![]() |
| kozhikodan chicken biriyani |
Friday, June 19, 2015
കോഴിക്കോടന്‍ ചിക്കൻ ബിരിയാണി kozhikodan chicken biriyani
മുട്ട വറുത്തത്
തേങ്ങ തിരുമ്മിയത് - 1 ടി കപ്പ്
കൊച്ചുള്ളി അരിഞ്ഞത് - 1 ടി കപ്പ്
ഇഞ്ചി - 1/4 ഇഞ്ച് കഷണം കൊത്തി അരിഞ്ഞത്
പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത് (കാന്താരി മുളക് ചേര്‍ക്കാം, പര്യംപുറത്തെ കാന്താരി ചെടിയിൽ മുളക് ഇല്ലാത്തപ്പോൾ കുഞ്ഞമ്മാമ്മാച്ചി കുരുമുളക് അരകല്ലിൽ വച്ച് ഇടിച്ചു പൊടിച്ചും ചേർക്കാറുണ്ട്, വറ്റൽ മുളക് കുത്തിപൊടിച്ചും ചേർക്കാറുണ്ട്)
കറിവേപ്പില - 4-5 ഇതൾ ചെറുതായി അരിഞ്ഞത്
ഇനി ഇതെല്ലാം, കുഞ്ഞമ്മാമ്മച്ചിയെ മനസ്സില്‍ ധ്യാനിച്ച് മേലെ വിവരിച്ചപോലെ ഞെരടി ചേർക്കുക (കാക്കയോടും പൂച്ചയോടുമുള്ള ഡയലോഗുകൾ പറയാൻ മറക്കരുത് - രുചി കൂടും)
ഇതിലേക്ക് രണ്ടു മുട്ട ഉടച്ചു ചേർത്ത് ഞെരടി ചേർക്കുക. ഉപ്പു ആവശ്യത്തിനു ചേർത്ത് നന്നായി തിരുമ്മി ഞെരടി യോജിപ്പിക്കുക. തേങ്ങയും ഉള്ളിയും മറ്റും നന്നായി ഒതുങ്ങി നയന്നു വരും. മുട്ട ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നില്ല - ഒരു നനവ് മാത്രമേ കാണൂ.
ദോശകല്ല് അടുപ്പത്ത് വച്ച് നന്നായി ചൂടാക്കി എണ്ണമയം പുരട്ടുക.
തീ കുറച്ചു മുട്ട മിശ്രിതം ഒരു അട പോലെ നിരത്തുക.എന്നിട്ട് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി വെച്ച് ചെറുതീയിൽ വേവിക്കുക.
ഇനി മൂടി തുറന്നു തീ കൂട്ടി വെച്ച് മൊരിക്കുക (ആവിയിൽ ഇരുന്നു മുട്ട അട വാടി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് - ഇതോടെ താഴ്വശം വീണ്ടും മൊരിഞ്ഞു ബലക്കും) ഇനി ഒരു നല്ല വീതിയുള്ള ചട്ടുകം കൊണ്ട് മുട്ട തിരിച്ചിടാം.
ഒരു ടി സ്പൂണ്‍ എണ്ണ ചുറ്റിനും ഇറ്റിച്ചു നന്നായി മൊരിക്കുക - ഇനി ചെറിയ കഷണങ്ങൾ ആയി മുറിച്ചു പിഞ്ഞാണത്തിൽ നിരത്തുക
അടൂക്കള രഹസ്യങ്ങള്‍ kitchen secrets
![]() |
| kitchen secrets |
Wednesday, May 27, 2015
ഫിഷ് മോളി fish molee
![]() |
| fish molee |
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
നാരങ്ങാനീര് :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളിയ രിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല് :- ഒന്നര കപ്പ്
ഒന്നാം പാല് : അരകപ്പ്
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ടു തണ്ട്
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല് ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല് ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.
Sunday, May 24, 2015
ഉള്ളി ചമ്മന്തി ulli chammanthi
| ulli chammanthi |
കുഞ്ഞുള്ളി - 15 എണ്ണം
വറ്റല്‍ മുളക് - - 10 എണ്ണം
കറിവേപ്പില - കുറച്ചു ഇലകള്‍
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ്- പാകത്തിന്
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്സറില് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക...ഒരു ബൌളിലെക്ക് മാറ്റി ഉപ്പ് പാകം ആണോന്നു നോക്കി കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് എരിവു നമുക്ക് കഴിയ്ക്കുവാന്‍ തക്ക പാകത്തില്‍ ആക്കുക..
ചിക്കന്‍ ഉലര്‍ത്തിയത് chicken ularthiyad
![]() |
| chicken ularthiyad |
ആവശ്യമായവ:
• ചിക്കന്‍ - ഒരു കിലോ
• സവാള – ഒന്നര
• മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
• മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
• മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
• കുരുമുളകു പൊടി - 1/2 ടേബിള്‍ സ്പൂണ്‍
• ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
• പെരുംജീരകം - 1/2 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില - രണ്ട് തണ്ട്
• പച്ചമുളക് – 2 • തക്കാളി - 1 വലുത്
• ഇഞ്ചി - ഒരു ചെറിയ കഷ്ണം
• വെളുത്തുള്ളി - 7 അല്ലി
• കടുക് മല്ലി ഇല – ആവശ്യത്തിന്
• വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്
2. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്.
3. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
4. നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക..അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീയണയ്ക്കുക .ചിക്കന്‍ ഉലര്‍ത്തിയത് തയ്യാര്‍..............
6. മല്ലിയില വിതറിയോ കറിവേപ്പില വറത്തിട്ടോ അലങ്കരിയ്ക്കാം.
മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം,അവരവരുടെ ഇഷ്ടം അനുസരിച്ചു എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ചിക്കന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് മസാല തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കുക. ചിക്കന്‍ വറത്ത എണ്ണയില്‍ തന്നെ മസാലക്കൂട്ട് വഴട്ടുന്നതാണ് നല്ലത്.
കേരള മിക്സ്ചർ kerala mixture
![]() |
| kerala mixture |
അരിപ്പൊടി - അര ഗ്ലാസ്,
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ,
കായം പൊടി - ആവശ്യത്തിന്,
മുളകുപൊടി - ആവശ്യത്തിന്,
കറിവേപ്പില, ഉപ്പ് - പാകത്തിന്,
അവിൽ - അര ഗ്ലാസ്
പൊട്ടുകടല - ഒരു പിടി,
കപ്പലണ്ടി - രണ്ടു പിടി,
വറുക്കാനാവശ്യമായ വെളിച്ചെണ്ണ,
സേവനാഴി
ദ്വാരങ്ങളുള്ള ഒരു വലിയ തവി എണ്ണയുടെ മുകളിൽ പിടിച്ച് ഈ മാവ് കുറേശ്ശെയായി ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് തവിയില്‍ പതുക്കെ തട്ടിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക.




