Saturday, May 20, 2017
Thursday, March 9, 2017
ചിക്കന്‍ ഡ്രൈഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍:
ചിക്കന്‍- അരക്കിലോ
മുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ- ഒന്ന്
കൊണ്‍ഫ്ളോര്‍ര്‍- 50ഗ്രാം
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
കുരുമുളക്: അല്പം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക.
അതിനു ശേഷം കോണ്‍ഫ്ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.
Sunday, December 4, 2016
Saturday, December 3, 2016
കാരറ്റ് ബർഫി carat burfi
![]() |
| carat burfi |
തയ്യാറാക്കുന്ന വിധം :
ഒരു പാനിൽ 250 ഗ്രാം കാരറ്റ് ഗ്രേറ്റ് ചെയ്ത് 1/2 കപ്പ് മിൽക്ക് ചേർത്ത് വേവിക്കുക.
കാരറ്റ് പകുതി വേവാകുമ്പോൾ 1/2 കപ്പ് മിൽക്കും 1/3 കപ്പ് സുഗറുംചേർത്ത് വേവിക്കുക. വറ്റിത്തുടങുമ്പോൾ 4 സ്പൂൺ നെയ്യ് അൽപാൽപമായി ചേർക്കുക. ഇതിലേക്ക് 2 വലിയ സ്പൂൺ മിൽക്ക് പൗഡർ അൽപം വെള്ളത്തിൽ കലക്കി ചേർക്കുക. ഒരു ടീസ്പൂൾ പനിനീരും ചേർത്ത് ഉരുണ്ട് വരുന്ന പരുവത്തിലാകുമ്പോൾ നെയ്യ് തടവിയ പളേറ്റിലേക്ക് മാറ്റി അമർത്തുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് തണുപ്പിച്ചും കഴിക്കാം.....!
ചിക്കൻ സമൂസ chicken samoosa
1. ചിക്കൻ - 5 പീസ്
2. സവാള - 2 എണ്ണം
3. പച്ചമുളക് - 2
4. മല്ലിയില - കുറച്ച്
5. വെളുത്തുള്ളി - 7 അല്ലി
6. ഇഞ്ചി - ചെറിയ കഷ്ണം
7. ഉപ്പ് - ആവശ്യത്തിനു
8. മഞ്ഞൾ പൊടി - കുറച്ച്
9. കുരുമുളക് - പൊടി
10. ഓയിൽ
11. സമൂസ ഷീറ്റ്
തയ്യാറാക്കുന്ന വിധം :
ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മിക്സിയിൽ അടിച്ചു എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി, അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേർത്ത് മിക്സ് ചെയ്യുക. സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ് അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ....!

