Friday, February 13, 2015

സാമ്പാര്‍ പരിപ്പ് ( തുവരപ്പരിപ്പ് ) വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....


സാമ്പാര്‍ പരിപ്പില്‍ മുഖ്യമായും ചേര്‍ക്കുന്ന മായം ആണ് " കേസരി പരിപ്പ് ".മരുഭൂമിയില്‍ പോലും ഒരു തുള്ളി വെള്ളമോ വളപ്രയോഗമോ ഇല്ലാതെ വന്‍ ലാഭത്തിനു വേണ്ടി കൃഷി ചെയ്യുന്ന ഒന്നാണ് മാരകവിഷാംശം ഉള്ള കേസരി പരിപ്പ്.ടെട്രസിന്‍ എന്ന രാസവസ്തുവാണ് ഇതില്‍ നിറത്തിന് വേണ്ടി ചേര്‍ക്കുന്നത്.കേസരി പരിപ്പ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ആമാശയ രോഗങ്ങളും ക്യാന്‍സറും പെരുമുട്ട്‌ വാതവുമാണ്.പെരുമുട്ടുവാതം മുഖ്യമായും പുരുഷന്മാരെയാണ് ബാധിക്കുന്നത്.അപൂര്‍വ്വം ചില സ്ത്രീകള്‍ക്കും പെരുമുട്ട്‌ വാതം പിടിക്കാറുണ്ട്. കാലുകള്‍ മടക്കാനാകാതെ ആദ്യമാദ്യം ഒരു വടിയുടെ സഹായത്താല്‍ നടക്കുകയും പിന്നീട് രണ്ടുപേര്‍ ചേര്‍ന്ന് നടത്തുകയും പതിയെപ്പതിയെ രോഗി കിടക്കയെ ആശ്രയിക്കുകയും ചെയ്യും.നാഡീനരമ്പുകള്‍ തളരുന്ന രോഗി ഇഞ്ചിഞ്ചായി മരണത്തെ പുല്‍കുന്നു.കഴിയുന്നതും സാമ്പാര്‍ പരിപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.ഒരുകിലോ സാമ്പാര്‍ പരിപ്പ് വാങ്ങിയാല്‍ ഏറിയ പങ്കും കേസരി പരിപ്പ് ആയിരിക്കും .സൂക്ഷിക്കുക !!!

അട പ്രഥമൻ ada pradhaman

ada pradhaman
ada pradhaman

പ്രധാന ചേരുവകൾ

  1. അട - 250 ഗ്രാം
  2. ശർക്കര - 600 ഗ്രാം
  3. തേങ്ങ - 2
  4. ഉണക്കമുന്തിരി - 15
  5. അണ്ടിപ്പരിപ്പ് - 15 എണ്ണം
  6. ഏലയ്ക്കാപ്പൊടി - 5
  7. നെയ്യ് - പാകത്തിന്
  8. തേങ്ങാക്കൊത്ത് - കുറച്ച്

പാകം ചെയ്യുന്ന വിധം

ശർക്കര ചൂടുവെള്ളത്തിൽ ചേർത്ത് ശർക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ‍ൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തിൽ വാർത്തെടുക്കുക. അതിനുശേഷം അട ശർക്കരയിൽ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ച് ചേർക്കുക. എന്നിട്ട് ഒന്നാം പാൽ ചേർത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനിൽ ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. രുചിയേറും പ്രഥമൻ തയ്യാർ.

പരിപ്പ് പായസം parippu payasam

parippu payasam
parippu payasam

ചേരുവകള്‍.
ചെറുപയര്‍ പരിപ്പ്-250ഗ്രാം
തേങ്ങ -2എണ്ണം
ശര്‍ക്കര -250ഗ്രാം
നെയ്യ് -2സ്പൂണ്‍
ചുക്കുപൊടി - കാല്‍ ടീസ്പൂണ്‍
കശുവണ്ടി -
ആവശ്യത്തിന്
മുന്തിരിങ്ങ -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം.
1) ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വറക്കുക(ഏകദേശം 5-6മിനിട്ട്) അതിനുശേഷം നാന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക.
2) ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക.
3)വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ്ടാം പാലും,മൂന്നാം പാലും ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ് ടിരിയ്ക്കുക. നെയ്യ് ചേര്‍ത്ത് വീണ് ടും ഇളക്കുക.
4)പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോള്‍ ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.
5)അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി,മുന്തിരിങ്ങ എന്നിവയും, ആവശ്യമെങ്കില്‍ നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അല്പം ചുക്കുപൊടിയും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

CHICKEN CUTLET

chicken cutlet
chicken cutlet

Ingredients
  1. chicken pieces - 5or6 (medium sized)
  2. onion - 2 finely chopped
  3. potato - 1 boiled and mashed
  4. ginger - 1 tspn finely chopped
  5. garlic - 1 tspn finely chopped
  6. green chillies - 2nos finely chopped
  7. coriander leaves 1/2 tblspn finely chopped
  8. red chilli powder - 2 tspn
  9. turmeric powder - 1/2 tspn
  10. pepper powder - 1 tspn
  11. garam masala - 1/2 tspn
  12. bread crumbs
  13. egg - 1
  14. salt
  15. oil

Method
Cook & mince the chicken.
Saute onion till it becomes soft.
Add chopped ginger,garlic, green chillies. Add minced chicken. Mix well.
Add salt, pepper powder, turmeric powder, chilli powder & garam masala.
Stir for 5 minutes & remove from gas.
Allow the mixture to cool.
Once it is cooled add mashed potatoes, coriander leaves & mix well.
Make the mixture into desired shapes.
Beat the egg. Dip each cutlet in egg & roll with bread crumbs.
Deep fry in oil.
Serve hot with tomato ketchup.

Friday, February 6, 2015

തുവര പരിപ്പ് വട ( Toor Daal fritters)

Toor Daal fritters
തുവര പരിപ്പ് വട ( Toor Daal fritters)

ആവിശ്യമായ ചേരുവകൾ
1. തുവര പരിപ്പ്, ഒരു കപ്പ്‌ (250g)
2. സവാള , ഒരു വലുത് പൊടിയായി അരിഞ്ഞത്
3. പച്ചമുളക് , 2 എണ്ണം ചെറുതായി അരിഞ്ഞത് ( കുട്ടികളും കഴിക്കാൻ ഉണ്ടെങ്കിൽ കുറച്ചു വലുതായി അരിഞ്ഞോളു, അവർക്ക് എടുത്ത് കളയാൻ എളുപ്പം ആയികോട്ടെ )
4. ഇഞ്ചി (നാടൻ ) , ഒരിഞ്ചു കഷണം , പൊടിയായി അരിഞ്ഞത് (ഫോറിൻ ഇഞ്ചി ആണെങ്കിൽ രണ്ടിഞ്ചു ചേർത്തോ , പരിപ്പല്ലേ ഗ്യാസ് ഏജൻറ്റാ , ഇഞ്ചി വയറിനു നല്ലതാ )
5. കറി വേപ്പില , ഒരു തണ്ട് ചെറുതായി അറിഞ്ഞത്
6. വറ്റൽ മുളക് , ഒന്ന് ചെറുതായി അറിഞ്ഞത്
7. കായപ്പൊടി, കാൽ ടീസ്പൂണ്‍ ( ഇഷ്ട്ടം ഉള്ളവർ മാത്രം ചേർത്താൽ മതി . ഞാൻ കായത്തിന്റെ ഫാൻ ആണ്, പിന്നെ ദഹനത്തിനും നല്ലതാണ് ഇഷ്ട്ടൻ )
8. മല്ലിയില , കുറച്ച് , ചെറുതായി അരിഞ്ഞത് (വീട്ടില് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി , വല്യ നിർബന്ധം ഇല്ല)
9. ഉപ്പ് , ആവിശ്യത്തിന്
10.എണ്ണ ,പൊരിക്കാൻ ആവിശ്യമായത്
പാകം ചെയ്യുന്ന വിധം
1. തുവരപരിപ്പ് കുതിർക്കാൻ വെക്കുക. കുറഞ്ഞത് രണ്ട് മണികൂറെങ്കിലും കുതിരണം.
2. കുതിർന്ന പരിപ്പ് ഒരു അരിപ്പയിൽ ഇട്ടു വെള്ളം വാലാൻ വെക്കുക. ഒട്ടും വെള്ളം ഇല്ലാതെ ആക്കണം.ഒരു ഉണക്ക തുണി ഉപയോഗിച്ച് പ്രസ് ചെയ്യൂന്നതു നല്ലതാണു, പരിപ്പ് നല്ല ഡ്രൈ ആയി കിട്ടും .
3. നന്നായി വെള്ളം വാലിയ പരിപ്പിനെ മിക്സിയിൽ ഇട്ടു ചെറുതായി ഒന്ന് കറക്കിയെടുക്കുക. ഒരുപാട് അരയാൻ പാടില്ല.
4. അരപ്പിൽ അരിഞ്ഞു വെച്ചേകുന്ന ഉള്ളി, മുളകുകൾ, ഇഞ്ചി, കറിവേപ്പില , മല്ലിയില എന്നിവയും കായപ്പൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക.
5. അതിനെ കുറേശ്ശെ ആയി കൈവെള്ളയിൽ എടുത്തു ചെറിയ പരന്ന ആകൃതിയിലുളള വടകൾ ഉണ്ടാക്കി ഒരു എണ്ണ തടവിയ പ്ലേറ്റിൽ നിരത്തുക.
7. ഒരു പാനിൽ പൊരിക്കാനുള്ള എണ്ണ ചുടാക്കി , നന്നായി ചുടാവുംപോൾ വട ആകൃതികൾ ഇട്ടു മൂത്തു കരുമുര ആകുമ്പോൾ കോരി എണ്ണ വാലിയതിനു ശേഷം ഇഷ്ട്ടാനുസരണം കഴിക്കുക, ആസ്വദിക്കുക. ചിലർക്ക് പരിപ്പ് വട പഴത്തിന്റെ കുടെ കഴിക്കാൻ ആണ് ഇഷ്ട്ടം മറ്റു ചിലർക്ക് ചൂടു കടുപ്പത്തിലുള്ള ചായയ്ക്കൊപ്പം.
Notes and Tips:
1. വടകളുടെ ഉള്ളു നന്നായി വേവാൻ ചെറിയ പരന്ന വട ആകൃതികൾ ഉണ്ടാകുക .
2. മാവ് കൈവെള്ളയിൽ വെച്ച് പരത്തി നേരേ തിളക്കുന്ന എണ്ണയിൽ ഇട്ടും വടകൾ ചുട്ടെടുകാം.
3. നേരത്തെ വട ആകൃതികൾ ഉണ്ടാക്കി വെക്കുന്നത് , വടകൾ ഒരേപോലെഎളുപ്പത്തിൽ ഇട്ടു വെന്തു കോരുവാൻ സഹായമാകും.പക്ഷെ ഒരുപാട് നേരം വട ആകൃതികൾ ഉണ്ടാക്കി വെക്കരുത്. അതിന്റെ ചേരുവകളിൽ നിന്നും വെള്ളം ഇറങ്ങി, എണ്ണയിൽ ഇടുമ്പോൾ വട പൊടിഞ്ഞു പോകും.
4. ഈ റെസിപ്പിയിലെ തുവര പരിപ്പിന് പകരം അതെ അളവ് കടല പരിപ്പും ചേർത്തു പരിപ്പ് വടകൾ ഉണ്ടാകാം.

ബ്രെഡ്‌ പക്കോട Bread Pakkavada

bread pakkavada
bread Pakkavada
ചേരുവകൾ
1. ബ്രെഡ്‌-6
2.കടലമാവ്- 1 കപ്പ്‌
3. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
4. മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
5. കായപ്പൊടി- 1/2 ടീ സ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. വെള്ളം - 1/ 2 കപ്പ്‌
തയ്യാറാക്കുന്ന വിധം
1.കടലമാവും മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കായപ്പൊടിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.
2. ബ്രെഡിന്റെ അരികു മുറിക്കുക. അതിനു ശേഷം ഓരോ കഷ്ണം ബ്രെഡും നീളത്തിൽ കുറുകെ മുറിക്കുക.
4. മുറിച്ച ഓരോ കഷ്ണം ബ്രെഡും കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
5. ഓരോ വശവും മൊരിചെടുക്കണം. ചൂടോടെ റ്റൊമറ്റൊ സോസോ ചില്ലി സോസോ കൂട്ടി കഴിക്കാം.

ഇറച്ചി പത്തിരി irachi pathiri


irachi pathiri
irachi pathiri
irachi pathiri

irachi pathiri

മട്ടെന്‍ മുളകുപൊടി ,മഞ്ഞള്‍പൊടി ,കുരുമുളകുപൊടി ,ഗരം
മസാല ഇട്ടു വേവിക്കുക . (ഇറച്ചി ഇല്ലെങ്ങില്‍ മീന്‍ ,മുട്ട
കൊണ്ട് ഉണ്ടാക്കാം ) സവാള ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി
കറിവേപ്പില,മല്ലില ചെറുതായി അരിഞ്ഞു എണ്ണ ഒഴിച്ച് വഴാറ്റി .മട്ടെന്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് നല്ലപോലെ റോസ്റ്റ് ചെയ്ത്. ആട്ട ( മൈദാ ) ചപ്പാത്തി പോലെ വളരെ കനം
കുറച്ച്‌പരത്തി ഇഷ്ടമുള്ള ഷേപ്പില്‍ സമോസാ പോലെ മട്ടെന്‍
കുട്ട് ഉള്ളില്‍ വെച്ച് ഡിപ്പ് ഫ്രൈ ചെയ്യാം ,വളരെ എണ്ണ
കുറച്ച്‌ പാനില്‍ ഷാലോ ഫ്രൈ ചെയ്യാം ,ആവിയില്‍ പുഴുങ്ങി
എടുക്കാം .....

മീന്‍ പത്തിരി meen pathiri

fish pathiri
fish pathiri


1. മീന്‍ [അയക്കൂറ] - അര കിലോ
2. മൈദ മാവ് - കാല്‍ കപ്പ്
3. മുളക് പൊടി - ഒരു ടിസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - ഒരു ടിസ്പൂണ്‍
5. സബോള - കാല്‍ കിലോ
6. പച്ചമുളക് - മൂന്ന്‍ എണ്ണം
7. വെള്ളം - ഒരു കപ്പ്
8.വെളുത്തുള്ളി - നാല് അല്ലി
9. ഏലക്കായ - രണ്ടെണ്ണം
10. മല്ലിയില - കുറച്ച്
11. കറിവേപ്പില - കുറച്ച്
12. ഉപ്പ്,എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് മസാല പുരട്ടി വറുത്തെടുക്കുക. കനം കുറച്ചരിഞ്ഞ സബോളയും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും നന്നായി വഴറ്റിയെടുക്കുക. അതിലേയ്ക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തതും ഏലക്കാ പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയ്യാറാക്കുക.
മൈദയും, വെള്ളവും, ഉപ്പും ഒരു മുട്ടയും കലക്കി വെള്ളപ്പച്ചട്ടിയില്‍ പാലട ഉണ്ടാക്കുക. രണ്ടു പാലടയുടെ ഉള്ളില്‍ ഈ മസാല വെച്ച് ഒട്ടിക്കുക. ഈ അപ്പച്ചട്ടിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് രണ്ട് ഭാഗവും ബ്രൌണ്‍ നിറത്തില്‍ പൊരിച്ചെടുക്കുക.

Wednesday, February 4, 2015

കുഴലപ്പം kuzhalappam

kuzhalappam
kuzhalappam

ചേരുവകൾ
  1. വറുത്ത അരിപൊടി - ഒന്നെകാൽ കപ്പ്
  2. കുഞ്ഞുള്ളി -8 എണ്ണം 
  3. വെളുത്തുള്ളി -2 അല്ലി 
  4. ജീരകം -1tsp 
  5. തേങ്ങ( തിരുമ്മിയത്) -അര കപ്പ്
  6. എള്ള്(കറുപ്പ്) - 1 tbsp 
  7. എണ്ണ 
  8. ഉപ്പ് 
പാകം ചെയ്യുന്ന വിധം
കുഞ്ഞുള്ളി , വെളുത്തുള്ളി ജീരകം , 2 tbsp തേങ്ങ ഒന്നിച്ച് അരച്ച് എടുക്കുക. ഇതു തേങ്ങാപാലിൽ mix ചെയ്യുക.ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക.ഒരു ചട്ടിയിൽ അരിപൊടിയും തേങ്ങായും mixture ഉം നന്നായി ചൂടാക്കുക.എള്ളും ചേർത്ത് ആവശ്യത്തിനു തിളച്ചവെള്ളവും ചേർത്ത് കുഴച്ചെടുക്കുക.ചെറിയ ഉരുളകളാക്കി ചപ്പാത്തിപരത്തുന്നതു പോലെ പരത്തുക ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴൽ രൂപത്തിലാക്കി തിളച്ച എണ്ണയിൽ വറത്തു കോരുക.

Tuesday, February 3, 2015

കിഡ്സ്‌ ബിരിയാണി

kids biriyani
kids biriyani

ഇത് ചെറിയ കുട്ടികള്‍ക്കുള്ളതാണ്. എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും .
ആവശ്യമുള്ള സാധനങ്ങള്‍
-----------------------------------------
ബസ്മതി അരി -ഒരു കപ്പ്‌
വെള്ളം -രണ്ട് കപ്പ്‌
നെയ്യ്/വെളിച്ചെണ്ണ- നാല് സ്പൂണ്‍
അണ്ടിപ്പരിപ്പ്-അഞ്ച് എണ്ണം
ഉണക്ക മുന്തിരി-പത്ത്
ഉരുളക്കിഴങ്ങ് -ഒരു ചെറിയ കഷ്ണം
കാരറ്റ്-ഒരു ചെറിയ കഷ്ണം
ബീന്‍സ്‌-രണ്ട്
ജീരകം(ചെചെറുത്‌)-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി-അരടീ സ്പൂണ്‍
ബിരിയാണി മസാല -ഒരു നുള്ള്
കുരുമുളക് പോടി-ഒരു നുള്ള്
തൈര്-മൂന്നു സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-രണ്ട് ഇല
മല്ലിയില അരിഞ്ഞത്-ഒരു സ്പൂണ്‍
പുതിന-നാല്
ഉണ്ടാക്കുന്ന വിധം
-------------------------------------
പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് തീ കത്തിക്കുക.ചൂടാവുമ്പോള്‍ നെയ്യോഴിക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ജീരകം ഇടുക.നല്ല മണം വരുമ്പോ അണ്ടിപ്പരിപ്പ്,വലിയ ഉള്ളി അരിഞ്ഞത്
ഉണക്ക മുന്തിരിഎന്നിവ ഇട്ട് വഴറ്റുക.ഇതിലേക്ക് എല്ലാ പച്ചക്കറികളും ഇലകളും തൈരും മാസപൊടികളും ഉപ്പും ഇടുക.എന്നിട്ട് നന്നായി വഴറ്റുക.നല്ല മണമൊക്കെ വരുമ്പോ
വെള്ളം ഒഴിക്കുക.വെള്ളം തിളക്കുമ്പോ അരി കഴുകി ഇട്ട് നന്നായി ഇളക്കുക.തിളക്കാന്‍ തുടങ്ങുമ്പോ കുക്കര്‍ അടച്ചു വക്കുക.ഒരു രണ്ട് വിസില്‍ അടിക്കുമ്പോ തീ ഓഫ്‌
ചെയ്യാം.ആവി പോയി കഴിയുമ്പോ തുറന്നു വേണമെങ്കില്‍ ഇത്തിരി കൂടെ നെയ്യൊഴിച്ച് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
എന്‍റെ കുക്കറില്‍ രണ്ട് വിസില്‍ ആയാല്‍ വേവ് പാകമാണ്.രണ്ടോ മൂന്നോ മിനുട്ട് മതി. ഇനി ചിക്കണോ മീനോ വേണമെങ്കില്‍ എല്ല് കളഞ്ഞ് ഇടാം . കാരറ്റ്‌ മാത്രം ഇട്ടാല്‍ ഓറഞ്ച്
ബിരിയാണി ആവും. പൊതിനാ അരച്ച് ചേര്‍ത്താല്‍ ഗ്രീന്‍ ബിരിയാണി ആവും. ഓരോദിവസം ഓരോ കളര്‍ ഉണ്ടാക്കി കുട്ടികളെ സന്തോഷിപ്പിക്കാം.