chicken curry |
ആവശ്യമുള്ളവ;
ചിക്കന്‍ - 1കിലോ
സവോള- ഇടത്തരം 3എണ്ണം
തൈര് -അര കപ്പ് അല്ലെങ്കില്‍ തക്കാളി-2എണ്ണം ഞാന്‍ തൈര് ആണ് എടുത്തത്...
ഇഞ്ചി- ഇടത്തരം കഷണം,
വെളുത്തിള്ളി 6 അല്ലി – ഇത് രണ്ടും പേസ്റ്റ് ആക്കുക ,
കൂടെ ഒരു പച്ചമുളകും അരയ്ക്കുക.
.
കുരുമുളക് പൊടി -3/4 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്സ്പൂ്ണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറുത്തിടാൻ :
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് -5 രണ്ടായി കീറിയത്
കറിവേപ്പില-2 തണ്ട്
എണ്ണ , ഉപ്പ് , ചൂടു വെള്ളം എന്നിവ പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ മുറിച്ചു കഷണങ്ങള്‍ ആക്കി കഴുകി വൃത്തിയാക്കി കുറച്ചു തൈരും മഞ്ഞള്പൊടിയും ഉപ്പും ചേർ ത്തു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക,ഏകദേശം വഴന്നു കഴിയുമ്പോള്‍ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരച്ചതും കൂടി വഴറ്റുക.
ഇതിലേയ്ക്ക് അരിഞ്ഞുവച്ച തക്കാളിയും ചേര്‍ത്തു വഴറ്റി (തക്കാളി ഇഷ്ടമില്ലാത്തവര്‍ക്ക് തൈര് ചേര്‍ക്കാം)
മല്ലിപ്പൊടി, മഞ്ഞള്‍ പൊടി , കുരുമുളക് പൊടി എന്നിവ വഴറ്റി ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുചേര്ത്ത്
( ചിക്കനില്‍ നേരത്തെ ഉപ്പ് പുരട്ടി വെച്ചിരുന്നത് കൊണ്ട് നോക്കിയതിനു ശേഷമേ ഉപ്പ് ചേര്‍ക്കാവു ) ഇവ വീണ്ടും നന്നായി അഞ്ചുമിനിറ്റുനേരം ഇളക്കുക. ഇനി ഒരു കപ്പ് ചൂട് വെള്ളം ഒഴിയ്ക്കുക,
.
അടച്ചുവച്ച് 25 മിനിറ്റ് ചിക്കന്‍ വേവിയ്ക്കുക.
ചിക്കന്‍ നന്നായി വെന്ത് ചാറ് കുറുകുമ്പോള്‍
ഇതിലേയ്ക്ക് അഞ്ചു പച്ചമുളക് കീറിയത് , കറിവേപ്പില , പെരുംജീരകം എന്നിവ വറുത്തു കോരി കറിയുടെ മുകളില്‍ ഇടുക.ഇവ വറുത്ത് ഇടുമ്പോൾ കറിയ്ക്ക് ഒരു പ്രത്യേക മണവും രുചിയും കിട്ടും...ചിക്കന്‍ കറി തയ്യാര്‍...മല്ലിയില തൂവി അലങ്കരിയ്ക്കാം .
ടിപ്സ് :
ഒരുപാട് വെള്ളം കൂടി ചാറു വെള്ളം പോലെ ആയാല്‍ കറി നന്നാവില്ല
പെരുംജീരകം പൊടിച്ചും മുഴുവനെയും ഇട്ടു ഈ കറി ഞാന്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.പൊടിയ്ക്ക
എരിവു കുറഞ്ഞാല്‍ കറി ഒരു രുചിയും കിട്ടില്ല, എരിവു കൂടുതല്‍ വേണമെങ്കില്‍ കൂട്ടിക്കോളൂ .നിങ്ങളുടെ ഇഷ്ടം...
No comments:
Post a Comment