idli dosa |
1.അരി – 1കിലോ ഗ്രാംdosa
2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം
3.ഉപ്പ് – ആവശ്യത്തിന്
ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.
ഏകദേശം 10 മണിക്കൂര്‍ കഴിഞ്ഞു എണ്ണ ദോശ കല്ലില്‍ പുരട്ടി,പുളിച്ച മാവ് ഓരോ തവി ഒഴിച്ച് ദോശ മൊരിച്ചെടുക്കുക .
ഇഡലിക്കാനെങ്കില്‍ ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .സാമ്പാര്‍ \ചമ്മന്തി ഇവയുടെ കൂടെ നല്ലതാണ് .
ഇഡലി\ദോശക്കുമുള്ള തേങ്ങാ ചമ്മന്തി
1.തിരുമ്മിയ തേങ്ങ – ഒരു കപ്പ്rava idli
2.ചുമന്നുള്ളി – രണ്ട്
3.മുളക്പൊടി – അര സ്പൂണ്‍
4. എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
5.ഉപ്പ് – ആവശ്യത്തിന്
താളിക്കാന്‍ ആവശ്യമുള്ളത്
1.കടുക് – ഒരു ടീസ്പൂണ്‍
2.വറ്റല്‍ മുളക് -രണ്ട്
3.കറിവേപ്പില – കുറച്ച്
4.ചുമന്നുള്ളി – രണ്ട് (വട്ടത്തില്‍ അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
തേങ്ങ ആവശ്യത്തിന് വെള്ളം ഒഴിച്ചു മയത്തില്‍ അരച്ച് എടുക്കുക .എണ്ണ ചൂടാകുമ്പോള്‍ കടുകും മറ്റു സാധങ്ങളും വറുത്ത് കറിയില്‍ ഇടുക
No comments:
Post a Comment