Saturday, December 3, 2016

നെത്തോലി ഫ്രൈ natholi fry



നത്തോലി ഫ്രൈ
nattholi fry


ചേരുവകൾ :

1. നെത്തോലി - 250 ഗ്രാം
2. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
3. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
4. ലൈം ജ്യൂസ്‌ - 2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മീൻ ഉപ്പിട്ട് വൃത്തിയാക്കി നന്നായി കഴുകി എടുക്കുക. മഞ്ഞൾ, മുളക് , ഉപ്പു , ലൈം ജ്യൂസ്‌ എല്ലാം കൂടി വെള്ളം ചേർത്ത് മിക്സ്‌ ചെയ്തു പേസ്റ്റ് ആക്കുക. ഇതു മീനിൽ പുരട്ടി 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക....!

meen pathiri മീന്‍ പത്തിരി

മീൻ പത്തിരി
meen pathiri

ചേരുവകള്‍ :

1. പുഴുക്കലരി - അര കിലോ
2. തേങ്ങ ചിരകിയത് - ഒരു മുറി

അകത്തു നിറയ്ക്കുവാനുള്ള കൂട്ടിനായുള്ളത് :

3. ദശ കട്ടിയുള്ള മീന്‍ - നാല് കഷണം
4. സവാള കൊത്തിയരിഞ്ഞത് - 200 ഗ്രാം
5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. എണ്ണ - വഴറ്റാന്‍ വേണ്ടത്
7. മഞ്ഞൾപ്പൊടി - കാല്‍ ടീ സ്പൂണ്‍
8. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - പാകത്തിന്
10. പെരുംജീരകം - ഒരു ടേബിള്‍ സ്പൂണ്‍
11. ചുവന്നുള്ളി - അഞ്ച്
12. ഏലയ്ക്കാ പൊടിച്ചത് - നാല്
13. ഉപ്പ് - പാകത്തിന്.
14. പച്ചമുളക് വട്ടത്തിലരിഞ്ഞത് - അഞ്ച്
15. ഇഞ്ചി അരിഞ്ഞത് - ഒരു കഷണം
16. വെളുത്തുള്ളി അരിഞ്ഞത് - ഒന്ന്
17. മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍
18. പുതിനയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
19. കറിവേപ്പില അരിഞ്ഞത് - രണ്ടു കതിർപ്പ്

തയ്യാറാക്കുന്ന വിധം:-

പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചു ചേർത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് അരച്ചെടുത്ത മാവിനുള്ളിൽ വയ്ച്ചു വേവിച്ചെടുക്കുക...!

Friday, December 2, 2016

വറുത്തരച്ച ചൂര കറി varutharacha choora curry

വറുത്തരച്ച ചൂര കറി  varutharacha choora curry
വറുത്തരച്ച ചൂര കറി  varutharacha choora curry 


ചേരുവകൾ :

1. ചൂര മീൻ - 1/2 കിലോ (ചതുര കഷണങ്ങൾ)
2. ഉലുവ - 1/4 ടി സ്പൂണ്‍
3. തേങ്ങ - 6 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു ഉലുവ ഇട്ടു നല്ല ചൂടിൽ മൂപ്പിക്കുക (എണ്ണ വേണ്ട)
ഇനി അതിലേക്കു തേങ്ങ ചേർത്ത് കരിയാതെ മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ 4 കൊച്ചുള്ളി അരിഞ്ഞതും അഞ്ചാറു ഇതൾ കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിക്കുക. തേങ്ങ ബ്രൌണ്‍ നിറമായി വരുമ്പോൾ അതിലേക്ക് 1 ടി സ്പൂണ്‍ മുളക്പൊടി + 1 ടി സ്പൂണ്‍ മല്ലിപൊടി + 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിച്ചു വാങ്ങി ഇളക്കി തണുപ്പിക്കുക. ഇനി ഇത് ചട്ണി ജാറിൽ ഇട്ടു ഒരു ചെറിയ ഉരുളവാളൻപുളി കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു ചട്ടിയിൽ മീൻ കഷണങ്ങൾ നിരത്തുക.
അതിലേക്കു 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞു ചേര്ക്കുക, 1/2 ടി സ്പൂണ്‍ ഇഞ്ചി കൊത്തി അരിഞ്ഞതും
ഒരു നല്ല മുരിങ്ങക്ക ചീവി വൃത്തിയാക്കി കഷണിച്ചു നെടുകെ കീറി ഇതിലേക്ക് ചേർക്കുക. ഒരു നല്ല തക്കാളി കൂടി ചതുര കഷണങ്ങളാക്കി ചേർക്കുക, ആവശ്യത്തിനു ഉപ്പും. അരപ്പ് അല്പം വെള്ളം കൂടി ചേർത്ത് മീൻ ചട്ടിയിലേക്ക് ഒഴിക്കുക (ഇത് നല്ല കുറുകിയ കരിയായിരിക്കണം.. അതിനാൽ വെള്ളം കുറച്ചു ചേർക്കുക.. തക്കളിയിൽ നിന്നും വെള്ളം ഇറങ്ങും, അതും ഓർക്കുക) അരപ്പ് തിളച്ചാൽ, തീ കുറച്ചു ചട്ടി മൂടി വച്ച് മീൻ ചാറ് കുറുകി വരുന്ന വരെ വറ്റിക്കുക ഇനി ഉലുവ കടുക് കൊച്ചുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചു കറി താളിക്കുക...!

എഗ്ഗ് ബുർജി egg burgji

എഗ്ഗ് ബുർജി
egg burgi


ചേരുവകൾ :

1. മുട്ട - 2
2. ഉള്ളി - 1
3. തക്കാളി - 1
4. ഇഞ്ചി - ചെറിയ കഷണം
5. പച്ച മുളക് - 1
6. മഞ്ഞൾ പൊടി - ഒരു നുള്ള്
7. മുളക് പൊടി - 1/4 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ്‌ ചെയ്യുക.....!

Friday, May 27, 2016

ഓലൻ oalan




ആവശ്യമുള്ള സാധനങ്ങള്‍:
കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം വന്പപയര്‍ ‍-100ഗ്രാം പച്ചമുളക് -അഞ്ചെണ്ണം വെളിച്ചെണ്ണ- പാകത്തിന് തേങ്ങ -ഒരു മുറി ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ടു തണ്ട് .

പാകം ചെയ്യുന്ന വിധം:
കുമ്പളങ്ങ അരിഞ്ഞതും വന്പവയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത്വ വേവിയ്ക്കുക. ഇതിലേയ്ക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്ക്കു ക. കഷണങ്ങള്‍ നന്നായി വെന്തശേഷം ഒന്നാം പാല്‍ ഒഴിക്കുക. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്ത് വാങ്ങുക

Monday, May 23, 2016

കട്ടി പരിപ്പ് കറി dal parippu


തുവര അല്ലെങ്കില്‍ ചെറുപയര്‍ പരിപ്പ്- ഒരു കപ്പ്‌ (Dal Parippu) 
വെള്ളം- കട്ടിയായി കുറുകാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
നെയ്യ്‌- രണ്ടു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പരിപ്പ് ചെറുതായി ഒന്ന് വരുത്ത ശേഷം കഴുകിയെടുക്കുക. എന്നിട്ട് പരിപ്പിന് മുകളില്‍ വെള്ളം നില്ക്കുണന്ന വിധത്തില്‍ അര ടീസ്പൂണ്‍ മഞ്ഞ പൊടി ഇട്ടു വേവിക്കുക. വെള്ളം തിളക്കുമ്പോള്‍ തീ കുറക്കണം. (വെള്ളം കുറയുന്നതിന് അനുസരിച്ച് മാത്രം ഒഴിച്ചാല്‍ മതി. കൂടുതല്‍ ആയി പോവരുത്.) ചെറുതീയില്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും നെയ്യും ചേര്ത്ത്്‌ നന്നായി ഇളക്കുക. കട്ടി പരിപ്പ് കറി റെഡി.
-------------------------------------------
പരിപ്പ്

ആവശ്യമുള്ള സാധനങ്ങള്
‍ചെറുപരിപ്പ് -250ഗ്രാം
പച്ചമുളക് -4എണ്ണം
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -പാകത്തിന്
തേങ്ങ -ഒരുമുറി
ജീരകം -കാല്‍ സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം ചെറുപരിപ്പ് പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്ത്ത് നന്നായി അരയ്ക്കുക. പരിപ്പ് വേവിച്ചതിലേയ്ക്കു അരപ്പ് ചേര്ക്കു ക. അരപ്പു വെന്തു കഴിയുമ്പോള്‍ കറിവേപ്പില ഇട്ട് വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നുമിറക്കുക.

Monday, May 2, 2016

വൻപയർ മത്തങ്ങ എരിശ്ശേരി vanpayar mathanga erisheri






വൻപയർ - 50 ഗ്രാം
മത്തങ്ങ - 250ഗ്രാം
തേങ്ങ - 60ഗ്രാം
ജീരകം -ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്പൊിടി - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
ചുവന്നുള്ളി - ഒന്ന്
കടുക്, ഉപ്പ്‌ കറിവേപ്പില പാകത്തിന്

വൻപയർ ഇരട്ടി വെള്ളം ചേര്ത്ത്ന വേവിക്കാന്‍ വക്കുക. പകുതി വേവായാല്‍ മത്തങ്ങ അരിഞ്ഞതും മഞ്ഞള്‍ പൊടിയും മുളക് പൊടിയും ചേര്ക്കു ക. വെന്തു കഴിയുമ്പോള്‍ തേങ്ങയില്‍ മുക്കാല്‍ പങ്കും ജീരകവും കറിവേപ്പിലയും ചേര്ത്ത്ത തിളപ്പിക്കുക. എണ്ണ കടുക് തളിച്ച് ബാക്കി തേങ്ങയും ചുവക്കെ വറുത്തു ചേര്ക്കു ക.
-------------------------------------------------------------
എരിശ്ശേരി

മത്തങ്ങ-വന്പ-യര്‍ എരിശ്ശേരിക്കായി ആദ്യം കുതിര്ത്ത് വെച്ച വന്പങയര്‍ മഞ്ഞള്പ്പൊ-ടി , ഉപ്പ് എന്നിവ ചേര്ത്ത് കുക്കറില്‍ വേവാന്‍ വയ്ക്കുക. വെളുത്തുള്ളി,ജീരകം,പച്ചമുളക്,കുരുമുളക്പൊടി,മഞ്ഞള്പ്പൊൊടി,ഉപ്പ് എന്നിവ തേങ്ങയോടൊപ്പം ചേര്ത്ത് നന്നായി അരച്ചെടുക്കുക. വന്പിയര്‍ പകുതി വേവാകുമ്പോള്‍ മത്തങ്ങ ചെറുതായി മുറിച്ചത് കൂടി കുക്കറില്‍ ചേര്ത്ത് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ മത്തങ്ങ നന്നായി ഉടയ്ക്കുക. അതിനു ശേഷം അരപ്പ് ചേര്ത്ത്് ഇളക്കുക. ചെറിയ ഉള്ളി, കടുക്, വറ്റല്മുവളക്, കറിവേപ്പില എന്നിവയും കുറച്ച് തേങ്ങാക്കൊത്തും ചേര്ത്ത് വറത്തിടുക.
 —