തേങ്ങ തിരുമ്മിയത് - 1 ടി കപ്പ്
കൊച്ചുള്ളി അരിഞ്ഞത് - 1 ടി കപ്പ്
ഇഞ്ചി - 1/4 ഇഞ്ച് കഷണം കൊത്തി അരിഞ്ഞത്
പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത് (കാന്താരി മുളക് ചേര്ക്കാം, പര്യംപുറത്തെ കാന്താരി ചെടിയിൽ മുളക് ഇല്ലാത്തപ്പോൾ കുഞ്ഞമ്മാമ്മാച്ചി കുരുമുളക് അരകല്ലിൽ വച്ച് ഇടിച്ചു പൊടിച്ചും ചേർക്കാറുണ്ട്, വറ്റൽ മുളക് കുത്തിപൊടിച്ചും ചേർക്കാറുണ്ട്)
കറിവേപ്പില - 4-5 ഇതൾ ചെറുതായി അരിഞ്ഞത്
ഇനി ഇതെല്ലാം, കുഞ്ഞമ്മാമ്മച്ചിയെ മനസ്സില് ധ്യാനിച്ച് മേലെ വിവരിച്ചപോലെ ഞെരടി ചേർക്കുക (കാക്കയോടും പൂച്ചയോടുമുള്ള ഡയലോഗുകൾ പറയാൻ മറക്കരുത് - രുചി കൂടും)
ഇതിലേക്ക് രണ്ടു മുട്ട ഉടച്ചു ചേർത്ത് ഞെരടി ചേർക്കുക. ഉപ്പു ആവശ്യത്തിനു ചേർത്ത് നന്നായി തിരുമ്മി ഞെരടി യോജിപ്പിക്കുക. തേങ്ങയും ഉള്ളിയും മറ്റും നന്നായി ഒതുങ്ങി നയന്നു വരും. മുട്ട ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നില്ല - ഒരു നനവ് മാത്രമേ കാണൂ.
ദോശകല്ല് അടുപ്പത്ത് വച്ച് നന്നായി ചൂടാക്കി എണ്ണമയം പുരട്ടുക.
തീ കുറച്ചു മുട്ട മിശ്രിതം ഒരു അട പോലെ നിരത്തുക.എന്നിട്ട് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി വെച്ച് ചെറുതീയിൽ വേവിക്കുക.
ഇനി മൂടി തുറന്നു തീ കൂട്ടി വെച്ച് മൊരിക്കുക (ആവിയിൽ ഇരുന്നു മുട്ട അട വാടി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് - ഇതോടെ താഴ്വശം വീണ്ടും മൊരിഞ്ഞു ബലക്കും) ഇനി ഒരു നല്ല വീതിയുള്ള ചട്ടുകം കൊണ്ട് മുട്ട തിരിച്ചിടാം.
ഒരു ടി സ്പൂണ്‍ എണ്ണ ചുറ്റിനും ഇറ്റിച്ചു നന്നായി മൊരിക്കുക - ഇനി ചെറിയ കഷണങ്ങൾ ആയി മുറിച്ചു പിഞ്ഞാണത്തിൽ നിരത്തുക
No comments:
Post a Comment