beef cutlet |
സ്വാദിഷ്ടമായ കട്ട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം.
സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട് ലറ്റിന് നല്ലത്. കട്ട് ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട് ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ് പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട് ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും.... കട്ട് ലറ്റ് മുട്ടയില്‍ മുക്കി എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട് ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട് ലറ്റ് ഇടാവു.രണ്ടും വശവും നന്നായി മൊരിഞ്ഞു ഗോള്‍ഡന്‍ ബ്രൌണ്‍ ആകണം.അതാണ് ശെരിയായ നിറം.....കട്ട് ലറ്റ് മിക്സ് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ ഒരു ആഴ്ച വരെ സൂക്ഷിക്കാം . പച്ചമുളകിന്റെയും കുരുമുളകിന്റെയും അളവ് എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ....
ആവശ്യമായവ :
ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് - 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ് പൊടി / റെസ്ക് പൊടി – ആവശ്ജ്യതിനു
സവാള - 3 - 4
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന് ,വെളിച്ചെണ്ണ ആണ് നല്ലത്.

തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.നമ്മുടെ വീട്ടില്‍ ഉള്ള അനുയോജ്യമായ ആകൃതി കിട്ടുന്ന എന്ത് വേണേലും ഉപയോഗിക്കാം.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ് പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
സ്വാദിഷ്ടമായ, ബീഫ് കട്ട് ലറ്റ് തയ്യാര്‍..

No comments:
Post a Comment