Thursday, April 28, 2016

ചിക്കന്‍ ഉലര്‍ത്തിയത് .. chicken ularthiyad

chicken ularthiyad
chicken ularthiyad
ചിക്കന്‍ - അര കിലോ 
സവാള – ഒരെണ്ണം 
തക്കാളി – ഒരെണ്ണം 
മഞ്ഞള്‍ പൊടി - ഒരു നുള്ള്
മുളക് പൊടി – ഒരു സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
വറ്റല്‍ മുളക് - നാല്
കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍
എണ്ണ - പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
ഇഞ്ചി ( അരിഞ്ഞത്‌ ) - ഒരു ചെറിയ കഷ്ണം
ചിക്കന്‍ മസാല - അര ചെറിയ സ്പൂണ്‍
ഉലുവപ്പൊടി - അര ചെറിയ സ്പൂണ്‍
ജീരക പൊടി - ഒരു നുള്ള്
മല്ലി ഇല – ആവശ്യത്തിന്
ഉപ്പു – പാകത്തിന്

ചെയ്യുന്ന രീതി:-

ചിക്കന്‍ വൃത്തിയാക്കി , ചെറു കഷണങ്ങള്‍ ആക്കിയതിനുശേഷം ഉപ്പ് , മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ഇറച്ചി ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചെറു തീയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക , വറ്റല്‍ മുളകും, കുരുമുളകുപൊടിയും, മുളക് പൊടിയും ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഒന്ന് പൊടിച്ചെടുക്കുക വീണ്ടും എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം സവാള അരിഞ്ഞതും കറിവേപ്പില, ഇഞ്ചി, ഗരം മസാല, മല്ലിപൊടി, ഉലുവപൊടി, ജീരകപോടി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴണ്ട് വരുമ്പോള് പൊടിച്ചു വെച്ച മസാല കൂട്ട് ചേര്‍ക്കുക വീണ്ടും അരിഞ്ഞു വെച്ച തക്കാളിയും വറുത്ത് വെച്ച ചിക്കനും ഇട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി വഴറ്റി എടുക്കുക.. ഇതിലേക്ക് ഒരല്‍പം തേങ്ങാപാല്‍ ഒഴിച്ച് ചെറു തീയില്‍ ഉലര്‍ത്തി അരിഞ്ഞു വെച്ച മല്ലിയില ചേര്‍ത്ത് വാങ്ങുക..

No comments:

Post a Comment