Friday, July 14, 2017

കാന്താരി അച്ചാർ


ആവശ്യമുള്ള സാധനങ്ങള്‍ ,,,,,

കാന്താരി മുളക് - രണ്ട്‌ കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട്‌ കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം ,,,,

ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി.
അതിലേക്കു കായവും ഉലുവയും ചേര്‍ക്കുക . കാന്താരിയും ചേര്‍ത്ത്ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്‍ക്കുക .കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം. കാ‍ന്താരി അച്ചാര്‍ തയ്യാര്‍. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി,

ചോക്കളേറ്റ് ഉണ്ടാക്കാം


how to make coclate
ചേരുവകള്‍ ,,,,,,

പഞ്ചസാര – 1 കപ്പ്
പാല്‍പ്പൊടി – 1 കപ്പ്
വെള്ളം – 1/2 കപ്പ്
കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
കാഷ്യൂനട്‌സ് – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം ,,,,,,

പാല്‍പ്പൊടിയും കൊക്കോ പൗഡറും യോജിപ്പിച്ച് അരിക്കുക. വെള്ളം ചൂടാക്കിയ ശേഷം പഞ്ചസാര ചേര്‍ത്ത് നൂലു പോലെ പാനിയാക്കുക. തീ അണച്ച ശേഷം നെയ്യ് ചേര്‍ത്ത് കാഷ്യൂനട്‌സും പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം എണ്ണമയമുള്ള പാത്രത്തിലേക്ക് മാറ്റാം. ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്തശേഷം തണുക്കാന്‍ വെയ്ക്കുക.

Saturday, July 1, 2017

പനീർ വട



ആവശ്യമുള്ള സാധനങ്ങൾ :-
പനീർ - 100gm
കാപ്സിക്കം - 1 വലുത് 
കാബേജ് - 50 gm
സവാള - 2 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ചെറിയ കഷണം
കറി വേപ്പില - 3 തണ്ട്
സൂചി റവ - 3 ടേബിൾ സ്പൂണ്‍
കടല പൊടി - 6 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
കായ പൊടി - ഒരു നുള്ള്
മുളക് പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -

ഉണ്ടാക്കുന്ന വിധം :-
കാപ്സിക്കം , കാബേജ് , സവാള , പച്ചമുളക് , ഇഞ്ചി , കറി വേപ്പില ഇവ ചെറുതായി അരിഞ്ഞെടുക്കുക (എത്ര പൊടി ആകുന്നോ അത്രേം നല്ലത് )
പനീർ കൈ കൊണ്ട് നല്ല വണ്ണം ഉടയ്ക്കുക (പനീർ ഫ്രിഡ്ജിൽ നിന്നും എടുത്താണെങ്കിൽ തണുപ്പ് മാറിയതിന് ശേഷം മാത്രം ഉടയ്ക്കുക )
വെളിച്ചെണ്ണ ഒഴികെ ഉള്ള എല്ലാ സാധനങ്ങളും ഒന്നിച്ച് നല്ല വണ്ണം കൈ കൊണ്ട് കുഴയ്ക്കുക വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക വടയുടെ പരുവത്തിന് കുഴച്ച് 5 മിനിറ്റ് വെയ്ക്കുക

വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ചെറുതായി പരത്തി മോരിച്ചെടുക്കുക
പനീർ വട:-

ആവശ്യമുള്ള സാധനങ്ങൾ :-
പനീർ - 100gm
കാപ്സിക്കം - 1 വലുത്
കാബേജ് - 50 gm
സവാള - 2 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ചെറിയ കഷണം
കറി വേപ്പില - 3 തണ്ട്
സൂചി റവ - 3 ടേബിൾ സ്പൂണ്‍
കടല പൊടി - 6 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
കായ പൊടി - ഒരു നുള്ള്
മുളക് പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -

ഉണ്ടാക്കുന്ന വിധം :-
കാപ്സിക്കം , കാബേജ് , സവാള , പച്ചമുളക് , ഇഞ്ചി , കറി വേപ്പില ഇവ ചെറുതായി അരിഞ്ഞെടുക്കുക (എത്ര പൊടി ആകുന്നോ അത്രേം നല്ലത് )
പനീർ കൈ കൊണ്ട് നല്ല വണ്ണം ഉടയ്ക്കുക (പനീർ ഫ്രിഡ്ജിൽ നിന്നും എടുത്താണെങ്കിൽ തണുപ്പ് മാറിയതിന് ശേഷം മാത്രം ഉടയ്ക്കുക )
വെളിച്ചെണ്ണ ഒഴികെ ഉള്ള എല്ലാ സാധനങ്ങളും ഒന്നിച്ച് നല്ല വണ്ണം കൈ കൊണ്ട് കുഴയ്ക്കുക വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക വടയുടെ പരുവത്തിന് കുഴച്ച് 5 മിനിറ്റ് വെയ്ക്കുക

വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ചെറുതായി പരത്തി മോരിച്ചെടുക്കുക

തേങ്ങാ ചേർത്ത ചൂരമീൻ കറി


ചൂര -അര കിലോ
തേങ്ങ -3 പിടി 
പച്ച മുളക് -3
തക്കാളി -1(മുരിങ്ങക്ക ഇട്ട് വക്കുന്നതാണ് കൂടുതല്‍ ടേസ്റ്റ് )
ഇഞ്ചി -ഒരു ചെറിയ പീസ് 
പുളി -ആവശ്യത്തിന് (വാളന്‍ പുളി )
മുളക് പൊടി -2 സ്പൂണ്‍ (കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം)
മല്ലി പൊടി - 1/2 സ്പൂണ്‍ (ചിലര്‍ മുളക് പൊടിയുടെ നേര്‍ പകുതി മല്ലിപൊടി ചേര്‍ക്കും ഞാന്‍ മല്ലി കുറച്ച് ആണ് ചേര്‍ത്തെ. )
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍ 
ഉലുവ പൊടി -കാല്‍ സ്പൂണ്‍ 
ഉപ്പ് -ആവശ്യത്തിന് 

ഒരു ചീനചട്ടിയില്‍ മുളക് പൊടി,മല്ലി പൊടി ,ഉലുവ പൊടി എന്നിവ ചെറു തീയില്‍ ചൂടാക്കുക എണ്ണ ചേര്‍ക്കണ്ട.ബ്രൗണ്‍ നിറം ആകുബോള്‍ ഓഫ് ചെയ്യുക.തണുത്ത ശേഷം ചൂടാക്കിയ പൊടികളും തേങ്ങ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഒരു മണ്‍ചട്ടിയില്‍ ഈ അരപ്പും തക്കാളി ,രണ്ടായി കീറിയ പച്ച മുളക്,ഇഞ്ചി ചെറുതായി അരിഞ്ഞതും മീന്‍ വേകാന്‍ വേണ്ട വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി വക്കുക .ഇതിലേക്ക് കഴുകി വൃത്തിയാക്കി കഷ്ണിച്ചു വച്ച മീന്‍ ചേര്‍ക്കുക .നന്നായി വെട്ടിതിളക്കുന്ന വരെ ഹൈ ഫ്ലൈമിലും അതു കഴിഞ്ഞ് ലോ ഫ്ലൈമിലും ഇട്ട് വേവിക്കുക.കറി കട്ടി ആകുബോള്‍ കുറച്ച് വെളിച്ചെണ്ണ മുകളില്‍ ഒഴിച്ച് കറി വേപ്പിലയും ചേര്‍ക്കുക .
പുളി ഞാന്‍ തേങ്ങ അരക്കുബോള്‍ അരച്ചെടുക്കുകയാണ് ചെയ്യുക .വെള്ളത്തില്‍ കുതിത്ത് പുളി പിഴിഞ്ഞ് മീന്‍ വേവിക്കുന്ന സമയത്തും ചേര്‍ക്കാം.സ്പൂണ്‍ ഇട്ട് ഇളക്കാതെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഒരു തുണി കൊണ്ട് ചട്ടി പിടിച്ച് ഒന്ന് കറക്കുന്നതാവും നല്ലത് അപ്പോ മീന്‍ പൊടിയത്തില്ല.

Thursday, March 9, 2017

ചിക്കന്‍ ഡ്രൈഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍:

ചിക്കന്‍- അരക്കിലോ

മുളക് പൊടി- 2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

ഇഞ്ചി, വെളുത്തുള്ളി,

പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍

ചെറുനാരങ്ങ- ഒന്ന്

കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം

കറിവേപ്പില- 2 തണ്ട്

വെളിച്ചെണ്ണ- ആവശ്യത്തിന്

കുരുമുളക്: അല്പം

തയ്യാറാക്കുന്ന വിധം:

ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക.

അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.