Wednesday, November 25, 2015

ചെമ്മീന്‍ ഫ്രൈ




  • ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
  • മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
  • കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
  • ‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
  • ‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
  • വെളിച്ചെണ്ണ - 6 സ്പൂണ്
  • ‍കറിവെപ്പില - 2 തണ്ട്‌
  • ഉപ്പ്‌ - പാകത്തിന്‌
തയ്യാറാക്കുന്ന വിധംകഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.
ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).

കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

Tuesday, August 25, 2015

മസാല ഇടിയപ്പം Masala idiayappam



ആവശ്യമുള്ള സാധനങ്ങൾ :-
1.
ഇടിയപ്പം - 1 കപ്പ്‌ 
സവാള - 1 എണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 tsp
തക്കാളി - 1 എണ്ണം ചെറുതായി അറിഞ്ഞത്
മഞ്ഞൾ പൊടി - 1 നുള്ള്
മുളക് പൊടി - 1/2 tsp
ഗരം മസാല - 1/2 tsp
മല്ലി ഇല അരിഞ്ഞത് - 1 tbsp
ഉപ്പ് ആവശ്യത്തിന്
2.
വെളിച്ചെണ്ണ - 2tsp
ജീരകം - 1/2 tsp
കറുവ പട്ട - 1/4 ഇഞ്ച്‌ കഷണം
ഗ്രാമ്പൂ - 2 എണ്ണം
കറി വേപ്പില - 1 തണ്ട്
ഇടിയപ്പം ചെറുതായി ഉടച്ചു എടുക്കുക , രണ്ടാമത്തെ ചേരുവകൾ എണ്ണ ചൂടാക്കി അതിൽ മൂപ്പികുക അതിലേയ്ക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് , സവാള , ഇട്ട് വഴറ്റുക , തക്കാളി ഇടുക , മഞ്ഞൾ പൊടി,മുളക് പൊടി , ഗരം മസാല , ഉപ്പ് ഇവ ചേർത്ത് ഇളക്കുക പാകം ശരി ആയാൽ ഇടിയപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി , മുകളിൽ മല്ലി ഇല വിതറുക , ഇനി ചൂടോടെ കഴിച്ചോളു - 2 പേർക്ക് കഴിക്കാം

Monday, August 24, 2015

അവിയൽ avial


ഓണം സ്പെഷ്യൽ:-
രുചിയും, പാകവും ഒത്ത് കിട്ടിയാൽ അവിയലിനോളം സ്വാദിഷ്ടമായ മറ്റൊരു കറി ഇല്ലാന്ന് തന്നെ പറയാം.പച്ചകറികളും ,അരപ്പും ചേർന്ന മണവും,പച്ചവെള്ളിച്ചെണ്ണയുടെ മണവും കൂടി ആകുമ്പോൾ അവിയലിന്റെ മണം കൊണ്ട് മാത്രം ചോറുണ്ണാം അതാണു നാടൻ അവിയലിന്റെ ഒരു സവിശെഷത. രുചിയിൽ മാത്രം അല്ല ,പോഷക സമ്പുഷ്ടവും ആണു നമ്മുടെ ഈ നാടൻ കറി.
അവിയലിനു സാധാരണ ചേർക്കുന്ന പച്ചകറികൾ ,പച്ചകായ,ചേന,വെള്ളരി,മുരിങ്ങക്ക,അച്ചിങ്ങ പയർ,ക്യാരറ്റ്,മത്തങ്ങ,പടവലം,ബീൻസ്,തുടങ്ങിയവ ഒക്കെ ആണു...നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചകറികൾ എടുക്കാം.ഞാൻ ഉണ്ടാക്കിയത് പറയാം.
പച്ചകായ, ചേന,അച്ചിങ്ങ,ക്യാരറ്റ്,മുരിങ്ങക്ക,വെള്ളരി ഇത്രെം ആണു എടുതെ. എല്ലാം നീളത്തിൽ അരിഞ്ഞ് വക്കുക. 5 റ്റീകപ്പ് പച്ചകറികൾ ഉണ്ടായിരുന്നു.
പച്ചകറികൾ,1/2 റ്റീസ്പൂൺ മഞ്ഞൾപൊടി,1/2 റ്റീസ്പൂൺ മുളക് പൊടി(optional), പാകതിനു ഉപ്പ് ,വളരെ കുറച്ച് വെള്ളം എന്നിവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
പ്രെത്യേകം ശ്രദ്ധിക്കെണ്ട കാര്യം വെള്ളം കൂടരുത്.കാരണം പച്ചകറികൾ വെന്ത് അതിൽ നിന്നുള്ള വെള്ളവും ഇറങ്ങും,അപ്പൊ വെള്ളം ഒരുപാട് ആകും. അവിയൽ വെള്ളം ഉള്ളതായി പൊകും അപ്പൊ.
2.5 റ്റീകപ്പ് തേങ്ങ,2 നുള്ള് ജീരകം,4 പച്ചമുളക്,2 നുള്ള് മഞ്ഞൾപൊടി ഇവ മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക.അരകല്ലിൽ ചെയ്യാൻ പറ്റിയാൽ എറ്റവും നന്ന്,അതു അവിയലിന്റെ രുചി കൂട്ടും.
പച്ചകറികൾ വെന്ത് വെള്ളം ഒക്കെ വലിഞ്ഞ് കഴിയുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി ,പുളിക്കായി 4-5 റ്റീസ്പൂൺ തൈരും കൂടി ചേർത്തി ഇളക്കി,എല്ലാം കൂടി കൂട്ടി വച്ച് 3 മിനുറ്റ് കൂടി വേവിക്കുക.
തൈരിനു പുളി കൂടുതൽ ആണെങ്കിൽ അളവ് കുറക്കാം.ഇനി തൈരിനു പകരം നല്ല പുളിയുള്ള മാങ്ങയൊ,കുറച്ച് വാളൻ പുളി വെള്ളമൊ ചേർത്താലും മതി. എനിക്ക് തൈരു ചെർക്കുന്നതാണ് ഇഷ്ടം അതാണു തൈരു ഉപയൊഗിച്ചെ.
ഇനി തീ ഓഫ് ചെയ്ത് ,4 റ്റീസ്പൂൺ പച്ചവെള്ളിച്ചെണ്ണ,2 തണ്ട് കറിവേപ്പില,ഇവ ചേർത്ത് ഇളക്കി,5 മിനുറ്റ് അടച്ച് വച്ച് ,ശെഷം തുറന്ന് ഉപയോഗിക്കാം.രുചികരമായ അവിയൽ തയ്യാർ.

Tuesday, July 21, 2015

കരിമീന്‍ കറി karimeen curry

karimeen curry
karimeen curry

ചേരുവകള്‍
കരിമീന്‍- 1/2 കിലോ
സവാള- 3 എണ്ണം
ഇഞ്ചി- 1 കഷ്ണം
പുളി- നെല്ലിക്കാ വലുപ്പത്തില്‍
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
പച്ചമുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന വിധം
മീന്‍ മഞ്ഞള്‍ പുരട്ടിവെയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. പുളി പിഴിഞ്ഞ വെള്ളവും ഉപ്പും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി മൂടി വെയ്ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ ചൂടോടെ ഉപയോഗിക്കാം.

Saturday, July 4, 2015

മസാല ബ്രെഡ്‌ ഫ്രൈ masala bread fry

masala bread fry
മസാല ബ്രെഡ്‌ ഫ്രൈ masala bread fry 

ആവശ്യമായവ1. കടലമാവ്½ കപ്പ്2. മൈദ: 1 ടീസ്പൂണ്‍3. മുളകുപൊടി : ½ ടീസ്പൂണ്‍4. ഗരംമസാലപ്പൊടി: 1 ടേബിള്‍സ്പൂണ്‍5. ഉപ്പ്: പാകത്തിന്6. ബ്രെഡ് നീളത്തില്‍ രണ്ടായി മുറിച്ചത് : 16 കഷണം7. എണ്ണ: വറുക്കാന്‍ ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വെള്ളം ഒഴിച്ച് കുറുകെ കലക്കി പതിനഞ്ച് മിനിറ്റ് വയ്ക്കുക. അതിനുശേഷം ബ്രെഡ് കഷണങ്ങള്‍ ഓരോന്നായി ഈ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരുക. സോസ് കൂട്ടി കഴിക്കാം.

Friday, June 19, 2015

കോഴിക്കോടന്‍ ചിക്കൻ ബിരിയാണി kozhikodan chicken biriyani

kozhikodan chicken biriyani
kozhikodan chicken biriyani

1.ബസ്മതി അരി – ഒരു കിലോ
2.നെയ്യ് – 250 ഗ്രാം
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം
7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍
8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌
9.വെള്ളം -ആവശ്യത്തിന്
10.ഉപ്പ് – പാകത്തിന്
11.കോഴി ഇറച്ചി – ഒരു കിലോ
12.പച്ചമുളക് – 100ഗ്രാം
13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍
15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍
16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )
17.തൈര് – ഒരു കപ്പ്‌
18. ഏലക്ക -6
ജാതിക്ക -കാല്‍ കഷണം
ജാതിപത്രി -ഒരു വലിയ സ്പൂണ്‍
ഗ്രാമ്പൂ -4
പട്ട -1
പെരുംജീരകം-ഒരു വലിയ സ്പൂണ്‍
( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)
19.മുട്ട പുഴുങ്ങിയത് – രണ്ട്
20.ഉപ്പ് – പാകത്തിന്
21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍
മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍
മുളക് പൊടി – ഒരു ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
22.കറി വേപ്പില - ഒരു തണ്ട്
23.മല്ലിയില അരിഞ്ഞത് – കുറച്ചു
തയ്യാറാക്കുന്ന വിധം
*ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )
*ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).
*അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .
*ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .
*അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത് മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )
*അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .
*ഒരു ബിരിയാണി ചെമ്പില്‍ അല്പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.
*ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .
*ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .
*ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )
*ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .
*തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ് 

മുട്ട വറുത്തത്


തേങ്ങ തിരുമ്മിയത്‌ - 1 ടി കപ്പ്‌
കൊച്ചുള്ളി അരിഞ്ഞത് - 1 ടി കപ്പ്‌ 
ഇഞ്ചി - 1/4 ഇഞ്ച്‌ കഷണം കൊത്തി അരിഞ്ഞത് 
പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത് (കാന്താരി മുളക് ചേര്ക്കാം, പര്യംപുറത്തെ കാന്താരി ചെടിയിൽ മുളക് ഇല്ലാത്തപ്പോൾ കുഞ്ഞമ്മാമ്മാച്ചി കുരുമുളക് അരകല്ലിൽ വച്ച് ഇടിച്ചു പൊടിച്ചും ചേർക്കാറുണ്ട്, വറ്റൽ മുളക് കുത്തിപൊടിച്ചും ചേർക്കാറുണ്ട്)
കറിവേപ്പില - 4-5 ഇതൾ ചെറുതായി അരിഞ്ഞത്

ഇനി ഇതെല്ലാം, കുഞ്ഞമ്മാമ്മച്ചിയെ മനസ്സില് ധ്യാനിച്ച് മേലെ വിവരിച്ചപോലെ ഞെരടി ചേർക്കുക (കാക്കയോടും പൂച്ചയോടുമുള്ള ഡയലോഗുകൾ പറയാൻ മറക്കരുത് - രുചി കൂടും)

ഇതിലേക്ക് രണ്ടു മുട്ട ഉടച്ചു ചേർത്ത് ഞെരടി ചേർക്കുക. ഉപ്പു ആവശ്യത്തിനു ചേർത്ത് നന്നായി തിരുമ്മി ഞെരടി യോജിപ്പിക്കുക. തേങ്ങയും ഉള്ളിയും മറ്റും നന്നായി ഒതുങ്ങി നയന്നു വരും. മുട്ട ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നില്ല - ഒരു നനവ്‌ മാത്രമേ കാണൂ.

ദോശകല്ല്‌ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കി എണ്ണമയം പുരട്ടുക.
തീ കുറച്ചു മുട്ട മിശ്രിതം ഒരു അട പോലെ നിരത്തുക.എന്നിട്ട് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി വെച്ച് ചെറുതീയിൽ വേവിക്കുക.

ഇനി മൂടി തുറന്നു തീ കൂട്ടി വെച്ച് മൊരിക്കുക (ആവിയിൽ ഇരുന്നു മുട്ട അട വാടി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് - ഇതോടെ താഴ്വശം വീണ്ടും മൊരിഞ്ഞു ബലക്കും) ഇനി ഒരു നല്ല വീതിയുള്ള ചട്ടുകം കൊണ്ട് മുട്ട തിരിച്ചിടാം.

ഒരു ടി സ്പൂണ്‍ എണ്ണ ചുറ്റിനും ഇറ്റിച്ചു നന്നായി മൊരിക്കുക - ഇനി ചെറിയ കഷണങ്ങൾ ആയി മുറിച്ചു പിഞ്ഞാണത്തിൽ നിരത്തുക