Thursday, January 15, 2015

ആഷ് കൂള്‍ കുല്‍ഫി


1.പാല്‍ നാല് കപ്പ്് 
2. ഏലക്കായ പൊടിച്ചത് അര േടബിള്‍ സ്പൂണ്‍
3. പിസ്ത(നുറുക്കിയത്) ഒരു ടേബിള്‍സ്പൂണ്‍
4.തൊലി കളഞ്ഞ ബദാം ഒരു ടേബില്‍ സ്പൂണ്‍
5. പഞ്ചസാര എട്ട് ടേബിള്‍ സ്പൂണ്‍

അടി കട്ടിയുള്ള പാനില്‍ പാല്‍ ചൂടാക്കുക. തീ നാളങ്ങള്‍ ക്രമീകരിച്ച് പാല്‍ രണ്ടു കപ്പാവുന്നതുവരെ ചൂടാക്കുക . 40-45 മിനുട്ട് എടുക്കും. കരിയാതിരിക്കാന്‍ വശങ്ങള്‍ ഇളക്കി കൊണ്ടിരിക്കുക. അതില്‍ പഞ്ചസാര, നട്ട്‌സ്, ഏലക്കായ് എന്നിവ ചേര്‍ക്കുക. കുറച്ചു മിനിട്ടുകള്‍ കൂടി ചൂടാക്കല്‍ തുടരുക. പിന്നെ തണുപ്പിക്കുക. ഈ മിശ്രിതം കോണ്‍ ആകൃതിയുള്ള കുല്‍ഫി മോള്‍ഡുകളില്‍ നിറച്ച്്, രണ്ടു മണിക്കൂറോളം തണുപ്പിക്കുക. കഴിക്കുന്നതിന് രണ്ട് മിനിട്ടു മുമ്പു മാത്രം ഇത് ഫ്രീസറിന് പുറത്തെടുത്ത് വെക്കുക.

No comments:

Post a Comment