ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്) -നൂറ്റമ്പത്ഗ്രാം
പാലക്ക് - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് - മുക്കാല്‍ സ്പൂണ്‍
പച്ചമുളക് പെയ്സ്റ്റ് - അരസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
പാലക്ക്, ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് പെയ്സ്റ്റ് എന്നിവ കുക്കറില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് വെയ്ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവോള ഇട്ട് വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക് വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക് പനീരും പാലക്കും ഇട്ടിളക്കുക. പാലക് പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം
No comments:
Post a Comment