാറ്റര്‍ ഒഴിയ്ക്കുക.വീണ്ടും പ്ലെയിൻ ബാറ്റര്‍ ഇതിനു നടുവിലായി ഒഴിയ്ക്കുക,ഇങ്ങനെ മാറി മാറി ബാറ്റര്‍ ഒഴിച്ച് പാന്‍ നിറയ്ക്കുക.ബാറ്റര്‍ ഒഴിയ്ക്കുന്തോറും പതിയെ അത് വശങ്ങളിലേയ്ക്ക് പോയി പടത്തിൽ കാണുന്ന അതേ ഡിസൈന്‍ തന്നെ കിട്ടും.സ്പൂണില്‍ ബാറ്റര്‍ എടുക്കുമ്പോള്‍ സ്പൂനിനടിയിലുള്ളത് തൂത്തു കളഞ്ഞ ശേഷം വേണം ഒഴിയ്ക്കുവാന്‍ ,അല്ലെങ്കില്‍ ഡിസൈന്‍ ശെരിയായി കിട്ടില്ല.
ഓവന്‍ 180 ഡിഗ്രിയില്‍ 15 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
കേക്ക് ബാറ്റര്‍ ടിന്‍ ടേബിളില്‍ വെച്ച് തട്ടി വായു കളഞ്ഞ ശേഷം 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.. സീബ്രാ കേക്ക് തയ്യാർ.

Friday, January 22, 2016

ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi

ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi
ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi


ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌

മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍banana chips

വെളിച്ചെണ്ണ – 3 കപ്പ്‌

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു)

തയ്യാറാക്കുന്ന വിധം

കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക .

ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക .

മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പു അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക . ഉപ്പേരി തയ്യാര്‍ .

ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ്

നാരങ്ങ ചോറ് / Lemon rice

നാരങ്ങ ചോറ് / Lemon rice
നാരങ്ങ ചോറ് / Lemon rice
അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍

വെള്ളം – മുക്കാല്‍ കപ്പ്‌

ഉപ്പ് – അര ടി സ്പൂണ്‍

താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

കറി വേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

കപ്പലണ്ടി – കാല്‍ കപ്പ്‌

നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

(1)

1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .

2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .

3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .

2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .

3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .

6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

(ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.)

ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

poori and potato curry
poori and potato curry

ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌

2.വെള്ളം , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .

മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ

ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ്‌ പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.

പൂരി

ആട്ട – രണ്ട് കപ്പ്‌

മൈദാ – അര കപ്പ്‌

നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍

ഉപ്പ് , വെള്ളം – പാകത്തിന്

എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട്‌ ചെയ്ത്‌ എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.

ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി

1.ഉരുളകിഴങ്ങ് – 3വലുത്

2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ്‌ (ഫ്രഷ്‌മട്ടര്‍)

(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )

3.തക്കാളി – 3

4. സവാള – 1

5.ഇഞ്ചി – ഒരു ചെറിയ കഷണം

6.തൈര് – അര കപ്പ്‌

7.പച്ചമുളക് – 3

8.ഉപ്പ് – പാകത്തിന്

9.വെള്ളം – പാകത്തിന്

10.എണ്ണ – 3 ടേബിള്‍സ്പൂണ്‍

11.മല്ലിയില – കുറച്ച്‌.

12.ജീരകം – ഒരു നുള്ള്

13.കടുക് – ഒരു നുള്ള്

മസാലകള്‍

1.മല്ലിപൊടി – 1ടി സ്പൂണ്‍

2.മുളക്പൊടി – അര ടി സ്പൂണ്‍

3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .

2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.

3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.

4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക

ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .

( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .

(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.

(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ്‌ ഇളക്കി വഴറ്റുക.

(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച്‌ വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.

(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക

പൂരിയുടെ കൂടയും ഈ കറി നല്ലതാണ്