Sunday, May 24, 2015

കേരള മിക്സ്ചർ kerala mixture

kerala mixture
kerala mixture
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് - 3 ഗ്ലാസ്,
അരിപ്പൊടി - അര ഗ്ലാസ്,
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ,
കായം പൊടി - ആവശ്യത്തിന്,
മുളകുപൊടി - ആവശ്യത്തിന്,
കറിവേപ്പില, ഉപ്പ് - പാകത്തിന്,
അവിൽ - അര ഗ്ലാസ്
പൊട്ടുകടല - ഒരു പിടി,
കപ്പലണ്ടി - രണ്ടു പിടി,
വറുക്കാനാവശ്യമായ വെളിച്ചെണ്ണ,
സേവനാഴി
ഉണ്ടാക്കുന്ന വിധം:
കടലമാവും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. ഇതില്‍ ഒരു തവിയോളം മാവ് മാറ്റിവെക്കണം . ബൂന്ദി ഉണ്ടാക്കുവാന്‍
സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക.
ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.
മാറ്റിവെച്ചിരിക്കുന്ന മാവ് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു വലിയ തവി എണ്ണയുടെ മുകളിൽ പിടിച്ച് ഈ മാവ് കുറേശ്ശെയായി ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് തവിയില്‍ പതുക്കെ തട്ടിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക.
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അവില്‍ , പൊട്ടുകടല, കപ്പലണ്ടി എന്നിവ ഓരോന്നായി വറുത്തുകോരുക. അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകോരുക. ഓരോ ഇനവും വറുത്തുകോരിയ ഉടനെ, ആ ചൂടിൽത്തന്നെ കുറച്ചു മുളകുപൊടി തൂവുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!

No comments:

Post a Comment