Friday, July 14, 2017

തലശ്ശേരി ദം ബിരിയാണി thalasheri dum biriyani

ചേരുവകൾ ,,,,,,,,
1. ചെറിയ ബസ്മതി അരി – 1 1/2 Kg
2. ചിക്കന്‍ – 2 1/2 Kg
3. നാടൻ നെയ്യ് - 250 ഗ്രാം
4. സവാള – 10 എണ്ണം
5. തക്കാളി – 10 എണ്ണം
6. പച്ചമുളക് – 10 -12 എണ്ണം
7. ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുളളി - 3-4 ചതച്ചത്
9. പൊതീനയില - ഒരു പിടി 
10. മല്ലിയില - ഒരു പിടി 
11. നാരങ്ങനീര് - 2 ടീ സ്പൂണ്‍
12. അണ്ടിപ്പരിപ്പ് - 25 ഗ്രാം
13. ഉണക്കമുന്തിരി - 25 ഗ്രാം
14. ഗരം മസാല - 1 ടീ സ്പൂണ്‍
15. കറുവപ്പട്ട - 4 കഷണം 
16. ഗ്രാമ്പൂ - 4
17. ഏലയ്ക്കാ - 5
18. റോസ് റോസ് വാട്ടര്‍- 1 1- 1 1/2 ടീ സ്പൂണ്‍
19. കുങ്കുമപ്പൂ 1/4 ടി സ്പൂണ്‍
 പാലില്‍ കലക്കിയത്തയ്യാറാക്കുന്ന വിധം ,,,,,,,,ഒരു പാത്രത്തിൽ 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ഇതിനെ ബിസ്ത എന്ന് പറയും.ഇനി ഒരു പാത്രത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങൾ ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, അല്പം പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയിടുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.

ആലൂ പാലക് മസാല alu palakk masala


ചേരുവകൾ ,,,,,,,,

ഉരുളക്കിഴങ്ങ്-3 
പാലക്-കാല്‍കിലോ 
പച്ചമുളക്-3 
വെളുത്തുള്ളിൃ-4 
തക്കാളി-1 
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ 
മുളകുപൊടി-1 ടീസ്പൂണ്‍ 
മല്ലിപ്പൊടി-2 ടീസ്പൂണ്‍ 
ജീരകം-1 ടീസ്പൂണ്‍ 
കടുക്-1 ടീസ്പൂണ്‍ 
വയനയില-1 
ഉപ്പ് 
എണ്ണ 

തയ്യാറാക്കുന്ന വിധം ,,,,,,,,,

ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കുക. പാലക് നല്ലപോലെ കഴുകി ചെറുതായി അരിയുക. ഒരു പാത്രത്തില്‍ എണ്ണയൊഴിയ്ക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിയ്ക്കുക. വയനയില ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചേര്‍ക്കണം. ഇതിലേക്ക് വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കണം. തക്കാളിയും അരിഞ്ഞിട്ട് ഇളക്കണം. തക്കാളി ഒരുവിധം ഉടഞ്ഞുകഴിയുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് ഇളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കണം. മേമ്പൊടി ഈ കറി വേവാന്‍ അധികം വെള്ളമൊഴിയ്ക്കരുത്. പാലക് ഉടഞ്ഞുപോകും. വേണമെങ്കില്‍ അല്‍പം വെള്ളം തളിച്ചു കൊടുക്കുക. ഉരുളക്കിഴങ്ങ് നേരത്തെ പുഴുങ്ങിയെടുത്തും ഈ കറിയുണ്ടാക്കാം....

വട്ടയപ്പം vattayappam


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,,
● പച്ചരി ഒന്നര കപ്പ്
●തേങ്ങാ ചിരകിയത് 1/2 മുറി
●ചോറ് 1/2 കപ്പ്
●യീസ്റ്റ് 1/2 ടീസ്പൂണ്
●പഞ്ചസാര ആവശ്യത്തിന്
●ഏലാക്കായ പൊടിച്ചത് 3
●ഉപ്പു പാകത്തിന്
●കിസ്മിസ് കുറച്ചു അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം ,,,,,,,,

പച്ചരി മുതല്‍ യീസ്റ്റ് വരെ ഉള്ളവ നന്നായി അരച്ച് എടുക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് വേണമെങ്കില്‍ കുറച്ചു കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.രുചികരമായ വട്ടയപ്പം റെഡി….

പപ്പടവട pappada vada


ചേരുവകൾ ,,,,,,,,

ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന് 
എള്ള് - അര ടീ സ്പൂണ്‍
എണ്ണ - വറുക്കാന്‍
ജീരകം - ഒരു നുള്ള്
പപ്പടം - 25 എണ്ണം

തയാറാക്കുന്ന വിധം ,,,,,,,,,

ഗോതമ്പുപൊടിയില്‍ വെള്ളം ചേര്‍ത്ത് കലക്കുക. ഇതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ക്കുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ കൂട്ടില്‍ മുക്കി പൊരിച്ചെടുക്കുക. വായു കടക്കാത്ത ടിന്നില്‍ അടച്ചു വച്ചു സൂക്ഷിക്കാം.

സോയ ഫ്രൈ soya fry


ചേരുവകള്‍ ,,,,,,,
സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ.

മസാലപ്പൊടി- 3 നുള്ള്.

കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.

സോയ ഫ്രൈ തയാറാക്കുന്നത് .,,,,,,

കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.

ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഉള്ളി ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.

തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.

തലശേരി ദം മീൻ ബിരിയാണി thalasheri dum biriyani



ചേരുവകള്‍ ,,,,,,,,,,,,,,

അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം 
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍ 
ഉപ്പ്‌: ആവശ്യത്തിന്‌ 
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍ 
സവാള നീളത്തില്‍ അരിഞ്ഞത്‌: ഒരു കി.ഗ്രാം 
പച്ചമുളക്‌: 18 എണ്ണം 
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍ 
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍ 
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം 
വെള്ളം : കാല്‍ കപ്പ്‌ 
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍ 
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍ 
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍ 
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍ 
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌ 
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌ 
നെയ്യ്‌: 100 ഗ്രാം 
ഓയില്‍: 100 ഗ്രാം 
ബിരിയാണി കളര്‍: ഒരു നുള്ള്‌ 
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍ 
പുതിനയില, മല്ലിയില: ആവശ്യത്തിന്‌ 

തയ്യാറാക്കുന്ന വിധം ,,,,,,,,,,,

ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക. 

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.

ചിക്കന്‍ ബട്ടര്‍ മസാല chicken butter masala




എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ ബട്ടര്‍-100 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌-2 ടീസ്‌പൂണ്‍ ഇഞ്ചി-1 കഷ്‌ണം അരിഞ്ഞത്‌ തക്കാളി-3 മുളകുപൊടി-1 ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍ കസൂരി മേത്തി-4 ടേബിള്‍സ്‌പൂണ്‍ ഫ്രഷ്‌ ക്രീം-1 കപ്പ്‌ ഉപ്പ്‌ ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.

ഘീ റൈസ് (നെയ്‌ച്ചോർ)


വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫാൻസി സംഭവം!
ഘീ റൈസ് (നെയ്‌ച്ചോർ)
************************************
ബാസ്മതി റൈസ് -1 1/2 കപ്പ് 
ചൂട് വെള്ളം -3 കപ്പ് 
സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് -1
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 tb സ്പൂൺ
ഏലക്ക -3,ഗ്രാമ്പൂ-2 ,പട്ട -ചെറിയ കഷ്ണം ,ബേലീഫ് -1
നെയ്യ്,ഉപ്പ്,കാഷ്യു,കിസ്മിസ് -ആവശ്യത്തിന്.
അരി കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക.പാനിൽ നെയ്‌ചൂടാക്കി കാഷ്യു കിസ്മിസ് വറുത്തു മാറ്റിവെക്കുക.ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു സ്പൂൺ നെയ് ഒഴിച്ച് ചൂടാക്കുക.ഇഞ്ചി -വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക. തീയ് കുറച്ച ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന അരിചേർത്തു നന്നായി ഇളക്കിയെടുക്കുക.ചൂടുവെള്ളംഒഴിച്ചശേഷം ഗ്രാമ്പൂ,ഏലക്ക,പട്ട,ബേയ് ലീഫ് എന്നിവയും ഉപ്പും ചേർത്ത് നന്നായി ഇളക്കി വറുത്തു വെച്ചിരിക്കുന്ന ഉള്ളിയിൽനിന്നും ഒരു സ്പൂണും ചേർത്ത് below മീഡിയം ഫെയ്മിൽ അടച്ചു വേവിക്കുക.10 -15 മിനിറ്റ് മതിയാകും.ഇടക്ക് മൂടിതുറന്നു ചെറുതായി ഇളക്കുക.വറുത്തു വെച്ചിരിക്കുന്ന കാഷ്യു,കിസ്മിസ്,ഉള്ളി,മല്ലിയില എന്നിവ ചേർത്ത് അലങ്കരിക്കാം.രണ്ടു സ്പൂൺ ചൂടുപാലിൽ ഒരു നുള്ള് കുങ്കുമപ്പൂവ്‌ അഞ്ച് മിനിട്ടു വെച്ചശേഷം ചേർത്തിളക്കിയാൽ കൂടുതൽ രുചിയും മണവും നിറവും കിട്ടും!

ചക്ക കേസരി



പഴുത്തവരിക്ക ചക്കച്ചുള പത്തെണ്ണം കുരുമാറ്റി മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കുക . 

പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടിപരിപ്പ് വറുത്ത് മാറ്റി, അതിലേക്ക് ഒരു കപ്പ് റവ വറുക്കുക.

റവ മൂത്തു വന്നാൽ രണ്ടു കപ്പ് വെള്ളമൊഴിച്ച് വേവിക്കുക.വെള്ളം വറ്റി വരുമ്പോൾ പേസ്റ്റാക്കിയ ചക്ക ചേർത്ത് നന്നായി രണ്ടു മിനുട്ട് വരട്ടുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കി കൊടുക്കുക. 

ഒരു വിധം കട്ടിയാവാൻ തുടങ്ങുമ്പോൾ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് വീണ്ടും വരട്ടുക. ഏകദേശം വരണ്ടു വരുമ്പോൾ ഏലക്കാപ്പൊടി, വറുത്ത അണ്ടിപരിപ്പ് ചേർക്കുക. പാത്രത്തിൽ നിന്നു വിട്ടു വരുന്ന പാകമായാൽ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കോ, മോൾഡിലോക്കോ മാറ്റുക. 
ചക്ക കേസരി റെഡി ….

നാരങ്ങാ ചോറ്


ചേരുവകൾ ,,,,,,

അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌
എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്‌
ഉപ്പ് – അര ടി സ്പൂണ്‍
താളിക്കാന്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2
കറി വേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍
കപ്പലണ്ടി – കാല്‍ കപ്പ്‌
നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം ,,,,,,
(1)
1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .
2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .
3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .
3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .
4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .
5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .
6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.

ടൊമാറ്റോ ഫിഷ് റോസ്റ്റ്


ചേരുവകള്‍ 

മീന്‍ (മുള്ളില്ലാത്തത്)- 250 ഗ്രാം
തക്കാളി- 2 എണ്ണം
സവാള- 1 എണ്ണം
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി- 8 അല്ലി
കറിവേപ്പില- 1 തണ്ട്
കശ്മീരി മുളക്‌പൊടി- 1 1/2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
എണ്ണ- 3 ടേബിള്‍സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് ചെറു തീയില്‍ വേവിക്കുക. ഇതി വെന്ത് കഴിഞ്ഞാല്‍ തുറന്ന് വെച്ച് വെള്ളം വറ്റുന്നത് വരെ ചെറു തീയില്‍ വേവിക്കുക....!!!

പൈനാപ്പിള്‍ അച്ചാർ

ചേരുവകൾ ,,,,,,,

പൈനാപ്പിള്‍ 1 എണ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 50
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 4 സ്പൂണ്‍
എണ്ണ അര കപ്പ്

ഉണ്ടാക്കേണ്ട വിധം ,,,,,,,

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക.എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് വഴറ്റുക.ഇതില്‍ മഞ്ഞള്‍പ്പൊടി,കായപ്പൊടി ചേര്‍ക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ഇടുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വിനാഗിരിയും ചേര്‍ക്കുക..
സ്വാദിഷ്ടമായ പൈനാപ്പിള്‍ അച്ചാർ റെഡി

പാലക്ക് പനീര്‍




ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്) -നൂറ്റമ്പത്ഗ്രാം
പാലക്ക് - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് - മുക്കാല്‍ സ്പൂണ്‍
പച്ചമുളക് പെയ്സ്റ്റ് - അരസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം

പാലക്ക്, ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് പെയ്സ്റ്റ് എന്നിവ കുക്കറില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് വെയ്ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവോള ഇട്ട് വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക് വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക് പനീരും പാലക്കും ഇട്ടിളക്കുക. പാലക് പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം

കശുമാങ്ങ അച്ചാർ




മുക്കാൽ പഴുപ്പായകശുമാങ്ങ അച്ചാർ ആക്കി വെച്ചിരുന്നു. കശുമാങ്ങ കഷ്ണങ്ങളാക്കി ഉപ്പും ,മത്തൾ പൊടിയും ,കായം പൊടിയും, മുളക് പൊടിയും ,ഉലുവ പൊടിയും, കടുക് പൊടിച്ചതും ചേർത്ത് വെച്ചതായിരുന്നു. ഇപ്പോൾ പാകം വന്ന് കഴിക്കാൻ പാകമായിട്ടുണ്ട്. രുചിയുള്ള അച്ചാറാണ്.

അടുക്കള സഹായി




അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ ചോറിനു നല്ല വെള്ള നിറം കിട്ടും.

മിക്‌സിയില്‍ തേങ്ങാപ്പീര നല്ലവണ്ണം അരയുന്നില്ലെങ്കില്‍ അല്‍പംവെള്ളം തളിച്ച് ഫ്രിഡ്ജില്‍ വെച്ച ശേഷം അരക്കുക.

അച്ചാര്‍ ഭരണിയില്‍ പൂപ്പലുണ്ടാകാതിരിക്കാന്‍ കടുകെണ്ണയും ഉപ്പും ചേര്‍ മിശ്രിതം ഭരണിയുടെ പുറത്ത് പുരട്ടിയാല്‍ മതി.

പാല്‍ തിളപ്പിക്കുന്ന സമയത്ത് ഒരു നുള്ള് സോഡിയം ബൈകാര്‍ബണേറ്റ് ചേര്‍ക്കൂ. പാല്‍ പിരിയുകയില്ല. കൂടാതെ ഉറയൊഴിച്ചാല്‍ നല്ല കട്ടിയുള്ള തൈര് കിട്ടുകയും ചെയ്യും .

മിക്‌സിയുടെ കീഴ്ഭാഗം അഴുക്കു പിടിച്ചാല്‍ നാരങ്ങ മുറിച്ചു തുടയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ട് തുടച്ചാല്‍ അഴുക്ക് മുഴുവന്‍ മാറും.

കേടാകാതിരിക്കാന്‍ ,,,,,

മല്ലിപ്പൊടി കേടാകാതിരിക്കാന്‍ അല്‍പം ഉപ്പു വിതറിയാല്‍ മതി.

ഒരു പാത്രത്തില്‍ മണ്ണെടുത്ത് നാരങ്ങയും ഇഞ്ചിയും പൂഴ്ത്തി വെച്ചാല്‍ കുറേക്കാലം കേടാവാതിരിക്കും.

പച്ചമുളക് ഒരുവശം കീറി ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ സൂക്ഷിച്ചാല്‍ ചീത്തയാവില്ല.

നെയ്യ് കേടുകൂടാതെ വളരെക്കാലമിരിക്കാന്‍ നെയ്പ്പാത്രത്തില്‍ അല്‍പം ശര്‍ക്കര ഇടുക.

വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരമിട്ടു വെച്ചാല്‍ കേടുകൂടാതെ കുറേക്കാലം നില്‍ക്കും.

കാന്താരി അച്ചാർ


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,

കാന്താരി മുളക് - രണ്ട്‌ കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട്‌ കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം ,,,,

ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി.
അതിലേക്കു കായവും ഉലുവയും ചേര്‍ക്കുക . കാന്താരിയും ചേര്‍ത്ത്ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്‍ക്കുക .കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം. കാ‍ന്താരി അച്ചാര്‍ തയ്യാര്‍. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി,

ചോക്കളേറ്റ് ഉണ്ടാക്കാം


how to make coclate
ചേരുവകള്‍ ,,,,,,

പഞ്ചസാര – 1 കപ്പ്
പാല്‍പ്പൊടി – 1 കപ്പ്
വെള്ളം – 1/2 കപ്പ്
കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
കാഷ്യൂനട്‌സ് – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം ,,,,,,

പാല്‍പ്പൊടിയും കൊക്കോ പൗഡറും യോജിപ്പിച്ച് അരിക്കുക. വെള്ളം ചൂടാക്കിയ ശേഷം പഞ്ചസാര ചേര്‍ത്ത് നൂലു പോലെ പാനിയാക്കുക. തീ അണച്ച ശേഷം നെയ്യ് ചേര്‍ത്ത് കാഷ്യൂനട്‌സും പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം എണ്ണമയമുള്ള പാത്രത്തിലേക്ക് മാറ്റാം. ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്തശേഷം തണുക്കാന്‍ വെയ്ക്കുക.

Saturday, July 1, 2017

പനീർ വട



ആവശ്യമുള്ള സാധനങ്ങൾ :-
പനീർ - 100gm
കാപ്സിക്കം - 1 വലുത് 
കാബേജ് - 50 gm
സവാള - 2 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ചെറിയ കഷണം
കറി വേപ്പില - 3 തണ്ട്
സൂചി റവ - 3 ടേബിൾ സ്പൂണ്‍
കടല പൊടി - 6 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
കായ പൊടി - ഒരു നുള്ള്
മുളക് പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -

ഉണ്ടാക്കുന്ന വിധം :-
കാപ്സിക്കം , കാബേജ് , സവാള , പച്ചമുളക് , ഇഞ്ചി , കറി വേപ്പില ഇവ ചെറുതായി അരിഞ്ഞെടുക്കുക (എത്ര പൊടി ആകുന്നോ അത്രേം നല്ലത് )
പനീർ കൈ കൊണ്ട് നല്ല വണ്ണം ഉടയ്ക്കുക (പനീർ ഫ്രിഡ്ജിൽ നിന്നും എടുത്താണെങ്കിൽ തണുപ്പ് മാറിയതിന് ശേഷം മാത്രം ഉടയ്ക്കുക )
വെളിച്ചെണ്ണ ഒഴികെ ഉള്ള എല്ലാ സാധനങ്ങളും ഒന്നിച്ച് നല്ല വണ്ണം കൈ കൊണ്ട് കുഴയ്ക്കുക വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക വടയുടെ പരുവത്തിന് കുഴച്ച് 5 മിനിറ്റ് വെയ്ക്കുക

വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ചെറുതായി പരത്തി മോരിച്ചെടുക്കുക
പനീർ വട:-

ആവശ്യമുള്ള സാധനങ്ങൾ :-
പനീർ - 100gm
കാപ്സിക്കം - 1 വലുത്
കാബേജ് - 50 gm
സവാള - 2 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ചെറിയ കഷണം
കറി വേപ്പില - 3 തണ്ട്
സൂചി റവ - 3 ടേബിൾ സ്പൂണ്‍
കടല പൊടി - 6 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
കായ പൊടി - ഒരു നുള്ള്
മുളക് പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -

ഉണ്ടാക്കുന്ന വിധം :-
കാപ്സിക്കം , കാബേജ് , സവാള , പച്ചമുളക് , ഇഞ്ചി , കറി വേപ്പില ഇവ ചെറുതായി അരിഞ്ഞെടുക്കുക (എത്ര പൊടി ആകുന്നോ അത്രേം നല്ലത് )
പനീർ കൈ കൊണ്ട് നല്ല വണ്ണം ഉടയ്ക്കുക (പനീർ ഫ്രിഡ്ജിൽ നിന്നും എടുത്താണെങ്കിൽ തണുപ്പ് മാറിയതിന് ശേഷം മാത്രം ഉടയ്ക്കുക )
വെളിച്ചെണ്ണ ഒഴികെ ഉള്ള എല്ലാ സാധനങ്ങളും ഒന്നിച്ച് നല്ല വണ്ണം കൈ കൊണ്ട് കുഴയ്ക്കുക വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക വടയുടെ പരുവത്തിന് കുഴച്ച് 5 മിനിറ്റ് വെയ്ക്കുക

വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ചെറുതായി പരത്തി മോരിച്ചെടുക്കുക

തേങ്ങാ ചേർത്ത ചൂരമീൻ കറി


ചൂര -അര കിലോ
തേങ്ങ -3 പിടി 
പച്ച മുളക് -3
തക്കാളി -1(മുരിങ്ങക്ക ഇട്ട് വക്കുന്നതാണ് കൂടുതല്‍ ടേസ്റ്റ് )
ഇഞ്ചി -ഒരു ചെറിയ പീസ് 
പുളി -ആവശ്യത്തിന് (വാളന്‍ പുളി )
മുളക് പൊടി -2 സ്പൂണ്‍ (കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം)
മല്ലി പൊടി - 1/2 സ്പൂണ്‍ (ചിലര്‍ മുളക് പൊടിയുടെ നേര്‍ പകുതി മല്ലിപൊടി ചേര്‍ക്കും ഞാന്‍ മല്ലി കുറച്ച് ആണ് ചേര്‍ത്തെ. )
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍ 
ഉലുവ പൊടി -കാല്‍ സ്പൂണ്‍ 
ഉപ്പ് -ആവശ്യത്തിന് 

ഒരു ചീനചട്ടിയില്‍ മുളക് പൊടി,മല്ലി പൊടി ,ഉലുവ പൊടി എന്നിവ ചെറു തീയില്‍ ചൂടാക്കുക എണ്ണ ചേര്‍ക്കണ്ട.ബ്രൗണ്‍ നിറം ആകുബോള്‍ ഓഫ് ചെയ്യുക.തണുത്ത ശേഷം ചൂടാക്കിയ പൊടികളും തേങ്ങ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഒരു മണ്‍ചട്ടിയില്‍ ഈ അരപ്പും തക്കാളി ,രണ്ടായി കീറിയ പച്ച മുളക്,ഇഞ്ചി ചെറുതായി അരിഞ്ഞതും മീന്‍ വേകാന്‍ വേണ്ട വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി വക്കുക .ഇതിലേക്ക് കഴുകി വൃത്തിയാക്കി കഷ്ണിച്ചു വച്ച മീന്‍ ചേര്‍ക്കുക .നന്നായി വെട്ടിതിളക്കുന്ന വരെ ഹൈ ഫ്ലൈമിലും അതു കഴിഞ്ഞ് ലോ ഫ്ലൈമിലും ഇട്ട് വേവിക്കുക.കറി കട്ടി ആകുബോള്‍ കുറച്ച് വെളിച്ചെണ്ണ മുകളില്‍ ഒഴിച്ച് കറി വേപ്പിലയും ചേര്‍ക്കുക .
പുളി ഞാന്‍ തേങ്ങ അരക്കുബോള്‍ അരച്ചെടുക്കുകയാണ് ചെയ്യുക .വെള്ളത്തില്‍ കുതിത്ത് പുളി പിഴിഞ്ഞ് മീന്‍ വേവിക്കുന്ന സമയത്തും ചേര്‍ക്കാം.സ്പൂണ്‍ ഇട്ട് ഇളക്കാതെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഒരു തുണി കൊണ്ട് ചട്ടി പിടിച്ച് ഒന്ന് കറക്കുന്നതാവും നല്ലത് അപ്പോ മീന്‍ പൊടിയത്തില്ല.