Wednesday, April 22, 2015

ഉയർന്ന കൊളസ്ട്രോളുള്ള 10 ആഹാരപദാർഥങ്ങൾ


ശരീരത്തിലെ കൊളസ്ട്രോളിന്റെ ഉയർന്ന അളവ് ഇന്ന് ഒരു ജീവിത ശൈലീ രോഗമായി മാറിയിട്ടുണ്ട്. ശരീരത്തിന് കൊളസ്ട്രോൾ അത്യാവശ്യമായ ഘടകമാണെങ്കിലും അതിന്റെ ഉയർന്ന അളവ് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി നിരവധി മാരക രോഗങ്ങളിലേക്ക് നയിച്ചേക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് ഒരുദിവസം 300 മില്ലിഗ്രാം കൊളസ്ട്രോൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. ആഹാരക്കാര്യത്തിൽ ശ്രദ്ധിച്ചാൽ കോളസ്ട്രോൾ നിയന്ത്രിക്കാം. ഉയർന്ന കൊളസ്ട്രോളുള്ള 10 ആഹാരപദാർഥങ്ങൾ പരിചയപ്പെടാം.
1 മുട്ടയുടെ മഞ്ഞക്കരു
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ 210 മില്ലിഗ്രാം കൊളസ്ട്രോളുണ്ട്. ഒരു മുട്ടയിൽ 210 മില്ലിഗ്രാം മാത്രം. അതായത് മുട്ടയിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും മഞ്ഞക്കരുവിലാണ് അടങ്ങിയിരിക്കുന്നത്.
2 കരൾ
ഏത് ഇറച്ചിയാണെങ്കിലും കരൾ ഒഴിവാക്കുക. 100 ഗ്രാം ലിവർ ഇറച്ചിയിൽ 564 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
3 വെണ്ണ
100 ഗ്രാം വെണ്ണയിൽ 215 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂണിൽ 30 മില്ലി ഗ്രാമും
4 ചെമ്മീൻ
100 ഗ്രാം ചെമ്മീനിൽ 195 മില്ലി ഗ്രാം കൊളസ്ട്രോളുണ്ട്.
5 ചിക്കൻ
ചിക്കൻ തൊലികളഞ്ഞുമാത്രം ഉപയോഗിക്കുക. തൊലിയോടുകൂടിയ ഒരു കോഴിക്കാലിൽ ഒരു ബർഗറിലോ, ഒരു കപ്പ് ഐസ്ക്രീമിലോ ഉള്ളയത്ര കൊളസ്ട്രോളുണ്ട്.
6 ഫാസ്റ്റ്ഫുഡ്
ചിപ്സ്, ബിസ്കറ്റ്, കുക്കീസ് എന്നിവയിലെല്ലാം അമിതമായ തോതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ബിസ്കറ്റിൽ 172 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
7 പ്രോസസ് ചെയ്ത ഇറച്ചി
പ്രോസസ് ചെയ്ത ഇറച്ചിയിൽ അമിതമായ അളവിൽ കൊളസ്ട്രോളുണ്ട്. ഫ്രഷ് ആയ ഇറച്ചിമാത്രം ഉപയോഗിക്കുക
8 ചീസ് ബർഗർ
ഒരു ചീസ്ബർഗറിൽ 175 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
9 ചീസ്
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് പ്രോട്ടീനും ക്യാൽസിയവും പ്രധാനം ചെയ്യുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ടെങ്കിലും 100 ഗ്രാം ചീസിൽ 123 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
10 ഐസ്ക്രീം
കൊളസ്ട്രോൾ ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഐസ്ക്രീം. ഒരു കപ്പ് ഐസ്ക്രീമിൽ 50 മില്ലിഗ്രാം മുതൽ 200 മില്ലിഗ്രാം വരെ കൊളസ്ട്രോൾ ഉണ്ട്.