Thursday, April 28, 2016

അവിയല്‍ aviyal




ആവശ്യമുള്ള സാധനങ്ങള്‍
അവിയലിന് സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ പച്ചമുളക് - 8-10 എണ്ണം.
തേങ്ങ ചിരകിയത് - ആവശ്യത്തിന് വേണം. പിശുക്ക് പാടില്ല.
പുളി - ആവശ്യത്തിന്. പുളിക്ക് പകരം തൈരോ, മാങ്ങയോ ഉപയോഗിക്കാം.
ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ഒക്കെ ആവശ്യം പോലെ

ഉണ്ടാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക (കുക്കറില്‍ വേവിയ്ക്കരുത്). ഒന്നു ചൂടായാല്‍ പുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കികൊടുക്കുക. തേങ്ങ ജീരകം ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കില്‍ വെള്ളം ചേര്‍ക്കാതെ ഒന്നു തിരിച്ചെടുത്താല്‍ മതിയാവും.

കഷ്ണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.

No comments:

Post a Comment