|
cabbage thoran |
ആവശ്യമുള്ള സാധനങ്ങള്‍ കാബേജ് (അരിഞ്ഞത്) -500ഗ്രാംതേങ്ങ -ഒരു പകുതി (ചിരകിയത്)പച്ചമുളക് -നാലെണ്ണം(നെടുകെ പിളര്ന്നഞത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ട് തണ്ട്
മഞ്ഞള്‍ -പാകത്തിന്
കടുക് -25ഗ്രാം
വറ്റല്‍ മുളക് -രണ്ടെണ്ണം
ഉഴുന്നുപരിപ്പ് -അര സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേര്ത്ത്് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേര്ത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂന്നു മിനുറ്റിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂര്ണ്ണുമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക
ആവശ്യമുള്ള സാധനങ്ങള്അവിയലിന് സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ പച്ചമുളക് - 8-10 എണ്ണം.തേങ്ങ ചിരകിയത് - ആവശ്യത്തിന് വേണം. പിശുക്ക് പാടില്ല.
പുളി - ആവശ്യത്തിന്. പുളിക്ക് പകരം തൈരോ, മാങ്ങയോ ഉപയോഗിക്കാം.
ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ഒക്കെ ആവശ്യം പോലെ
ഉണ്ടാക്കുന്ന വിധം
പച്ചക്കറികള്‍ എല്ലാം കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക (കുക്കറില്‍ വേവിയ്ക്കരുത്). ഒന്നു ചൂടായാല്‍ പുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കികൊടുക്കുക. തേങ്ങ ജീരകം ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കില്‍ വെള്ളം ചേര്‍ക്കാതെ ഒന്നു തിരിച്ചെടുത്താല്‍ മതിയാവും.
കഷ്ണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.
|
chicken ularthiyad |
ചിക്കന്‍ - അര കിലോ സവാള – ഒരെണ്ണം തക്കാളി – ഒരെണ്ണം
മഞ്ഞള്‍ പൊടി - ഒരു നുള്ള്
മുളക് പൊടി – ഒരു സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
വറ്റല്‍ മുളക് - നാല്
കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍
എണ്ണ - പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
ഇഞ്ചി ( അരിഞ്ഞത് ) - ഒരു ചെറിയ കഷ്ണം
ചിക്കന്‍ മസാല - അര ചെറിയ സ്പൂണ്‍
ഉലുവപ്പൊടി - അര ചെറിയ സ്പൂണ്‍
ജീരക പൊടി - ഒരു നുള്ള്
മല്ലി ഇല – ആവശ്യത്തിന്
ഉപ്പു – പാകത്തിന്
ചെയ്യുന്ന രീതി:-
ചിക്കന്‍ വൃത്തിയാക്കി , ചെറു കഷണങ്ങള്‍ ആക്കിയതിനുശേഷം ഉപ്പ് , മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ഇറച്ചി ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചെറു തീയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക , വറ്റല്‍ മുളകും, കുരുമുളകുപൊടിയും, മുളക് പൊടിയും ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഒന്ന് പൊടിച്ചെടുക്കുക വീണ്ടും എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം സവാള അരിഞ്ഞതും കറിവേപ്പില, ഇഞ്ചി, ഗരം മസാല, മല്ലിപൊടി, ഉലുവപൊടി, ജീരകപോടി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴണ്ട് വരുമ്പോള് പൊടിച്ചു വെച്ച മസാല കൂട്ട് ചേര്‍ക്കുക വീണ്ടും അരിഞ്ഞു വെച്ച തക്കാളിയും വറുത്ത് വെച്ച ചിക്കനും ഇട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി വഴറ്റി എടുക്കുക.. ഇതിലേക്ക് ഒരല്‍പം തേങ്ങാപാല്‍ ഒഴിച്ച് ചെറു തീയില്‍ ഉലര്‍ത്തി അരിഞ്ഞു വെച്ച മല്ലിയില ചേര്‍ത്ത് വാങ്ങുക..