വറുത്തരച്ച ചൂര കറി varutharacha choora curry |
ചേരുവകൾ :
1. ചൂര മീൻ - 1/2 കിലോ (ചതുര കഷണങ്ങൾ)
2. ഉലുവ - 1/4 ടി സ്പൂണ്‍
3. തേങ്ങ - 6 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു ഉലുവ ഇട്ടു നല്ല ചൂടിൽ മൂപ്പിക്കുക (എണ്ണ വേണ്ട)
ഇനി അതിലേക്കു തേങ്ങ ചേർത്ത് കരിയാതെ മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ 4 കൊച്ചുള്ളി അരിഞ്ഞതും അഞ്ചാറു ഇതൾ കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിക്കുക. തേങ്ങ ബ്രൌണ്‍ നിറമായി വരുമ്പോൾ അതിലേക്ക് 1 ടി സ്പൂണ്‍ മുളക്പൊടി + 1 ടി സ്പൂണ്‍ മല്ലിപൊടി + 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിച്ചു വാങ്ങി ഇളക്കി തണുപ്പിക്കുക. ഇനി ഇത് ചട്ണി ജാറിൽ ഇട്ടു ഒരു ചെറിയ ഉരുളവാളൻപുളി കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു ചട്ടിയിൽ മീൻ കഷണങ്ങൾ നിരത്തുക.
അതിലേക്കു 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ചേര്ക്കുക, 1/2 ടി സ്പൂണ്‍ ഇഞ്ചി കൊത്തി അരിഞ്ഞതും
ഒരു നല്ല മുരിങ്ങക്ക ചീവി വൃത്തിയാക്കി കഷണിച്ചു നെടുകെ കീറി ഇതിലേക്ക് ചേർക്കുക. ഒരു നല്ല തക്കാളി കൂടി ചതുര കഷണങ്ങളാക്കി ചേർക്കുക, ആവശ്യത്തിനു ഉപ്പും. അരപ്പ് അല്പം വെള്ളം കൂടി ചേർത്ത് മീൻ ചട്ടിയിലേക്ക് ഒഴിക്കുക (ഇത് നല്ല കുറുകിയ കരിയായിരിക്കണം.. അതിനാൽ വെള്ളം കുറച്ചു ചേർക്കുക.. തക്കളിയിൽ നിന്നും വെള്ളം ഇറങ്ങും, അതും ഓർക്കുക) അരപ്പ് തിളച്ചാൽ, തീ കുറച്ചു ചട്ടി മൂടി വച്ച് മീൻ ചാറ് കുറുകി വരുന്ന വരെ വറ്റിക്കുക ഇനി ഉലുവ കടുക് കൊച്ചുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചു കറി താളിക്കുക...!
No comments:
Post a Comment