Tuesday, May 12, 2015

ക്രിസ്പി ഫ്രൈഡ് ചിക്കന്‍ crispy fried chicken

crispy fried chicken
crispy fried chicken

എല്ലായ്പ്പോഴും ബ്രോസ്റ്റെട് ചിക്കന്‍ ബൂഫിയയില്‍ നിന്നും വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് രുചി ഒട്ടും കുറയാതെ തന്നെ നമുക്ക് സ്വന്തം വീട്ടില്‍ ഒന്ന് പരീക്ഷിച്ചാലോ
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ - 10 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ½ ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – 8-10 എണ്ണം
മുട്ട – 1 എണ്ണം
ചില്ലി സോസ് - 1 ½ ടേബിള്‍ സ്പൂണ്‍
മൈദ – 2 ½ ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലോര്‍ - 1 ½ ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലെക്സ് കൈകൊണ്ടു പൊടിച്ചെടുത്തത് - 1 ½ കപ്പ്
വിനാഗിരി - 2 ½ ടേബിള്‍ സ്പൂണ്‍
ഉപ്പു , എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ആദ്യം വറ്റല്‍ മുളക് 1 ½ ടേബിള്‍ സ്പൂണ്‍ വിനാഗിരിയില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വെക്കണം . അതിനു ശേഷം നന്നായി അരച്ച് പേസ്റ്റ് ആക്കണം.
ഒരു ബൌളില്‍ മൈദ, കോണ്‍ ഫ്ലോര്‍ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ട, ചില്ലി സോസ്, വറ്റല്‍ മുളക് പേസ്റ്റ്, ബാക്കിയിരിക്കുന്ന വിനാഗിരി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജിന്റെ താഴെ തട്ടില്‍ വെക്കുക.
അതിനു ശേഷം ചിക്കന്‍ കഷണങ്ങള്‍ പുറത്തു എടുത്തു കൈകൊണ്ടു പൊടിച്ചെടുത്ത കോണ്‍ ഫ്ലെക്സില്‍ നന്നായി മുക്കി പൊത്തിയെടുക്കണം. 10 മിനുട്ട് വെക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി ഈ ചിക്കന്‍ കഷണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരിയെടുക്കുക. തീ അധികം കൂട്ടി വെക്കരുത്.
ഗാര്‍ലിക് മയോനൈസും , ടൊമാറ്റോ കെച്ചപ്പും കൂട്ടി കുബ്ബൂസിന്‍റെ കൂടെ കഴിക്കാം

Monday, May 11, 2015

മത്തങ്ങാ കറി PUMPKIN CURRY

PUMPKIN CURRY
PUMPKIN CURRY

വേണ്ട സാധനങ്ങൾ --
മത്തങ്ങാ - ചതുരത്തിൽ മുറിച്ചത്
സവാള - നീളത്തിലോ ചതുരത്തിലോ അരിഞ്ഞത്
പച്ച മുളക് - കീറിയത്
തേങ്ങാ പാൽ - കട്ടിയുള്ളത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുളക് പൊടി
ഗരം മസാല
മല്ലിപ്പൊടി
ജീരകം
കടുക്
എണ്ണ
മല്ലിയില
കുരുമുളക് ചതച്ചത്
അരപ്പിനു വേണ്ടത് - തേങ്ങ ചുരണ്ടിയത് ,വെളുത്തുള്ളി അല്ലി - 4-5,പച്ച മുളക് ,മഞ്ഞപ്പൊടി എന്നിവ മിക്സിയിൽ നന്നായി അരചെടുത്തത്
തയ്യാറാക്കുന്ന വിധം -
പാൻ ചൂടായി എണ്ണ ഉഴിച്ചു കടുക് പൊട്ടിയതിനു ശേഷം ജീരകം ചേർത്ത് കൊടുക്കുക ,കറിവേപ്പില ,പച്ച മുളക് എന്നിവ ചേർത്ത് ഇളക്കുക ,സവാള ഇട്ട് നന്നായി വഴറ്റുക , ശേഷം മത്തങ്ങാ ഇടുക ,സവാളയുമായി നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാ പാലും ഉഴിച്ചു മൂടി വയ്ക്കുക ,മത്തങ്ങാ വെന്തു വരുമ്പോൾ അരപ്പും മറ്റു പൊടികളും എല്ലാം ചേർത്ത് കൊടുക്കുക , വെന്ത മത്തങ്ങാ കഷ്ണങ്ങൾ ഉടഞ്ഞു പോകാത്ത വിധം പതിയെ ഇളക്കുക,കുരുമുളക് ചതച്ചതും ചേർത്ത്,മല്ലിയിലയും തൂവി അടുപ്പിൽ നിന്നും വാങ്ങാം . വളരെ സ്വാദിഷ്ടമാണ്‌ ഈ കറി ,എല്ലാവരും ട്രൈ ചെയ്യുക 

Friday, May 8, 2015

ബീഫ് അച്ചാര്‍ beef pickle

beef pickle
Beef pickle
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് : 5 എണ്ണം
ഗരം മസാല : 2 ടീസ്പൂണ്‍
മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
കറിവേപ്പില : 2 sprigs
വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍
വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.
ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.
5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.

Thursday, May 7, 2015

മധുരമുള്ള മാങ്ങ അച്ചാര്‍ Sweet mango pickle

sweet mango pickle
sweet mango pickle
ഒരു കിലോ പച്ച മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടു കൂടി തന്നെ നല്ല നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക (ഓരോ മാങ്ങയും 12 കഷണങ്ങളാക്കാം ).
മാങ്ങാകഷണങ്ങളില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ നേരം വെയ്ക്കുക.
ചുവടിന് നല്ല കട്ടിയുള്ള ഒരു പത്രം ചൂടാക്കി എണ്ണ ഒഴിച്ച് അരടീസ്പൂണ്‍ കടുക്, നാല് വറ്റല്‍ മുളക് രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് താളിക്കുക.
ഇതിലേക്ക് ഉപ്പും, മഞ്ഞള്‍ പൊടിയും ഇട്ട് പുരട്ടിവെച്ചിരിക്കുന്ന മാങ്ങ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് നേരം വഴറ്റുക.
ഇതിലേക്ക് അഞ്ച് ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ ഉലുവപ്പൊടി, ഒരു ടീസ്പൂണ്‍ കായപ്പൊടി, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റി (3 മിനിട്ട് ) ഒന്നര കപ്പ് പുളിവെള്ളം ഒഴിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മാങ്ങാ കഷണങ്ങള്‍ വെന്ത് ചാറാകുന്നതുവരെ ചെറിയ തീയില്‍ ഇട്ട് വേവിക്കുക.
മധുര മാങ്ങ അച്ചാര്‍ തയ്യാര്‍ 

സ്പൈസി ചിക്കന്‍ മജ്ബൂസ് spicy chicken majboos

spicy chicken majboos
ചിക്കന്‍ - 1 കിലൊ
ബസ്മതി അരി - ½ കിലോ 
സവോള - 2 എണ്ണം
ഇഞ്ചി - 1 എണ്ണം ( മീഡിയം വലുപ്പത്തില്‍ )
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 11/2 ടേബിള്‍ സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
പട്ട - 1 ചെറിയ കഷണം
ഗ്രാമ്പു - 3 എണ്ണം
ഏലക്ക - 4 എണ്ണം
ഡ്രൈ ലെമണ്‍ - 2 എണ്ണം
നെയ്യ് - 2 ടീസ്പൂണ്‍
എണ്ണ , ഉപ്പു - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി , ½ ടീസ്പൂണ്‍ ഗരം മസാല , ആവശ്യത്തിനു ഉപ്പു പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
അതിനു ശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവില്‍ വറുത്തെടുക്കുക.
അരി 20 മിനുട്ട് കുതിര്‍ക്കാന്‍ വെക്കുക .
ഡ്രൈ ലെമണ്‍ കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക.
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി വെക്കുക.
ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചെറുതായി വറുത്തു അതിലേക്കു ഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. സവാളയും കൂടി ചേര്‍ത്തു വഴറ്റുക. പച്ച മണം മാറിക്കഴിഞ്ഞു അരിഞ്ഞ തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക.
കുതിര്‍ന്ന ഡ്രൈ ലെമണ്‍ ഇതിലേക്ക് പതുക്കെ ചതച്ചു ചേര്‍ക്കുക.
ഇതിലേക്ക് ചിക്കന്‍ ക്യൂബ് , കുരുമുളക് ചതച്ചതും, ½ ടീസ്പൂണ്‍ ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് 6 ½ ഗ്ലാസ്‌ വെള്ളം ചേര്‍ത്തു തിളപ്പിക്കുക.
നന്നായി തിളക്കുമ്പോള്‍ അരി കഴുകി ഇടുക. അതിനൊപ്പം തന്നെ വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. തിളപ്പിക്കുക.
ചെറു തീയില്‍ 20 മിനുട്ട് വേവിക്കുക.
മല്ലിയില വിതറി ഇളക്കിയെടുക്കാം .

Monday, May 4, 2015

മത്തി റോസ്റ്റ് Fish Roast - Mathi/Sardine

chaala roast
ചേരുവകള്‍
മത്തി -8 എണ്ണം
സവാള -2
ഇഞ്ചി വെളുതുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 4-5
കുരുമുളക് ചതച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
ഉലുവപൊടി – ¼ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പു ,എണ്ണ – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി കഴുകിയതിനു ശേഷം ഇരു വശവും വരയുക
ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുതുള്ളി പേസ്റ്റ്, ഉപ്പു, മഞ്ഞള്‍പൊടി, ഉലുവപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളക് ചതച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് മീന്‍ വറുത്തു മാറ്റി വെയ്ക്കുക
ഇനി മസാല തയ്യാറാക്കുന്നതിനായി അതേ എണ്ണയില്‍ തന്നേ കറിവേപ്പില, പച്ചമുളക്,സവാള ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
അതിലേക്ക് ബാക്കി ഇരിക്കുന്ന കുരുമുളക് ചതച്ചത്,ഉപ്പു, എന്നിവ
ചേര്‍ത്ത് നന്നായി വീണ്ടും വഴറ്റുക .
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക .
പൊടിഞ്ഞു പോകാതെ നോക്കണം. 5 മിനുട്ട് മൂടി വച്ചു ചെറുതീയില്‍ വയ്ക്കുക.
മസാല എല്ലാം മീനില്‍ പിടിക്കുന്നതിനു വേണ്ടിയാണു .
അതിനു ശേഷം തീ അണക്കാം.
രുചികരമായ മത്തി റോസ്റ്റ് തയ്യാര്‍ .

Wednesday, April 22, 2015

ഉയർന്ന കൊളസ്ട്രോളുള്ള 10 ആഹാരപദാർഥങ്ങൾ


ശരീരത്തിലെ കൊളസ്ട്രോളിന്റെ ഉയർന്ന അളവ് ഇന്ന് ഒരു ജീവിത ശൈലീ രോഗമായി മാറിയിട്ടുണ്ട്. ശരീരത്തിന് കൊളസ്ട്രോൾ അത്യാവശ്യമായ ഘടകമാണെങ്കിലും അതിന്റെ ഉയർന്ന അളവ് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി നിരവധി മാരക രോഗങ്ങളിലേക്ക് നയിച്ചേക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് ഒരുദിവസം 300 മില്ലിഗ്രാം കൊളസ്ട്രോൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. ആഹാരക്കാര്യത്തിൽ ശ്രദ്ധിച്ചാൽ കോളസ്ട്രോൾ നിയന്ത്രിക്കാം. ഉയർന്ന കൊളസ്ട്രോളുള്ള 10 ആഹാരപദാർഥങ്ങൾ പരിചയപ്പെടാം.
1 മുട്ടയുടെ മഞ്ഞക്കരു
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ 210 മില്ലിഗ്രാം കൊളസ്ട്രോളുണ്ട്. ഒരു മുട്ടയിൽ 210 മില്ലിഗ്രാം മാത്രം. അതായത് മുട്ടയിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും മഞ്ഞക്കരുവിലാണ് അടങ്ങിയിരിക്കുന്നത്.
2 കരൾ
ഏത് ഇറച്ചിയാണെങ്കിലും കരൾ ഒഴിവാക്കുക. 100 ഗ്രാം ലിവർ ഇറച്ചിയിൽ 564 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
3 വെണ്ണ
100 ഗ്രാം വെണ്ണയിൽ 215 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂണിൽ 30 മില്ലി ഗ്രാമും
4 ചെമ്മീൻ
100 ഗ്രാം ചെമ്മീനിൽ 195 മില്ലി ഗ്രാം കൊളസ്ട്രോളുണ്ട്.
5 ചിക്കൻ
ചിക്കൻ തൊലികളഞ്ഞുമാത്രം ഉപയോഗിക്കുക. തൊലിയോടുകൂടിയ ഒരു കോഴിക്കാലിൽ ഒരു ബർഗറിലോ, ഒരു കപ്പ് ഐസ്ക്രീമിലോ ഉള്ളയത്ര കൊളസ്ട്രോളുണ്ട്.
6 ഫാസ്റ്റ്ഫുഡ്
ചിപ്സ്, ബിസ്കറ്റ്, കുക്കീസ് എന്നിവയിലെല്ലാം അമിതമായ തോതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ബിസ്കറ്റിൽ 172 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
7 പ്രോസസ് ചെയ്ത ഇറച്ചി
പ്രോസസ് ചെയ്ത ഇറച്ചിയിൽ അമിതമായ അളവിൽ കൊളസ്ട്രോളുണ്ട്. ഫ്രഷ് ആയ ഇറച്ചിമാത്രം ഉപയോഗിക്കുക
8 ചീസ് ബർഗർ
ഒരു ചീസ്ബർഗറിൽ 175 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
9 ചീസ്
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് പ്രോട്ടീനും ക്യാൽസിയവും പ്രധാനം ചെയ്യുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ടെങ്കിലും 100 ഗ്രാം ചീസിൽ 123 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
10 ഐസ്ക്രീം
കൊളസ്ട്രോൾ ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഐസ്ക്രീം. ഒരു കപ്പ് ഐസ്ക്രീമിൽ 50 മില്ലിഗ്രാം മുതൽ 200 മില്ലിഗ്രാം വരെ കൊളസ്ട്രോൾ ഉണ്ട്.