crispy fried chicken |
എല്ലായ്പ്പോഴും ബ്രോസ്റ്റെട് ചിക്കന്‍ ബൂഫിയയില്‍ നിന്നും വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് രുചി ഒട്ടും കുറയാതെ തന്നെ നമുക്ക് സ്വന്തം വീട്ടില്‍ ഒന്ന് പരീക്ഷിച്ചാലോ
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ - 10 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ½ ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – 8-10 എണ്ണം
മുട്ട – 1 എണ്ണം
ചില്ലി സോസ് - 1 ½ ടേബിള്‍ സ്പൂണ്‍
മൈദ – 2 ½ ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലോര്‍ - 1 ½ ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലെക്സ് കൈകൊണ്ടു പൊടിച്ചെടുത്തത് - 1 ½ കപ്പ്
വിനാഗിരി - 2 ½ ടേബിള്‍ സ്പൂണ്‍
ഉപ്പു , എണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
ആദ്യം വറ്റല്‍ മുളക് 1 ½ ടേബിള്‍ സ്പൂണ്‍ വിനാഗിരിയില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വെക്കണം . അതിനു ശേഷം നന്നായി അരച്ച് പേസ്റ്റ് ആക്കണം.
ഒരു ബൌളില്‍ മൈദ, കോണ്‍ ഫ്ലോര്‍ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ട, ചില്ലി സോസ്, വറ്റല്‍ മുളക് പേസ്റ്റ്, ബാക്കിയിരിക്കുന്ന വിനാഗിരി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജിന്റെ താഴെ തട്ടില്‍ വെക്കുക.
അതിനു ശേഷം ചിക്കന്‍ കഷണങ്ങള്‍ പുറത്തു എടുത്തു കൈകൊണ്ടു പൊടിച്ചെടുത്ത കോണ്‍ ഫ്ലെക്സില്‍ നന്നായി മുക്കി പൊത്തിയെടുക്കണം. 10 മിനുട്ട് വെക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി ഈ ചിക്കന്‍ കഷണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരിയെടുക്കുക. തീ അധികം കൂട്ടി വെക്കരുത്.
ഗാര്‍ലിക് മയോനൈസും , ടൊമാറ്റോ കെച്ചപ്പും കൂട്ടി കുബ്ബൂസിന്‍റെ കൂടെ കഴിക്കാം

No comments:
Post a Comment