- കപ്പ
- സവാള - 2 എണ്ണം നീളത്തിൽ ഖനം കുറച്ചു അരിഞ്ഞത്
- മല്ലിപ്പൊടി - 1/2 സ്പൂണ്‍
- മുളകുപൊടി - എരുവിന് ആവശ്യമായത്
- മഞ്ഞൾപ്പൊടി - 1/4 സ്പൂണ്‍
- ഗരം മസാല - 1/2 സ്പൂണ്‍
- വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 സ്പൂണ്‍
- എണ്ണ - 1 സ്പൂണ്‍
- തേങ്ങാപ്പാൽ
- കറിവേപ്പില
കപ്പ തൊലികളഞ്ഞ് ചെറുകഷ്ണങ്ങളാക്കി വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
കപ്പ വെന്താൽ വെള്ളം ഊറ്റി കളയുക
ചൂടായ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്കു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക
ഇതിലേക്ക് സവാള അരിഞ്ഞതും അല്പം ഉപ്പും ചേർത്ത് വഴറ്റുക
സവാള മയം ആയാൽ അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞളും ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് കപ്പ ചേർത്ത് ഇളക്കുക
ഇനി തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് തിളപ്പിച്ചെടുക്കുക
കപ്പ മസാല തയ്യാർ
No comments:
Post a Comment