Showing posts with label shakes. Show all posts
Showing posts with label shakes. Show all posts

Sunday, May 24, 2015

കേരള മിക്സ്ചർ kerala mixture

kerala mixture
kerala mixture
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് - 3 ഗ്ലാസ്,
അരിപ്പൊടി - അര ഗ്ലാസ്,
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ,
കായം പൊടി - ആവശ്യത്തിന്,
മുളകുപൊടി - ആവശ്യത്തിന്,
കറിവേപ്പില, ഉപ്പ് - പാകത്തിന്,
അവിൽ - അര ഗ്ലാസ്
പൊട്ടുകടല - ഒരു പിടി,
കപ്പലണ്ടി - രണ്ടു പിടി,
വറുക്കാനാവശ്യമായ വെളിച്ചെണ്ണ,
സേവനാഴി
ഉണ്ടാക്കുന്ന വിധം:
കടലമാവും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. ഇതില്‍ ഒരു തവിയോളം മാവ് മാറ്റിവെക്കണം . ബൂന്ദി ഉണ്ടാക്കുവാന്‍
സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക.
ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.
മാറ്റിവെച്ചിരിക്കുന്ന മാവ് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു വലിയ തവി എണ്ണയുടെ മുകളിൽ പിടിച്ച് ഈ മാവ് കുറേശ്ശെയായി ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് തവിയില്‍ പതുക്കെ തട്ടിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക.
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അവില്‍ , പൊട്ടുകടല, കപ്പലണ്ടി എന്നിവ ഓരോന്നായി വറുത്തുകോരുക. അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകോരുക. ഓരോ ഇനവും വറുത്തുകോരിയ ഉടനെ, ആ ചൂടിൽത്തന്നെ കുറച്ചു മുളകുപൊടി തൂവുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!

Friday, February 13, 2015

അട പ്രഥമൻ ada pradhaman

ada pradhaman
ada pradhaman

പ്രധാന ചേരുവകൾ

  1. അട - 250 ഗ്രാം
  2. ശർക്കര - 600 ഗ്രാം
  3. തേങ്ങ - 2
  4. ഉണക്കമുന്തിരി - 15
  5. അണ്ടിപ്പരിപ്പ് - 15 എണ്ണം
  6. ഏലയ്ക്കാപ്പൊടി - 5
  7. നെയ്യ് - പാകത്തിന്
  8. തേങ്ങാക്കൊത്ത് - കുറച്ച്

പാകം ചെയ്യുന്ന വിധം

ശർക്കര ചൂടുവെള്ളത്തിൽ ചേർത്ത് ശർക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ‍ൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തിൽ വാർത്തെടുക്കുക. അതിനുശേഷം അട ശർക്കരയിൽ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ച് ചേർക്കുക. എന്നിട്ട് ഒന്നാം പാൽ ചേർത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനിൽ ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. രുചിയേറും പ്രഥമൻ തയ്യാർ.

പരിപ്പ് പായസം parippu payasam

parippu payasam
parippu payasam

ചേരുവകള്‍.
ചെറുപയര്‍ പരിപ്പ്-250ഗ്രാം
തേങ്ങ -2എണ്ണം
ശര്‍ക്കര -250ഗ്രാം
നെയ്യ് -2സ്പൂണ്‍
ചുക്കുപൊടി - കാല്‍ ടീസ്പൂണ്‍
കശുവണ്ടി -
ആവശ്യത്തിന്
മുന്തിരിങ്ങ -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം.
1) ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വറക്കുക(ഏകദേശം 5-6മിനിട്ട്) അതിനുശേഷം നാന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക.
2) ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക.
3)വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ്ടാം പാലും,മൂന്നാം പാലും ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ് ടിരിയ്ക്കുക. നെയ്യ് ചേര്‍ത്ത് വീണ് ടും ഇളക്കുക.
4)പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോള്‍ ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.
5)അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി,മുന്തിരിങ്ങ എന്നിവയും, ആവശ്യമെങ്കില്‍ നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അല്പം ചുക്കുപൊടിയും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

Friday, January 16, 2015

ഷേക്ക് (പപ്പായ) papaya shake

papaya shake
papaya shake
ഇത് 'പപ്പായ ഷേക്ക്' ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്ക് നല്ലാതാണ് പപ്പായ എന്നു പ്രത്യേകം പറയണ്ട, കുട്ടികളില്‍ വിശപ്പില്ലായ്മ യും വിസര്‍ജ്ജ തടസ്സവും ഉണ്ടെങ്കില്‍ ഇതു അത്യുത്തമം ആണ്. ' ഇന്നാ മോനെ പപ്പായ കഴിക്കു' എന്നു പറഞ്ഞു ഇത് നുറുക്കി അവരുടെ അടുത്ത് ചെന്നാല്‍ അവരു നമ്മുടെ വീട്ടില്‍ അല്ലാ രണ്ടു മുന്നു വീട്ടിനു അപ്പുറത്തു പോയ് നിന്നു കൊഞ്ഞനം കാണിക്കും. കാരണം അത്ര പരസ്യം ഒന്നും പറഞ്ഞു കേള്‍ക്കാത്തതും പറമ്പില്‍ ആവശ്യത്തിനും അനാവശ്യത്തിനും വളര്‍ന്ന ഈ സാധനത്തിനോട് വലിയവര്‍ക്കു തന്നെ ഒരു പുശ്ചമാണ് പിന്നെ അല്ലേ കുട്ടികള്‍. അപ്പോഴാണ് ഈ പപ്പായ ഷാര്‍ജ്ജ പുന:ജനിക്കുന്നത് (NB: കുട്ടികള്‍, ഗര്‍ഭിണികള്‍ ആകാന്‍ സാധ്യത ഉള്ളവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ മാറ്റി പൊക്കോ) ഇത് ഹൊറര്‍ സിനുമയുടെ കഥയായതു കൊണ്ടല്ല 1. കുട്ടികള്‍ ഇതിന്റെ രഹസ്യമറിയാതിരിക്കാന്‍ ആണ് 2. രണ്ടാമത്തെ രഹസ്യം നിങ്ങള്‍ക്കു അറിയാം...ഇനി കാര്യത്തിലേക്കു.
വേണ്ടത്
പാല്‍ (കട്ടിയായത് ഉത്തമം അല്ലാത്തതായാലും തണുത്തതാവണം)
പപ്പായ
ഏലയ്ക്കാപൊടി
പഞ്ചസാര (പഞ്ചാര)
ചെറുപഴം
(പിന്നെ വീട്ടില്‍ ലഭ്യമാകുന്ന ബൂസ്റ്റ്, ബോണ്‍വിറ്റ )
ഏതായാലും അത്
എല്ലാം കൂടി അടിക്കരുത്
പഴം, പപ്പായ ആദ്യം നന്നായ് അരയണം അതിന്റെ ഒരു കക്ഷണം കുട്ടികളുടെ കണ്ണില്‍ പെട്ടാല്‍ തീര്‍ന്നു
പിന്നെ മറ്റു കൂട്ടുകളും ചേര്‍ക്കണം, ഏലയ്ക്കാ പൊടി ഉള്ളതു കൊണ്ടു പപ്പായ രഹസ്യം അറിയില്ല...