Friday, June 19, 2015

കോഴിക്കോടന്‍ ചിക്കൻ ബിരിയാണി kozhikodan chicken biriyani

kozhikodan chicken biriyani
kozhikodan chicken biriyani

1.ബസ്മതി അരി – ഒരു കിലോ
2.നെയ്യ് – 250 ഗ്രാം
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം
7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍
8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌
9.വെള്ളം -ആവശ്യത്തിന്
10.ഉപ്പ് – പാകത്തിന്
11.കോഴി ഇറച്ചി – ഒരു കിലോ
12.പച്ചമുളക് – 100ഗ്രാം
13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍
15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍
16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )
17.തൈര് – ഒരു കപ്പ്‌
18. ഏലക്ക -6
ജാതിക്ക -കാല്‍ കഷണം
ജാതിപത്രി -ഒരു വലിയ സ്പൂണ്‍
ഗ്രാമ്പൂ -4
പട്ട -1
പെരുംജീരകം-ഒരു വലിയ സ്പൂണ്‍
( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)
19.മുട്ട പുഴുങ്ങിയത് – രണ്ട്
20.ഉപ്പ് – പാകത്തിന്
21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍
മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍
മുളക് പൊടി – ഒരു ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
22.കറി വേപ്പില - ഒരു തണ്ട്
23.മല്ലിയില അരിഞ്ഞത് – കുറച്ചു
തയ്യാറാക്കുന്ന വിധം
*ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )
*ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).
*അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .
*ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .
*അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത് മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )
*അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .
*ഒരു ബിരിയാണി ചെമ്പില്‍ അല്പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.
*ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .
*ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .
*ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )
*ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .
*തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ് 

മുട്ട വറുത്തത്


തേങ്ങ തിരുമ്മിയത്‌ - 1 ടി കപ്പ്‌
കൊച്ചുള്ളി അരിഞ്ഞത് - 1 ടി കപ്പ്‌ 
ഇഞ്ചി - 1/4 ഇഞ്ച്‌ കഷണം കൊത്തി അരിഞ്ഞത് 
പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത് (കാന്താരി മുളക് ചേര്ക്കാം, പര്യംപുറത്തെ കാന്താരി ചെടിയിൽ മുളക് ഇല്ലാത്തപ്പോൾ കുഞ്ഞമ്മാമ്മാച്ചി കുരുമുളക് അരകല്ലിൽ വച്ച് ഇടിച്ചു പൊടിച്ചും ചേർക്കാറുണ്ട്, വറ്റൽ മുളക് കുത്തിപൊടിച്ചും ചേർക്കാറുണ്ട്)
കറിവേപ്പില - 4-5 ഇതൾ ചെറുതായി അരിഞ്ഞത്

ഇനി ഇതെല്ലാം, കുഞ്ഞമ്മാമ്മച്ചിയെ മനസ്സില് ധ്യാനിച്ച് മേലെ വിവരിച്ചപോലെ ഞെരടി ചേർക്കുക (കാക്കയോടും പൂച്ചയോടുമുള്ള ഡയലോഗുകൾ പറയാൻ മറക്കരുത് - രുചി കൂടും)

ഇതിലേക്ക് രണ്ടു മുട്ട ഉടച്ചു ചേർത്ത് ഞെരടി ചേർക്കുക. ഉപ്പു ആവശ്യത്തിനു ചേർത്ത് നന്നായി തിരുമ്മി ഞെരടി യോജിപ്പിക്കുക. തേങ്ങയും ഉള്ളിയും മറ്റും നന്നായി ഒതുങ്ങി നയന്നു വരും. മുട്ട ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നില്ല - ഒരു നനവ്‌ മാത്രമേ കാണൂ.

ദോശകല്ല്‌ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കി എണ്ണമയം പുരട്ടുക.
തീ കുറച്ചു മുട്ട മിശ്രിതം ഒരു അട പോലെ നിരത്തുക.എന്നിട്ട് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി വെച്ച് ചെറുതീയിൽ വേവിക്കുക.

ഇനി മൂടി തുറന്നു തീ കൂട്ടി വെച്ച് മൊരിക്കുക (ആവിയിൽ ഇരുന്നു മുട്ട അട വാടി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് - ഇതോടെ താഴ്വശം വീണ്ടും മൊരിഞ്ഞു ബലക്കും) ഇനി ഒരു നല്ല വീതിയുള്ള ചട്ടുകം കൊണ്ട് മുട്ട തിരിച്ചിടാം.

ഒരു ടി സ്പൂണ്‍ എണ്ണ ചുറ്റിനും ഇറ്റിച്ചു നന്നായി മൊരിക്കുക - ഇനി ചെറിയ കഷണങ്ങൾ ആയി മുറിച്ചു പിഞ്ഞാണത്തിൽ നിരത്തുക

അടൂക്കള രഹസ്യങ്ങള്‍ kitchen secrets

kitchen secrets
1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.
2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.
3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.
4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.
5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.
6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.
7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.
8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.
9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല
10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.
11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.
12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക
13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി
14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി
15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .
16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി
17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും
18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും
19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.
20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല
21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി
22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.
23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.
24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.
25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.
26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.
27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും

Wednesday, May 27, 2015

ഫിഷ്‌ മോളി fish molee

fish molee
മീന്‍ :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
നാരങ്ങാനീര് :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്
മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .
സവാള :- രണ്ടു :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളിയ രിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല്‍ :- ഒന്നര കപ്പ്‌
ഒന്നാം പാല്‍ : അരകപ്പ്‌
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ടു തണ്ട്
എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.

Sunday, May 24, 2015

ഉള്ളി ചമ്മന്തി ulli chammanthi

 ulli chammanthi
 ulli chammanthi

വേണ്ട സാധനങ്ങള്‍
കുഞ്ഞുള്ളി - 15 എണ്ണം
വറ്റല്‍ മുളക് - - 10 എണ്ണം
കറിവേപ്പില - കുറച്ചു ഇലകള്‍
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ്- പാകത്തിന്
ഉണ്ടാക്കുന്നത്‌ :
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക...ഒരു ബൌളിലെക്ക് മാറ്റി ഉപ്പ് പാകം ആണോന്നു നോക്കി കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് എരിവു നമുക്ക് കഴിയ്ക്കുവാന്‍ തക്ക പാകത്തില്‍ ആക്കുക..
ചൂട് ദോശ / ഇഡ്ഡലി / അപ്പം എന്തിന്റെ കൂടെ വേണേലും കഴിയ്ക്കാം....
ഇനി വരെ ഒരു കാര്യം ചൂട് ചോറിന്റെ കൂടെ ഒരു നുള്ള് ചമ്മന്തി കൂട്ടി കഴിച്ചാല്‍ പ്രത്യേക ഒരു രുചിയാണ്....

ചിക്കന്‍ ഉലര്‍ത്തിയത് chicken ularthiyad

chicken ularthiyad
chicken ularthiyad

ആവശ്യമായവ:
• ചിക്കന്‍ - ഒരു കിലോ
• സവാള – ഒന്നര
• മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
• മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
• മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
• കുരുമുളകു പൊടി - 1/2 ടേബിള്‍ സ്പൂണ്‍
• ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
• പെരുംജീരകം - 1/2 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില - രണ്ട് തണ്ട്
• പച്ചമുളക് – 2 • തക്കാളി - 1 വലുത്
• ഇഞ്ചി - ഒരു ചെറിയ കഷ്ണം
• വെളുത്തുള്ളി - 7 അല്ലി
• കടുക് മല്ലി ഇല – ആവശ്യത്തിന്
• വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്
പാചകം ചെയ്യുന്ന വിധം:
1. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞള്‍പൊടിയും ഉപ്പും കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കുറച്ചു മുളക് പൊടിയും ചേര്‍ത്തു അര മണിക്കൂര്‍ വെയ്ക്കുക.
2. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്.
3. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
4. നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക..അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീയണയ്ക്കുക .ചിക്കന്‍ ഉലര്‍ത്തിയത് തയ്യാര്‍..............
6. മല്ലിയില വിതറിയോ കറിവേപ്പില വറത്തിട്ടോ അലങ്കരിയ്ക്കാം.
വാല്‍ക്കഷണം :
മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം,അവരവരുടെ ഇഷ്ടം അനുസരിച്ചു എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ചിക്കന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് മസാല തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കുക. ചിക്കന്‍ വറത്ത എണ്ണയില്‍ തന്നെ മസാലക്കൂട്ട് വഴട്ടുന്നതാണ് നല്ലത്.

കേരള മിക്സ്ചർ kerala mixture

kerala mixture
kerala mixture
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് - 3 ഗ്ലാസ്,
അരിപ്പൊടി - അര ഗ്ലാസ്,
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ,
കായം പൊടി - ആവശ്യത്തിന്,
മുളകുപൊടി - ആവശ്യത്തിന്,
കറിവേപ്പില, ഉപ്പ് - പാകത്തിന്,
അവിൽ - അര ഗ്ലാസ്
പൊട്ടുകടല - ഒരു പിടി,
കപ്പലണ്ടി - രണ്ടു പിടി,
വറുക്കാനാവശ്യമായ വെളിച്ചെണ്ണ,
സേവനാഴി
ഉണ്ടാക്കുന്ന വിധം:
കടലമാവും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. ഇതില്‍ ഒരു തവിയോളം മാവ് മാറ്റിവെക്കണം . ബൂന്ദി ഉണ്ടാക്കുവാന്‍
സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക.
ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.
മാറ്റിവെച്ചിരിക്കുന്ന മാവ് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു വലിയ തവി എണ്ണയുടെ മുകളിൽ പിടിച്ച് ഈ മാവ് കുറേശ്ശെയായി ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് തവിയില്‍ പതുക്കെ തട്ടിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക.
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അവില്‍ , പൊട്ടുകടല, കപ്പലണ്ടി എന്നിവ ഓരോന്നായി വറുത്തുകോരുക. അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകോരുക. ഓരോ ഇനവും വറുത്തുകോരിയ ഉടനെ, ആ ചൂടിൽത്തന്നെ കുറച്ചു മുളകുപൊടി തൂവുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!