poori and potato curry |
ചപ്പാത്തി
1.ഗോതമ്പുപൊടി – മൂന്ന് കപ്പ്
2.വെള്ളം , ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .
മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്മൊരിച്ചെടുക
ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ് പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.
പൂരി
ആട്ട – രണ്ട് കപ്പ്
മൈദാ – അര കപ്പ്
നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍
ഉപ്പ് , വെള്ളം – പാകത്തിന്
എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട് ചെയ്ത് എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.
ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി
1.ഉരുളകിഴങ്ങ് – 3വലുത്
2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ് (ഫ്രഷ്‌മട്ടര്‍)
(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )
3.തക്കാളി – 3
4. സവാള – 1
5.ഇഞ്ചി – ഒരു ചെറിയ കഷണം
6.തൈര് – അര കപ്പ്
7.പച്ചമുളക് – 3
8.ഉപ്പ് – പാകത്തിന്
9.വെള്ളം – പാകത്തിന്
10.എണ്ണ – 3 ടേബിള്‍സ്പൂണ്‍
11.മല്ലിയില – കുറച്ച്.
12.ജീരകം – ഒരു നുള്ള്
13.കടുക് – ഒരു നുള്ള്
മസാലകള്‍
1.മല്ലിപൊടി – 1ടി സ്പൂണ്‍
2.മുളക്പൊടി – അര ടി സ്പൂണ്‍
3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .
2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.
3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.
4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക
ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .
( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .
(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.
(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ് ഇളക്കി വഴറ്റുക.
(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച് വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.
(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക
പൂരിയുടെ കൂടയും ഈ കറി നല്ലതാണ്
No comments:
Post a Comment