തുവര അല്ലെങ്കില്‍ ചെറുപയര്‍ പരിപ്പ്- ഒരു കപ്പ് (Dal Parippu)
വെള്ളം- കട്ടിയായി കുറുകാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
നെയ്യ്- രണ്ടു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പരിപ്പ് ചെറുതായി ഒന്ന് വരുത്ത ശേഷം കഴുകിയെടുക്കുക. എന്നിട്ട് പരിപ്പിന് മുകളില്‍ വെള്ളം നില്ക്കുണന്ന വിധത്തില്‍ അര ടീസ്പൂണ്‍ മഞ്ഞ പൊടി ഇട്ടു വേവിക്കുക. വെള്ളം തിളക്കുമ്പോള്‍ തീ കുറക്കണം. (വെള്ളം കുറയുന്നതിന് അനുസരിച്ച് മാത്രം ഒഴിച്ചാല്‍ മതി. കൂടുതല്‍ ആയി പോവരുത്.) ചെറുതീയില്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും നെയ്യും ചേര്ത്ത്് നന്നായി ഇളക്കുക. കട്ടി പരിപ്പ് കറി റെഡി.
-------------------------------------------
പരിപ്പ്
ആവശ്യമുള്ള സാധനങ്ങള്
ചെറുപരിപ്പ് -250ഗ്രാം
പച്ചമുളക് -4എണ്ണം
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -പാകത്തിന്
തേങ്ങ -ഒരുമുറി
ജീരകം -കാല്‍ സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം ചെറുപരിപ്പ് പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്ത്ത് നന്നായി അരയ്ക്കുക. പരിപ്പ് വേവിച്ചതിലേയ്ക്കു അരപ്പ് ചേര്ക്കു ക. അരപ്പു വെന്തു കഴിയുമ്പോള്‍ കറിവേപ്പില ഇട്ട് വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നുമിറക്കുക.