Sunday, January 25, 2015

രസം rasam

rasam
rasam


  1. വെളുത്തുള്ളി -മൂന്നോ നാലോ അല്ലി
  2. ചുവന്നുള്ളി-മൂന്നോ നാലോ അല്ലിയും കൂടി ചതച്ചെടുക്കുക
  3. തക്കാളി -വലിയ ഒന്ന് മുറിച്ചത്
  4. പച്ചമുളക്-രണ്ട്
  5. മല്ലിയില ,ഉപ്പു
  6. കടുക്, വറ്റല്‍ മുളക്
  7. മുളകുപൊടി-അര സ്പൂണ്‍
  8. മല്ലിപൊടി-ഒരു സ്പൂണ്‍
  9. മഞ്ഞള്‍പൊടി-അര സ്പൂണ്‍
  10. കുരുമുളകുപൊടി-മുക്കാല്‍ സ്പൂണ്‍
  11. ഉലുവാപൊടി-അര സ്പൂണ്‍
  12. കായം-കാല്‍ സ്പൂണ്‍ (ഒരു ചെറിയ കഷ്ണം )
  13. പുളി- നെല്ലിക്കാവലുപ്പത്തില്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു അരിചെടുത്തത്( ചെറിയ ചൂടുവെള്ളത്തില്‍ ഇട്ടാല്‍ മുഴുവന്‍ ഗുണവും കിട്ടും)

ഒരു പാത്രത്തില്‍ എന്നാ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകിടുക. അതിലേക്കു വെളുത്തുള്ളി ചുവന്നുള്ളി ചതച്ചതിട്ടു നന്നയി വഴറ്റുക . അതിലേക്കു പൊടികള്‍ എല്ലാം ഇട്ട് ചെറുതായി ഇളക്കുക. പച്ചമണം പോകുമ്പോള്‍ അതിലേക്കു പുളി പിഴിഞ്ഞ വെള്ളവും തക്കാളിയും ചേര്‍ത്ത് തിളപ്പിക്കുക. അതിനി ശേഷം കായം, മല്ലിയില എന്നിവ ചേര്‍ക്കുക, രസം തയ്യാര്‍ !

No comments:

Post a Comment