Friday, July 14, 2017

ടൊമാറ്റോ ഫിഷ് റോസ്റ്റ്


ചേരുവകള്‍ 

മീന്‍ (മുള്ളില്ലാത്തത്)- 250 ഗ്രാം
തക്കാളി- 2 എണ്ണം
സവാള- 1 എണ്ണം
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി- 8 അല്ലി
കറിവേപ്പില- 1 തണ്ട്
കശ്മീരി മുളക്‌പൊടി- 1 1/2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
എണ്ണ- 3 ടേബിള്‍സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് ചെറു തീയില്‍ വേവിക്കുക. ഇതി വെന്ത് കഴിഞ്ഞാല്‍ തുറന്ന് വെച്ച് വെള്ളം വറ്റുന്നത് വരെ ചെറു തീയില്‍ വേവിക്കുക....!!!

പൈനാപ്പിള്‍ അച്ചാർ

ചേരുവകൾ ,,,,,,,

പൈനാപ്പിള്‍ 1 എണ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 50
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 4 സ്പൂണ്‍
എണ്ണ അര കപ്പ്

ഉണ്ടാക്കേണ്ട വിധം ,,,,,,,

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക.എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് വഴറ്റുക.ഇതില്‍ മഞ്ഞള്‍പ്പൊടി,കായപ്പൊടി ചേര്‍ക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ഇടുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വിനാഗിരിയും ചേര്‍ക്കുക..
സ്വാദിഷ്ടമായ പൈനാപ്പിള്‍ അച്ചാർ റെഡി

പാലക്ക് പനീര്‍




ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്) -നൂറ്റമ്പത്ഗ്രാം
പാലക്ക് - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് - മുക്കാല്‍ സ്പൂണ്‍
പച്ചമുളക് പെയ്സ്റ്റ് - അരസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം

പാലക്ക്, ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് പെയ്സ്റ്റ് എന്നിവ കുക്കറില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് വെയ്ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവോള ഇട്ട് വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക് വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക് പനീരും പാലക്കും ഇട്ടിളക്കുക. പാലക് പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം

കശുമാങ്ങ അച്ചാർ




മുക്കാൽ പഴുപ്പായകശുമാങ്ങ അച്ചാർ ആക്കി വെച്ചിരുന്നു. കശുമാങ്ങ കഷ്ണങ്ങളാക്കി ഉപ്പും ,മത്തൾ പൊടിയും ,കായം പൊടിയും, മുളക് പൊടിയും ,ഉലുവ പൊടിയും, കടുക് പൊടിച്ചതും ചേർത്ത് വെച്ചതായിരുന്നു. ഇപ്പോൾ പാകം വന്ന് കഴിക്കാൻ പാകമായിട്ടുണ്ട്. രുചിയുള്ള അച്ചാറാണ്.

അടുക്കള സഹായി




അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ ചോറിനു നല്ല വെള്ള നിറം കിട്ടും.

മിക്‌സിയില്‍ തേങ്ങാപ്പീര നല്ലവണ്ണം അരയുന്നില്ലെങ്കില്‍ അല്‍പംവെള്ളം തളിച്ച് ഫ്രിഡ്ജില്‍ വെച്ച ശേഷം അരക്കുക.

അച്ചാര്‍ ഭരണിയില്‍ പൂപ്പലുണ്ടാകാതിരിക്കാന്‍ കടുകെണ്ണയും ഉപ്പും ചേര്‍ മിശ്രിതം ഭരണിയുടെ പുറത്ത് പുരട്ടിയാല്‍ മതി.

പാല്‍ തിളപ്പിക്കുന്ന സമയത്ത് ഒരു നുള്ള് സോഡിയം ബൈകാര്‍ബണേറ്റ് ചേര്‍ക്കൂ. പാല്‍ പിരിയുകയില്ല. കൂടാതെ ഉറയൊഴിച്ചാല്‍ നല്ല കട്ടിയുള്ള തൈര് കിട്ടുകയും ചെയ്യും .

മിക്‌സിയുടെ കീഴ്ഭാഗം അഴുക്കു പിടിച്ചാല്‍ നാരങ്ങ മുറിച്ചു തുടയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ട് തുടച്ചാല്‍ അഴുക്ക് മുഴുവന്‍ മാറും.

കേടാകാതിരിക്കാന്‍ ,,,,,

മല്ലിപ്പൊടി കേടാകാതിരിക്കാന്‍ അല്‍പം ഉപ്പു വിതറിയാല്‍ മതി.

ഒരു പാത്രത്തില്‍ മണ്ണെടുത്ത് നാരങ്ങയും ഇഞ്ചിയും പൂഴ്ത്തി വെച്ചാല്‍ കുറേക്കാലം കേടാവാതിരിക്കും.

പച്ചമുളക് ഒരുവശം കീറി ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ സൂക്ഷിച്ചാല്‍ ചീത്തയാവില്ല.

നെയ്യ് കേടുകൂടാതെ വളരെക്കാലമിരിക്കാന്‍ നെയ്പ്പാത്രത്തില്‍ അല്‍പം ശര്‍ക്കര ഇടുക.

വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരമിട്ടു വെച്ചാല്‍ കേടുകൂടാതെ കുറേക്കാലം നില്‍ക്കും.

കാന്താരി അച്ചാർ


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,

കാന്താരി മുളക് - രണ്ട്‌ കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട്‌ കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം ,,,,

ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി.
അതിലേക്കു കായവും ഉലുവയും ചേര്‍ക്കുക . കാന്താരിയും ചേര്‍ത്ത്ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്‍ക്കുക .കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം. കാ‍ന്താരി അച്ചാര്‍ തയ്യാര്‍. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി,

ചോക്കളേറ്റ് ഉണ്ടാക്കാം


how to make coclate
ചേരുവകള്‍ ,,,,,,

പഞ്ചസാര – 1 കപ്പ്
പാല്‍പ്പൊടി – 1 കപ്പ്
വെള്ളം – 1/2 കപ്പ്
കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
കാഷ്യൂനട്‌സ് – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം ,,,,,,

പാല്‍പ്പൊടിയും കൊക്കോ പൗഡറും യോജിപ്പിച്ച് അരിക്കുക. വെള്ളം ചൂടാക്കിയ ശേഷം പഞ്ചസാര ചേര്‍ത്ത് നൂലു പോലെ പാനിയാക്കുക. തീ അണച്ച ശേഷം നെയ്യ് ചേര്‍ത്ത് കാഷ്യൂനട്‌സും പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം എണ്ണമയമുള്ള പാത്രത്തിലേക്ക് മാറ്റാം. ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്തശേഷം തണുക്കാന്‍ വെയ്ക്കുക.