Friday, May 8, 2015

ബീഫ് അച്ചാര്‍ beef pickle

beef pickle
Beef pickle
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് : 5 എണ്ണം
ഗരം മസാല : 2 ടീസ്പൂണ്‍
മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
കറിവേപ്പില : 2 sprigs
വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍
വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.
ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.
5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.

No comments:

Post a Comment