Friday, January 16, 2015

Bombay Omelette Bread Toast

Bombay Omelette Bread Toast
1. ബ്രെഡ്‌ സ്ലൈസ് - 12

2. മുട്ട - 6
സവാള - 1 വലുത് 
പച്ചമുളക് - 6 (എരിവുള്ളതാണോ എന്ന് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതായിരിക്കും - ഞാൻ പണി തന്നു എന്ന് പറഞ്ഞാലുണ്ടല്ലോ ഇടി പാർസൽ ആയി അയക്കും)
ഇഞ്ചി - ചെറിയ കഷണം (ഒരു ചെറ്യേ സ്പാന്നെർ ഇങ്ങു എടുത്തേ)
മല്ലിയില - 3 ടേബിൾ സ്പൂണ്‍ 
തേങ്ങ തിരുമ്മിയത്‌ - 6 ടേബിൾ സ്പൂണ്‍ 
ഉപ്പു ആവശ്യത്തിനു 

മുട്ട പൊരിക്കുന്നത് മനസ്സില് ധ്യാനിച്ച് 2)മത് പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചു യോജിപ്പിക്കുക 

പാൻ അടുപ്പത് വെച്ച് ബട്ടർ, നെയ്‌, എന്നിവയിൽ ഏതെങ്കിലും ഒന്ന് (ഒക്കെ നിങ്ങടെ ഇഷ്ടം) മയത്തിനു പാനിൽ പുരട്ടുക. 
ബ്രെഡ്‌ സ്ലൈസ് പാനിൽ വെച്ച് വച്ച് അതിനു മേലെ മുട്ട മിശ്രിതം നിരത്തി ഒന്ന് ചൂടാകുമ്പോൾ തിരിച്ചു ഇട്ടു, മറ്റേ സൈഡിലും മുട്ട മിശ്രിതം നിരത്തി തിരിച്ചിട്ടു റോസ്റ്റ് ചെയ്യുക. വേണെമെങ്കിൽ ടോസ്ടിനു മേലെ നെയ്‌ ഒന്നൂടെ പുരട്ടി രണ്ടു വശോം മൊരിക്കാം.

അതി രാവിലെ 10 മണിക്ക് ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുന്ന ദിവസങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഐറ്റം ആണ്. ഇന്ന് അങ്ങിനെ ഒരു ഭാഗ്യം എനിക്കുണ്ടായി - നിങ്ങള്ക്കുണ്ടാകുന്ന ദിവസങ്ങളിൽ ഇത് പയറ്റിക്കോളൂ 

No comments:

Post a Comment