zeebra cake |
ആവശ്യമായവ :
മൈദാ / Self raising flour - രണ്ടു കപ്പ്
ബേക്കിംഗ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - അര ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - അര ടീസ്പൂണ്‍
എണ്ണ - 1 കപ്പ്
പഞ്ചസാര - ഒരു കപ്പ് എടുത്തു പൊടിച്ചത്
മുട്ട - 3 എണ്ണം
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
കൊക്കോ പൌഡര്‍ - 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു കപ്പ് എടുത്തു പൊടിച്ചത്
മുട്ട - 3 എണ്ണം
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
കൊക്കോ പൌഡര്‍ - 3 ടേബിള്‍ സ്പൂണ്‍
ഒരു ബൌളില്‍ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും മൂന്നു പ്രാവശ്യം അരിയ്ക്കുക / ഇടയുക.
ഒരു ബൌളില്‍ മുട്ടയും പഞ്ചസാര പൊടിച്ചതും കൂടി ബീറ്റർ ഉപയോഗിച്ച് നല്ലത് പോലെ ബീറ്റ് ചെയ്യുക, എണ്ണയും വാനില എസ്സൻസും കൂടി ചേർത്ത് ബീറ്റ് ചെയ്യുക.ഇനി ഇതിലേക്ക് മൈദാ മിക്സ് മൂന്നു പ്രാവശ്യമായി ചേര്‍ത്ത് മിക്സ് ചെയുക. മിക്സ് ചെയ്ത ശേഷം കേക്ക് ബാറ്റര്‍ കട്ടിയാണെങ്കില്‍ മാത്രം കാല്‍ കപ്പ് പാല്‍ കൂടി ചേര്‍ത്തു മിക്സ് ചെയ്യുക.
ഇനി ഈ ബാറ്റര്‍ രണ്ടായി ഡിവൈഡ് ചെയ്യുക.
മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ പൌഡര്‍ എടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക,ഇത് ഡിവൈഡ് ചെയ്തു വെച്ചിരിയ്ക്കുന്ന ബാറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ത്ത് മിക്സ് ചെയ്തുക.
ബേക്കിംഗ് പാന്‍ / ടിന്‍ ബട്ടര്‍ പുരട്ടി ബേക്കിംഗ് പേപ്പര്‍ വെച്ചതിനു ശേഷം ബാറ്റര്‍ ഒഴിയ്ക്കണം.
ഇവിടെയാണ് ഈ കേക്കിന്റെ ഡിസൈന്‍ കിട്ടുന്നത് എങ്ങനെയാണെന് നോക്കേണ്ടത്................................
ഇവിടെയാണ് ഈ കേക്കിന്റെ ഡിസൈന്‍ കിട്ടുന്നത് എങ്ങനെയാണെന് നോക്കേണ്ടത്................................
ഒരു റൌണ്ട് കേക്ക് പാന്‍ എടുക്കണം.ബട്ടര്‍ പേപ്പര്‍ വെച്ച ശേഷം ആദ്യം മൂന്നു ടേബിള്‍ സ്പൂണ്‍ പ്ലെയിന്‍ ബാറ്റര്‍ പാനിന്റെ നടുവിലായി ഒഴിയ്ക്കുക.ഇനി പ്ലെയിൻ ബാറ്റര്‍ ഒഴിച്ചതിന്റെ നടുവിലായി മൂന്നു ടേബിള്‍ സ്പൂണ്‍ കൊക്കോ ബാറ്റര്‍ ഒഴിയ്ക്കുക.വീണ്ടും പ്ലെയിൻ ബാറ്റര്‍ ഇതിനു നടുവിലായി ഒഴിയ്ക്കുക,ഇങ്ങനെ മാറി മാറി ബാറ്റര്‍ ഒഴിച്ച് പാന്‍ നിറയ്ക്കുക.ബാറ്റര്‍ ഒഴിയ്ക്കുന്തോറും പതിയെ അത് വശങ്ങളിലേയ്ക്ക് പോയി പടത്തിൽ കാണുന്ന അതേ ഡിസൈന്‍ തന്നെ കിട്ടും.സ്പൂണില്‍ ബാറ്റര്‍ എടുക്കുമ്പോള്‍ സ്പൂനിനടിയിലുള്ളത് തൂത്തു കളഞ്ഞ ശേഷം വേണം ഒഴിയ്ക്കുവാന്‍ ,അല്ലെങ്കില്‍ ഡിസൈന്‍ ശെരിയായി കിട്ടില്ല.
ഓവന്‍ 180 ഡിഗ്രിയില്‍ 15 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
കേക്ക് ബാറ്റര്‍ ടിന്‍ ടേബിളില്‍ വെച്ച് തട്ടി വായു കളഞ്ഞ ശേഷം 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.. സീബ്രാ കേക്ക് തയ്യാർ.
No comments:
Post a Comment