Friday, February 6, 2015

തുവര പരിപ്പ് വട ( Toor Daal fritters)

Toor Daal fritters
തുവര പരിപ്പ് വട ( Toor Daal fritters)

ആവിശ്യമായ ചേരുവകൾ
1. തുവര പരിപ്പ്, ഒരു കപ്പ്‌ (250g)
2. സവാള , ഒരു വലുത് പൊടിയായി അരിഞ്ഞത്
3. പച്ചമുളക് , 2 എണ്ണം ചെറുതായി അരിഞ്ഞത് ( കുട്ടികളും കഴിക്കാൻ ഉണ്ടെങ്കിൽ കുറച്ചു വലുതായി അരിഞ്ഞോളു, അവർക്ക് എടുത്ത് കളയാൻ എളുപ്പം ആയികോട്ടെ )
4. ഇഞ്ചി (നാടൻ ) , ഒരിഞ്ചു കഷണം , പൊടിയായി അരിഞ്ഞത് (ഫോറിൻ ഇഞ്ചി ആണെങ്കിൽ രണ്ടിഞ്ചു ചേർത്തോ , പരിപ്പല്ലേ ഗ്യാസ് ഏജൻറ്റാ , ഇഞ്ചി വയറിനു നല്ലതാ )
5. കറി വേപ്പില , ഒരു തണ്ട് ചെറുതായി അറിഞ്ഞത്
6. വറ്റൽ മുളക് , ഒന്ന് ചെറുതായി അറിഞ്ഞത്
7. കായപ്പൊടി, കാൽ ടീസ്പൂണ്‍ ( ഇഷ്ട്ടം ഉള്ളവർ മാത്രം ചേർത്താൽ മതി . ഞാൻ കായത്തിന്റെ ഫാൻ ആണ്, പിന്നെ ദഹനത്തിനും നല്ലതാണ് ഇഷ്ട്ടൻ )
8. മല്ലിയില , കുറച്ച് , ചെറുതായി അരിഞ്ഞത് (വീട്ടില് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി , വല്യ നിർബന്ധം ഇല്ല)
9. ഉപ്പ് , ആവിശ്യത്തിന്
10.എണ്ണ ,പൊരിക്കാൻ ആവിശ്യമായത്
പാകം ചെയ്യുന്ന വിധം
1. തുവരപരിപ്പ് കുതിർക്കാൻ വെക്കുക. കുറഞ്ഞത് രണ്ട് മണികൂറെങ്കിലും കുതിരണം.
2. കുതിർന്ന പരിപ്പ് ഒരു അരിപ്പയിൽ ഇട്ടു വെള്ളം വാലാൻ വെക്കുക. ഒട്ടും വെള്ളം ഇല്ലാതെ ആക്കണം.ഒരു ഉണക്ക തുണി ഉപയോഗിച്ച് പ്രസ് ചെയ്യൂന്നതു നല്ലതാണു, പരിപ്പ് നല്ല ഡ്രൈ ആയി കിട്ടും .
3. നന്നായി വെള്ളം വാലിയ പരിപ്പിനെ മിക്സിയിൽ ഇട്ടു ചെറുതായി ഒന്ന് കറക്കിയെടുക്കുക. ഒരുപാട് അരയാൻ പാടില്ല.
4. അരപ്പിൽ അരിഞ്ഞു വെച്ചേകുന്ന ഉള്ളി, മുളകുകൾ, ഇഞ്ചി, കറിവേപ്പില , മല്ലിയില എന്നിവയും കായപ്പൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക.
5. അതിനെ കുറേശ്ശെ ആയി കൈവെള്ളയിൽ എടുത്തു ചെറിയ പരന്ന ആകൃതിയിലുളള വടകൾ ഉണ്ടാക്കി ഒരു എണ്ണ തടവിയ പ്ലേറ്റിൽ നിരത്തുക.
7. ഒരു പാനിൽ പൊരിക്കാനുള്ള എണ്ണ ചുടാക്കി , നന്നായി ചുടാവുംപോൾ വട ആകൃതികൾ ഇട്ടു മൂത്തു കരുമുര ആകുമ്പോൾ കോരി എണ്ണ വാലിയതിനു ശേഷം ഇഷ്ട്ടാനുസരണം കഴിക്കുക, ആസ്വദിക്കുക. ചിലർക്ക് പരിപ്പ് വട പഴത്തിന്റെ കുടെ കഴിക്കാൻ ആണ് ഇഷ്ട്ടം മറ്റു ചിലർക്ക് ചൂടു കടുപ്പത്തിലുള്ള ചായയ്ക്കൊപ്പം.
Notes and Tips:
1. വടകളുടെ ഉള്ളു നന്നായി വേവാൻ ചെറിയ പരന്ന വട ആകൃതികൾ ഉണ്ടാകുക .
2. മാവ് കൈവെള്ളയിൽ വെച്ച് പരത്തി നേരേ തിളക്കുന്ന എണ്ണയിൽ ഇട്ടും വടകൾ ചുട്ടെടുകാം.
3. നേരത്തെ വട ആകൃതികൾ ഉണ്ടാക്കി വെക്കുന്നത് , വടകൾ ഒരേപോലെഎളുപ്പത്തിൽ ഇട്ടു വെന്തു കോരുവാൻ സഹായമാകും.പക്ഷെ ഒരുപാട് നേരം വട ആകൃതികൾ ഉണ്ടാക്കി വെക്കരുത്. അതിന്റെ ചേരുവകളിൽ നിന്നും വെള്ളം ഇറങ്ങി, എണ്ണയിൽ ഇടുമ്പോൾ വട പൊടിഞ്ഞു പോകും.
4. ഈ റെസിപ്പിയിലെ തുവര പരിപ്പിന് പകരം അതെ അളവ് കടല പരിപ്പും ചേർത്തു പരിപ്പ് വടകൾ ഉണ്ടാകാം.

No comments:

Post a Comment