Tuesday, August 25, 2015

മസാല ഇടിയപ്പം Masala idiayappam



ആവശ്യമുള്ള സാധനങ്ങൾ :-
1.
ഇടിയപ്പം - 1 കപ്പ്‌ 
സവാള - 1 എണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 tsp
തക്കാളി - 1 എണ്ണം ചെറുതായി അറിഞ്ഞത്
മഞ്ഞൾ പൊടി - 1 നുള്ള്
മുളക് പൊടി - 1/2 tsp
ഗരം മസാല - 1/2 tsp
മല്ലി ഇല അരിഞ്ഞത് - 1 tbsp
ഉപ്പ് ആവശ്യത്തിന്
2.
വെളിച്ചെണ്ണ - 2tsp
ജീരകം - 1/2 tsp
കറുവ പട്ട - 1/4 ഇഞ്ച്‌ കഷണം
ഗ്രാമ്പൂ - 2 എണ്ണം
കറി വേപ്പില - 1 തണ്ട്
ഇടിയപ്പം ചെറുതായി ഉടച്ചു എടുക്കുക , രണ്ടാമത്തെ ചേരുവകൾ എണ്ണ ചൂടാക്കി അതിൽ മൂപ്പികുക അതിലേയ്ക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് , സവാള , ഇട്ട് വഴറ്റുക , തക്കാളി ഇടുക , മഞ്ഞൾ പൊടി,മുളക് പൊടി , ഗരം മസാല , ഉപ്പ് ഇവ ചേർത്ത് ഇളക്കുക പാകം ശരി ആയാൽ ഇടിയപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി , മുകളിൽ മല്ലി ഇല വിതറുക , ഇനി ചൂടോടെ കഴിച്ചോളു - 2 പേർക്ക് കഴിക്കാം

Monday, August 24, 2015

അവിയൽ avial


ഓണം സ്പെഷ്യൽ:-
രുചിയും, പാകവും ഒത്ത് കിട്ടിയാൽ അവിയലിനോളം സ്വാദിഷ്ടമായ മറ്റൊരു കറി ഇല്ലാന്ന് തന്നെ പറയാം.പച്ചകറികളും ,അരപ്പും ചേർന്ന മണവും,പച്ചവെള്ളിച്ചെണ്ണയുടെ മണവും കൂടി ആകുമ്പോൾ അവിയലിന്റെ മണം കൊണ്ട് മാത്രം ചോറുണ്ണാം അതാണു നാടൻ അവിയലിന്റെ ഒരു സവിശെഷത. രുചിയിൽ മാത്രം അല്ല ,പോഷക സമ്പുഷ്ടവും ആണു നമ്മുടെ ഈ നാടൻ കറി.
അവിയലിനു സാധാരണ ചേർക്കുന്ന പച്ചകറികൾ ,പച്ചകായ,ചേന,വെള്ളരി,മുരിങ്ങക്ക,അച്ചിങ്ങ പയർ,ക്യാരറ്റ്,മത്തങ്ങ,പടവലം,ബീൻസ്,തുടങ്ങിയവ ഒക്കെ ആണു...നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചകറികൾ എടുക്കാം.ഞാൻ ഉണ്ടാക്കിയത് പറയാം.
പച്ചകായ, ചേന,അച്ചിങ്ങ,ക്യാരറ്റ്,മുരിങ്ങക്ക,വെള്ളരി ഇത്രെം ആണു എടുതെ. എല്ലാം നീളത്തിൽ അരിഞ്ഞ് വക്കുക. 5 റ്റീകപ്പ് പച്ചകറികൾ ഉണ്ടായിരുന്നു.
പച്ചകറികൾ,1/2 റ്റീസ്പൂൺ മഞ്ഞൾപൊടി,1/2 റ്റീസ്പൂൺ മുളക് പൊടി(optional), പാകതിനു ഉപ്പ് ,വളരെ കുറച്ച് വെള്ളം എന്നിവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
പ്രെത്യേകം ശ്രദ്ധിക്കെണ്ട കാര്യം വെള്ളം കൂടരുത്.കാരണം പച്ചകറികൾ വെന്ത് അതിൽ നിന്നുള്ള വെള്ളവും ഇറങ്ങും,അപ്പൊ വെള്ളം ഒരുപാട് ആകും. അവിയൽ വെള്ളം ഉള്ളതായി പൊകും അപ്പൊ.
2.5 റ്റീകപ്പ് തേങ്ങ,2 നുള്ള് ജീരകം,4 പച്ചമുളക്,2 നുള്ള് മഞ്ഞൾപൊടി ഇവ മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക.അരകല്ലിൽ ചെയ്യാൻ പറ്റിയാൽ എറ്റവും നന്ന്,അതു അവിയലിന്റെ രുചി കൂട്ടും.
പച്ചകറികൾ വെന്ത് വെള്ളം ഒക്കെ വലിഞ്ഞ് കഴിയുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി ,പുളിക്കായി 4-5 റ്റീസ്പൂൺ തൈരും കൂടി ചേർത്തി ഇളക്കി,എല്ലാം കൂടി കൂട്ടി വച്ച് 3 മിനുറ്റ് കൂടി വേവിക്കുക.
തൈരിനു പുളി കൂടുതൽ ആണെങ്കിൽ അളവ് കുറക്കാം.ഇനി തൈരിനു പകരം നല്ല പുളിയുള്ള മാങ്ങയൊ,കുറച്ച് വാളൻ പുളി വെള്ളമൊ ചേർത്താലും മതി. എനിക്ക് തൈരു ചെർക്കുന്നതാണ് ഇഷ്ടം അതാണു തൈരു ഉപയൊഗിച്ചെ.
ഇനി തീ ഓഫ് ചെയ്ത് ,4 റ്റീസ്പൂൺ പച്ചവെള്ളിച്ചെണ്ണ,2 തണ്ട് കറിവേപ്പില,ഇവ ചേർത്ത് ഇളക്കി,5 മിനുറ്റ് അടച്ച് വച്ച് ,ശെഷം തുറന്ന് ഉപയോഗിക്കാം.രുചികരമായ അവിയൽ തയ്യാർ.