Saturday, October 21, 2017
Coconut Burfi Recipe | Coconut Burfi in Malayalam | Burfi Recipe in Malayalam
Friday, July 14, 2017
തലശ്ശേരി ദം ബിരിയാണി thalasheri dum biriyani
1. ചെറിയ ബസ്മതി അരി – 1 1/2 Kg
2. ചിക്കന്‍ – 2 1/2 Kg
3. നാടൻ നെയ്യ് - 250 ഗ്രാം
4. സവാള – 10 എണ്ണം
5. തക്കാളി – 10 എണ്ണം
6. പച്ചമുളക് – 10 -12 എണ്ണം
7. ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുളളി - 3-4 ചതച്ചത്
9. പൊതീനയില - ഒരു പിടി
10. മല്ലിയില - ഒരു പിടി
11. നാരങ്ങനീര് - 2 ടീ സ്പൂണ്‍
12. അണ്ടിപ്പരിപ്പ് - 25 ഗ്രാം
13. ഉണക്കമുന്തിരി - 25 ഗ്രാം
14. ഗരം മസാല - 1 ടീ സ്പൂണ്‍
15. കറുവപ്പട്ട - 4 കഷണം
16. ഗ്രാമ്പൂ - 4
17. ഏലയ്ക്കാ - 5
18. റോസ് റോസ് വാട്ടര്‍- 1 1- 1 1/2 ടീ സ്പൂണ്‍
19. കുങ്കുമപ്പൂ 1/4 ടി സ്പൂണ്‍
പാലില്‍ കലക്കിയത്തയ്യാറാക്കുന്ന വിധം ,,,,,,,,ഒരു പാത്രത്തിൽ 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ഇതിനെ ബിസ്ത എന്ന് പറയും.ഇനി ഒരു പാത്രത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങൾ ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, അല്പം പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയിടുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.
പപ്പടവട pappada vada

ചേരുവകൾ ,,,,,,,,
ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
എള്ള് - അര ടീ സ്പൂണ്‍
എണ്ണ - വറുക്കാന്‍
ജീരകം - ഒരു നുള്ള്
പപ്പടം - 25 എണ്ണം
തയാറാക്കുന്ന വിധം ,,,,,,,,,
ഗോതമ്പുപൊടിയില്‍ വെള്ളം ചേര്‍ത്ത് കലക്കുക. ഇതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ക്കുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ കൂട്ടില്‍ മുക്കി പൊരിച്ചെടുക്കുക. വായു കടക്കാത്ത ടിന്നില്‍ അടച്ചു വച്ചു സൂക്ഷിക്കാം.
സോയ ഫ്രൈ soya fry
സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത് ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ.
മസാലപ്പൊടി- 3 നുള്ള്.
കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.
സോയ ഫ്രൈ തയാറാക്കുന്നത് .,,,,,,
കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.
ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഉള്ളി ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.
തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.
ഘീ റൈസ് (നെയ്‌ച്ചോർ)

വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫാൻസി സംഭവം!
ഘീ റൈസ് (നെയ്‌ച്ചോർ)
**************************
ബാസ്മതി റൈസ് -1 1/2 കപ്പ്
ചൂട് വെള്ളം -3 കപ്പ്
സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് -1
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 tb സ്പൂൺ
ഏലക്ക -3,ഗ്രാമ്പൂ-2 ,പട്ട -ചെറിയ കഷ്ണം ,ബേലീഫ് -1
നെയ്യ്,ഉപ്പ്,കാഷ്യു,കിസ്മി
അരി കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക.പാനിൽ നെയ്‌ചൂടാക്കി കാഷ്യു കിസ്മിസ് വറുത്തു മാറ്റിവെക്കുക.ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു സ്പൂൺ നെയ് ഒഴിച്ച് ചൂടാക്കുക.ഇഞ്ചി -വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക. തീയ് കുറച്ച ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന അരിചേർത്തു നന്നായി ഇളക്കിയെടുക്കുക.ചൂടുവെള്ളം
ചക്ക കേസരി

പഴുത്തവരിക്ക ചക്കച്ചുള പത്തെണ്ണം കുരുമാറ്റി മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കുക .
പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടിപരിപ്പ് വറുത്ത് മാറ്റി, അതിലേക്ക് ഒരു കപ്പ് റവ വറുക്കുക.
റവ മൂത്തു വന്നാൽ രണ്ടു കപ്പ് വെള്ളമൊഴിച്ച് വേവിക്കുക.വെള്ളം വറ്റി വരുമ്പോൾ പേസ്റ്റാക്കിയ ചക്ക ചേർത്ത് നന്നായി രണ്ടു മിനുട്ട് വരട്ടുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കി കൊടുക്കുക.
ഒരു വിധം കട്ടിയാവാൻ തുടങ്ങുമ്പോൾ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് വീണ്ടും വരട്ടുക. ഏകദേശം വരണ്ടു വരുമ്പോൾ ഏലക്കാപ്പൊടി, വറുത്ത അണ്ടിപരിപ്പ് ചേർക്കുക. പാത്രത്തിൽ നിന്നു വിട്ടു വരുന്ന പാകമായാൽ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കോ, മോൾഡിലോക്കോ മാറ്റുക.
ചക്ക കേസരി റെഡി ….
കാന്താരി അച്ചാർ

ആവശ്യമുള്ള സാധനങ്ങള്‍ ,,,,,
കാന്താരി മുളക് - രണ്ട് കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട് കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട് കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ,,,,
ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി.
അതിലേക്കു കായവും ഉലുവയും ചേര്‍ക്കുക . കാന്താരിയും ചേര്‍ത്ത്ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്‍ക്കുക .കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം. കാന്താരി അച്ചാര്‍ തയ്യാര്‍. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി,
Thursday, March 9, 2017
ചിക്കന്‍ ഡ്രൈഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍:
ചിക്കന്‍- അരക്കിലോ
മുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ- ഒന്ന്
കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
കുരുമുളക്: അല്പം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക.
അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.
Saturday, December 3, 2016
നെത്തോലി ഫ്രൈ natholi fry
ചേരുവകൾ :
1. നെത്തോലി - 250 ഗ്രാം
2. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
3. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
4. ലൈം ജ്യൂസ് - 2 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
മീൻ ഉപ്പിട്ട് വൃത്തിയാക്കി നന്നായി കഴുകി എടുക്കുക. മഞ്ഞൾ, മുളക് , ഉപ്പു , ലൈം ജ്യൂസ് എല്ലാം കൂടി വെള്ളം ചേർത്ത് മിക്സ് ചെയ്തു പേസ്റ്റ് ആക്കുക. ഇതു മീനിൽ പുരട്ടി 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക....!
meen pathiri മീന്‍ പത്തിരി
![]() |
| meen pathiri |
ചേരുവകള്‍ :
1. പുഴുക്കലരി - അര കിലോ
2. തേങ്ങ ചിരകിയത് - ഒരു മുറി
അകത്തു നിറയ്ക്കുവാനുള്ള കൂട്ടിനായുള്ളത് :
3. ദശ കട്ടിയുള്ള മീന്‍ - നാല് കഷണം
4. സവാള കൊത്തിയരിഞ്ഞത് - 200 ഗ്രാം
5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. എണ്ണ - വഴറ്റാന്‍ വേണ്ടത്
7. മഞ്ഞൾപ്പൊടി - കാല്‍ ടീ സ്പൂണ്‍
8. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - പാകത്തിന്
10. പെരുംജീരകം - ഒരു ടേബിള്‍ സ്പൂണ്‍
11. ചുവന്നുള്ളി - അഞ്ച്
12. ഏലയ്ക്കാ പൊടിച്ചത് - നാല്
13. ഉപ്പ് - പാകത്തിന്.
14. പച്ചമുളക് വട്ടത്തിലരിഞ്ഞത് - അഞ്ച്
15. ഇഞ്ചി അരിഞ്ഞത് - ഒരു കഷണം
16. വെളുത്തുള്ളി അരിഞ്ഞത് - ഒന്ന്
17. മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍
18. പുതിനയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
19. കറിവേപ്പില അരിഞ്ഞത് - രണ്ടു കതിർപ്പ്
തയ്യാറാക്കുന്ന വിധം:-
പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചു ചേർത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് അരച്ചെടുത്ത മാവിനുള്ളിൽ വയ്ച്ചു വേവിച്ചെടുക്കുക...!
Friday, December 2, 2016
വറുത്തരച്ച ചൂര കറി varutharacha choora curry
![]() |
| വറുത്തരച്ച ചൂര കറി varutharacha choora curry |
ചേരുവകൾ :
1. ചൂര മീൻ - 1/2 കിലോ (ചതുര കഷണങ്ങൾ)
2. ഉലുവ - 1/4 ടി സ്പൂണ്‍
3. തേങ്ങ - 6 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു ഉലുവ ഇട്ടു നല്ല ചൂടിൽ മൂപ്പിക്കുക (എണ്ണ വേണ്ട)
ഇനി അതിലേക്കു തേങ്ങ ചേർത്ത് കരിയാതെ മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ 4 കൊച്ചുള്ളി അരിഞ്ഞതും അഞ്ചാറു ഇതൾ കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിക്കുക. തേങ്ങ ബ്രൌണ്‍ നിറമായി വരുമ്പോൾ അതിലേക്ക് 1 ടി സ്പൂണ്‍ മുളക്പൊടി + 1 ടി സ്പൂണ്‍ മല്ലിപൊടി + 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിച്ചു വാങ്ങി ഇളക്കി തണുപ്പിക്കുക. ഇനി ഇത് ചട്ണി ജാറിൽ ഇട്ടു ഒരു ചെറിയ ഉരുളവാളൻപുളി കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു ചട്ടിയിൽ മീൻ കഷണങ്ങൾ നിരത്തുക.
അതിലേക്കു 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ചേര്ക്കുക, 1/2 ടി സ്പൂണ്‍ ഇഞ്ചി കൊത്തി അരിഞ്ഞതും
ഒരു നല്ല മുരിങ്ങക്ക ചീവി വൃത്തിയാക്കി കഷണിച്ചു നെടുകെ കീറി ഇതിലേക്ക് ചേർക്കുക. ഒരു നല്ല തക്കാളി കൂടി ചതുര കഷണങ്ങളാക്കി ചേർക്കുക, ആവശ്യത്തിനു ഉപ്പും. അരപ്പ് അല്പം വെള്ളം കൂടി ചേർത്ത് മീൻ ചട്ടിയിലേക്ക് ഒഴിക്കുക (ഇത് നല്ല കുറുകിയ കരിയായിരിക്കണം.. അതിനാൽ വെള്ളം കുറച്ചു ചേർക്കുക.. തക്കളിയിൽ നിന്നും വെള്ളം ഇറങ്ങും, അതും ഓർക്കുക) അരപ്പ് തിളച്ചാൽ, തീ കുറച്ചു ചട്ടി മൂടി വച്ച് മീൻ ചാറ് കുറുകി വരുന്ന വരെ വറ്റിക്കുക ഇനി ഉലുവ കടുക് കൊച്ചുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചു കറി താളിക്കുക...!
എഗ്ഗ് ബുർജി egg burgji
![]() |
| egg burgi |
ചേരുവകൾ :
1. മുട്ട - 2
2. ഉള്ളി - 1
3. തക്കാളി - 1
4. ഇഞ്ചി - ചെറിയ കഷണം
5. പച്ച മുളക് - 1
6. മഞ്ഞൾ പൊടി - ഒരു നുള്ള്
7. മുളക് പൊടി - 1/4 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ് ചെയ്യുക.....!
Friday, May 27, 2016
ഓലൻ oalan

ആവശ്യമുള്ള സാധനങ്ങള്‍:
കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം വന്പപയര്‍ -100ഗ്രാം പച്ചമുളക് -അഞ്ചെണ്ണം വെളിച്ചെണ്ണ- പാകത്തിന് തേങ്ങ -ഒരു മുറി ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ടു തണ്ട് .
പാകം ചെയ്യുന്ന വിധം:
കുമ്പളങ്ങ അരിഞ്ഞതും വന്പവയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത്വ വേവിയ്ക്കുക. ഇതിലേയ്ക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്ക്കു ക. കഷണങ്ങള്‍ നന്നായി വെന്തശേഷം ഒന്നാം പാല്‍ ഒഴിക്കുക. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്ത് വാങ്ങുക
Monday, May 2, 2016
വൻപയർ മത്തങ്ങ എരിശ്ശേരി vanpayar mathanga erisheri

മത്തങ്ങ - 250ഗ്രാം
തേങ്ങ - 60ഗ്രാം
ജീരകം -ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്പൊിടി - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
ചുവന്നുള്ളി - ഒന്ന്
കടുക്, ഉപ്പ് കറിവേപ്പില പാകത്തിന്
വൻപയർ ഇരട്ടി വെള്ളം ചേര്ത്ത്ന വേവിക്കാന്‍ വക്കുക. പകുതി വേവായാല്‍ മത്തങ്ങ അരിഞ്ഞതും മഞ്ഞള്‍ പൊടിയും മുളക് പൊടിയും ചേര്ക്കു ക. വെന്തു കഴിയുമ്പോള്‍ തേങ്ങയില്‍ മുക്കാല്‍ പങ്കും ജീരകവും കറിവേപ്പിലയും ചേര്ത്ത്ത തിളപ്പിക്കുക. എണ്ണ കടുക് തളിച്ച് ബാക്കി തേങ്ങയും ചുവക്കെ വറുത്തു ചേര്ക്കു ക.
--------------------------
എരിശ്ശേരി
മത്തങ്ങ-വന്പ-യര്‍ എരിശ്ശേരിക്കായി ആദ്യം കുതിര്ത്ത് വെച്ച വന്പങയര്‍ മഞ്ഞള്പ്പൊ-ടി , ഉപ്പ് എന്നിവ ചേര്ത്ത് കുക്കറില്‍ വേവാന്‍ വയ്ക്കുക. വെളുത്തുള്ളി,ജീരകം,പച്ചമുള
Friday, April 29, 2016
കാബേജ് തോരൻ cabbage thoran
![]() |
| cabbage thoran |
ആവശ്യമുള്ള സാധനങ്ങള്‍ കാബേജ് (അരിഞ്ഞത്) -500ഗ്രാം
തേങ്ങ -ഒരു പകുതി (ചിരകിയത്)
പച്ചമുളക് -നാലെണ്ണം(നെടുകെ പിളര്ന്നഞത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ട് തണ്ട്
മഞ്ഞള്‍ -പാകത്തിന്
കടുക് -25ഗ്രാം
വറ്റല്‍ മുളക് -രണ്ടെണ്ണം
ഉഴുന്നുപരിപ്പ് -അര സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേര്ത്ത്് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേര്ത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂന്നു മിനുറ്റിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂര്ണ്ണുമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക
Thursday, April 28, 2016
അവിയല്‍ aviyal

ആവശ്യമുള്ള സാധനങ്ങള്‍
അവിയലിന് സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ പച്ചമുളക് - 8-10 എണ്ണം.
തേങ്ങ ചിരകിയത് - ആവശ്യത്തിന് വേണം. പിശുക്ക് പാടില്ല.
പുളി - ആവശ്യത്തിന്. പുളിക്ക് പകരം തൈരോ, മാങ്ങയോ ഉപയോഗിക്കാം.
ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ഒക്കെ ആവശ്യം പോലെ
ഉണ്ടാക്കുന്ന വിധം
പച്ചക്കറികള്‍ എല്ലാം കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക (കുക്കറില്‍ വേവിയ്ക്കരുത്). ഒന്നു ചൂടായാല്‍ പുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കികൊടുക്കുക. തേങ്ങ ജീരകം ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കില്‍ വെള്ളം ചേര്‍ക്കാതെ ഒന്നു തിരിച്ചെടുത്താല്‍ മതിയാവും.
കഷ്ണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.
ചിക്കന്‍ ഉലര്‍ത്തിയത് .. chicken ularthiyad
![]() |
| chicken ularthiyad |
സവാള – ഒരെണ്ണം
തക്കാളി – ഒരെണ്ണം
മഞ്ഞള്‍ പൊടി - ഒരു നുള്ള്
മുളക് പൊടി – ഒരു സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
വറ്റല്‍ മുളക് - നാല്
കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍
എണ്ണ - പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
ഇഞ്ചി ( അരിഞ്ഞത് ) - ഒരു ചെറിയ കഷ്ണം
ചിക്കന്‍ മസാല - അര ചെറിയ സ്പൂണ്‍
ഉലുവപ്പൊടി - അര ചെറിയ സ്പൂണ്‍
ജീരക പൊടി - ഒരു നുള്ള്
മല്ലി ഇല – ആവശ്യത്തിന്
ഉപ്പു – പാകത്തിന്
ചെയ്യുന്ന രീതി:-
ചിക്കന്‍ വൃത്തിയാക്കി , ചെറു കഷണങ്ങള്‍ ആക്കിയതിനുശേഷം ഉപ്പ് , മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ഇറച്ചി ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചെറു തീയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക , വറ്റല്‍ മുളകും, കുരുമുളകുപൊടിയും, മുളക് പൊടിയും ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഒന്ന് പൊടിച്ചെടുക്കുക വീണ്ടും എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം സവാള അരിഞ്ഞതും കറിവേപ്പില, ഇഞ്ചി, ഗരം മസാല, മല്ലിപൊടി, ഉലുവപൊടി, ജീരകപോടി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴണ്ട് വരുമ്പോള് പൊടിച്ചു വെച്ച മസാല കൂട്ട് ചേര്‍ക്കുക വീണ്ടും അരിഞ്ഞു വെച്ച തക്കാളിയും വറുത്ത് വെച്ച ചിക്കനും ഇട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി വഴറ്റി എടുക്കുക.. ഇതിലേക്ക് ഒരല്‍പം തേങ്ങാപാല്‍ ഒഴിച്ച് ചെറു തീയില്‍ ഉലര്‍ത്തി അരിഞ്ഞു വെച്ച മല്ലിയില ചേര്‍ത്ത് വാങ്ങുക..
Thursday, February 4, 2016
ചോക്കലേറ്റ് മില്‍ക്ക് ഷേക്ക് Chocolate milk shake
![]() |
| Chocolate milk shake |
പാല്‍- 1 കപ്പ്
പഞ്ചസാര- 4 ടേബിള്‍ സ്പൂണ്‍
കൊക്കോപ്പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍
ചോക്കലേറ്റ് ഐസ്‌ക്രീം- 1/2 കപ്പ്









