kids biriyani |
ഇത് ചെറിയ കുട്ടികള്‍ക്കുള്ളതാണ്. എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും .
ആവശ്യമുള്ള സാധനങ്ങള്‍
-----------------------------------------
ബസ്മതി അരി -ഒരു കപ്പ്
വെള്ളം -രണ്ട് കപ്പ്
നെയ്യ്/വെളിച്ചെണ്ണ- നാല് സ്പൂണ്‍
അണ്ടിപ്പരിപ്പ്-അഞ്ച് എണ്ണം
ഉണക്ക മുന്തിരി-പത്ത്
ഉരുളക്കിഴങ്ങ് -ഒരു ചെറിയ കഷ്ണം
കാരറ്റ്-ഒരു ചെറിയ കഷ്ണം
ബീന്‍സ്-രണ്ട്
ജീരകം(ചെചെറുത്)-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി-അരടീ സ്പൂണ്‍
ബിരിയാണി മസാല -ഒരു നുള്ള്
കുരുമുളക് പോടി-ഒരു നുള്ള്
തൈര്-മൂന്നു സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-രണ്ട് ഇല
മല്ലിയില അരിഞ്ഞത്-ഒരു സ്പൂണ്‍
പുതിന-നാല്
-----------------------------------------
ബസ്മതി അരി -ഒരു കപ്പ്
വെള്ളം -രണ്ട് കപ്പ്
നെയ്യ്/വെളിച്ചെണ്ണ- നാല് സ്പൂണ്‍
അണ്ടിപ്പരിപ്പ്-അഞ്ച് എണ്ണം
ഉണക്ക മുന്തിരി-പത്ത്
ഉരുളക്കിഴങ്ങ് -ഒരു ചെറിയ കഷ്ണം
കാരറ്റ്-ഒരു ചെറിയ കഷ്ണം
ബീന്‍സ്-രണ്ട്
ജീരകം(ചെചെറുത്)-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി-അരടീ സ്പൂണ്‍
ബിരിയാണി മസാല -ഒരു നുള്ള്
കുരുമുളക് പോടി-ഒരു നുള്ള്
തൈര്-മൂന്നു സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-രണ്ട് ഇല
മല്ലിയില അരിഞ്ഞത്-ഒരു സ്പൂണ്‍
പുതിന-നാല്
ഉണ്ടാക്കുന്ന വിധം
-------------------------------------
പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് തീ കത്തിക്കുക.ചൂടാവുമ്പോള്‍ നെയ്യോഴിക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ജീരകം ഇടുക.നല്ല മണം വരുമ്പോ അണ്ടിപ്പരിപ്പ്,വലിയ ഉള്ളി അരിഞ്ഞത്
-------------------------------------
പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് തീ കത്തിക്കുക.ചൂടാവുമ്പോള്‍ നെയ്യോഴിക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ജീരകം ഇടുക.നല്ല മണം വരുമ്പോ അണ്ടിപ്പരിപ്പ്,വലിയ ഉള്ളി അരിഞ്ഞത്
ഉണക്ക മുന്തിരിഎന്നിവ ഇട്ട് വഴറ്റുക.ഇതിലേക്ക് എല്ലാ പച്ചക്കറികളും ഇലകളും തൈരും മാസപൊടികളും ഉപ്പും ഇടുക.എന്നിട്ട് നന്നായി വഴറ്റുക.നല്ല മണമൊക്കെ വരുമ്പോ
വെള്ളം ഒഴിക്കുക.വെള്ളം തിളക്കുമ്പോ അരി കഴുകി ഇട്ട് നന്നായി ഇളക്കുക.തിളക്കാന്‍ തുടങ്ങുമ്പോ കുക്കര്‍ അടച്ചു വക്കുക.ഒരു രണ്ട് വിസില്‍ അടിക്കുമ്പോ തീ ഓഫ്
ചെയ്യാം.ആവി പോയി കഴിയുമ്പോ തുറന്നു വേണമെങ്കില്‍ ഇത്തിരി കൂടെ നെയ്യൊഴിച്ച് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
എന്‍റെ കുക്കറില്‍ രണ്ട് വിസില്‍ ആയാല്‍ വേവ് പാകമാണ്.രണ്ടോ മൂന്നോ മിനുട്ട് മതി. ഇനി ചിക്കണോ മീനോ വേണമെങ്കില്‍ എല്ല് കളഞ്ഞ് ഇടാം . കാരറ്റ് മാത്രം ഇട്ടാല്‍ ഓറഞ്ച്
ബിരിയാണി ആവും. പൊതിനാ അരച്ച് ചേര്‍ത്താല്‍ ഗ്രീന്‍ ബിരിയാണി ആവും. ഓരോദിവസം ഓരോ കളര്‍ ഉണ്ടാക്കി കുട്ടികളെ സന്തോഷിപ്പിക്കാം.
No comments:
Post a Comment