ചേരുവകൾ ,,,,,,,,
ഉരുളക്കിഴങ്ങ്-3
പാലക്-കാല്‍കിലോ
പച്ചമുളക്-3
വെളുത്തുള്ളിൃ-4
തക്കാളി-1
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
വയനയില-1
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം ,,,,,,,,,
ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കുക. പാലക് നല്ലപോലെ കഴുകി ചെറുതായി അരിയുക. ഒരു പാത്രത്തില്‍ എണ്ണയൊഴിയ്ക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിയ്ക്കുക. വയനയില ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചേര്‍ക്കണം. ഇതിലേക്ക് വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കണം. തക്കാളിയും അരിഞ്ഞിട്ട് ഇളക്കണം. തക്കാളി ഒരുവിധം ഉടഞ്ഞുകഴിയുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് ഇളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കണം. മേമ്പൊടി ഈ കറി വേവാന്‍ അധികം വെള്ളമൊഴിയ്ക്കരുത്. പാലക് ഉടഞ്ഞുപോകും. വേണമെങ്കില്‍ അല്‍പം വെള്ളം തളിച്ചു കൊടുക്കുക. ഉരുളക്കിഴങ്ങ് നേരത്തെ പുഴുങ്ങിയെടുത്തും ഈ കറിയുണ്ടാക്കാം....
No comments:
Post a Comment